സ്റ്റാഫ് നഴ്സ്: നിയമന ശുപാർശ എത്ര പേർക്ക്?; HSST മലയാളം ജൂനിയർ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒറ്റ ക്ലിക്കിൽ ഇതാ 5 പിഎസ്‌സി വാർത്തകൾ

Mail This Article
സ്റ്റാഫ് നഴ്സ്, തിരുവനന്തപുരം: നിയമന ശുപാർശ 246
തിരുവനന്തപുരം ജില്ലയിലെ മുൻ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽ നിന്ന് 10 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. ജനുവരി 13നു റിപ്പോർട്ട് ചെയ്ത 10 എൻജെഡി ഒഴിവിലാണ് നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 246ൽ എത്തും. റാങ്ക് ലിസ്റ്റ് ജനുവരി 14ന് അവസാനിച്ചു. അവസാന നിയമനനില: ഒാപ്പൺ മെറിറ്റ്–215, ഈഴവ–272, എസ്‌സി–270, എസ്ടി–എല്ലാവരും, മുസ്‌ലിം–385, എൽസി/എഐ–463, ഒബിസി–232, വിശ്വകർമ–214, എസ്ഐയുസി നാടാർ–204, ഹിന്ദു നാടാർ–196, എസ്‌സിസിസി–199, ധീവര–273.
കോൺസ്റ്റബിൾ തൃശൂർ: 12 നിയമനംകൂടി
തൃശൂർ ജില്ലയിലെ (കെഎപി–2) പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽനിന്ന് 12 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. മുൻ നിയമന ശുപാർശയെ തുടർന്നുണ്ടായ എൻജെഡി ഒഴിവിലായിരിക്കും നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 306 എത്തും. ∙നിയമനനില: ഓപ്പൺ മെറിറ്റ്–265, എസ്‌സി–345, എസ്ടി–സപ്ലിമെന്ററി 13, മുസ്‌ലിം–447, എൽസി/എഐ–705, ഒബിസി–261, വിശ്വകർമ–322, എസ്ഐയുസി നാടാർ–334, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–775, ഹിന്ദു നാടാർ–572, ഇഡബ്ല്യുഎസ്–347.
HSST മലയാളം ജൂനിയർ ഷോർട് ലിസ്റ്റിൽ 157 പേർ
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി മലയാളം ജൂനിയർ ഷോർട് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.
മെയിൻ ലിസ്റ്റിൽ 63, സപ്ലിമെന്ററി ലിസ്റ്റിൽ 83, ഭിന്നശേഷി ലിസ്റ്റിൽ 11 എന്നിങ്ങനെ 157 പേർ ലിസ്റ്റിലുണ്ട്. കട്ട് ഓഫ് മാർക്ക്: 44.67.
ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന, ഇന്റർവ്യൂ എന്നിവ പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
കേരഫെഡ് എൽഡി ടൈപ്പിസ്റ്റ് സാധ്യതാ ലിസ്റ്റിൽ 86 പേർ
കേരഫെഡിൽ എൽഡി ടൈപ്പിസ്റ്റ് (പാർട് 1–ജനറൽ കാറ്റഗറി) സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.
മെയിൻ ലിസ്റ്റിൽ 11, സപ്ലിമെന്ററി ലിസ്റ്റിൽ 60, ഭിന്നശേഷി ലിസ്റ്റിൽ 15 എന്നിങ്ങനെ 86 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ട് ഓഫ് മാർക്ക്: 80.33. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ജല അതോറിറ്റി ഫിറ്റർ റാങ്ക് ലിസ്റ്റായി
ജല അതോറിറ്റിയിൽ ഫിറ്റർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
മെയിൻ ലിസ്റ്റിൽ 49, സപ്ലിമെന്ററി ലിസ്റ്റിൽ 71, ഭിന്നശേഷി ലിസ്റ്റിൽ 10 എന്നിങ്ങനെ 130 പേരാണു ലിസ്റ്റിൽ. ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി, ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്കു ഫെബ്രുവരി 26 വരെ അപേക്ഷ നൽകാം.
ഈ തസ്തികയുടെ 5 ഒഴിവാണ് ഇതുവരെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.