KSEB സബ് എൻജിനീയർ: നിയമനനിരോധനം നീങ്ങി, 213 പേർക്കുകൂടി ഉടൻ നിയമനം

Mail This Article
കെഎസ്ഇബി സബ് എൻജിനീയർ (ഇലക്ട്രിക്കൽ) റാങ്ക് ലിസ്റ്റിൽനിന്ന് 213 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും.
ഇതോടെ ഈ ലിസ്റ്റിലെ ആകെ നിയമന ശുപാർശ 453 എത്തും. നിയമനനിരോധനം അവസാനിപ്പിച്ചതിനെ തുടർന്ന് ജനുവരി 4നു റിപ്പോർട്ട് ചെയ്ത 217 ഒഴിവിൽ 213 എണ്ണത്തിലേക്കാണ് ജനുവരി 16നു നിയമന ശുപാർശ തയാറാക്കിയത്. ഭിന്നശേഷിക്കാർക്കായി നീക്കിവച്ച 4 ഒഴിവിൽ പിന്നീടു നിയമന ശുപാർശ നടക്കും.
∙നിയമനനില: ഓപ്പൺ മെറിറ്റ്–382, ഈഴവ–386, എസ്‌സി–767, എസ്ടി–സപ്ലിമെന്ററി 27, മുസ്‌ലിം–384, എൽസി/എഐ–സപ്ലിമെന്ററി 7, ഒബിസി–378, വിശ്വകർമ–409, എസ്ഐയുസി നാടാർ–439, ഹിന്ദു നാടാർ–സപ്ലിമെന്ററി 1, എസ്‌സിസിസി–സപ്ലിമെന്ററി 3, ധീവര–632.