ഫാർമസിസ്റ്റ് പരീക്ഷയിൽ ഫുൾ പാസ്! 11 ജില്ലയിൽ സാധ്യതാ ലിസ്റ്റായി

Mail This Article
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ഇൻഷുറൻസ് മെഡിക്കൽ സർവീസ്/ആയുർവേദ കോളജുകൾ എന്നിവയിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2 തസ്തികയിൽ 11 ജില്ലയിലെ സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.
കൊല്ലം, കണ്ണൂർ ഒഴികെയുള്ള ജില്ലകളിലെ ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്. മലപ്പുറം ജില്ലയിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നില്ല.
പരീക്ഷ എഴുതിയ നിശ്ചിത യോഗ്യതയുള്ള എല്ലാവരെയും പ്രത്യേക കട്ട് ഓഫ് മാർക്ക് തീരുമാനിക്കാതെ സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 13 ജില്ലകളിലായി 616 പേരാണ് ഈ തസ്തികയിൽ അപേക്ഷ നൽകിയിരുന്നത്. 2024 നവംബർ 26നായിരുന്നു പരീക്ഷ. ഏറ്റവും കൂടുതൽ പേർ ലിസ്റ്റിൽ ഉൾപ്പെട്ടത് പാലക്കാട് ജില്ലയിലാണ്–33. കുറവ് കോട്ടയം ജില്ലയിൽ–4. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.