Activate your premium subscription today
Monday, Apr 21, 2025
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4) ഗുണഫലങ്ങൾ അനുഭവത്തിൽ വരും. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കും.
അശ്വതി :സത്യസന്ധമായ പ്രവർത്തനങ്ങൾ വിമർശനങ്ങളെ അതിജീവിക്കുന്നതിനു വഴിയൊരുക്കും. സ്വന്തം നിലപാടിൽ നിന്നു വ്യതിചലിക്കാതെ ഏകാഗ്രതയോടും ദീർഘസമഗ്ര വീക്ഷണങ്ങളോടും കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. പരീക്ഷ, ഇന്റർവ്യൂ, സന്ധിസംഭാഷണം തുടങ്ങിയവയിൽ തൃപ്തിയാകുംവിധത്തിൽ അവതരിപ്പിച്ച് പ്രശസ്തവിജയം നേടും. ആത്മവിശ്വാസം, ഉത്സാഹം, ഉന്മേഷം, കാര്യനിർവഹണശേഷി തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും.
പൂരുരുട്ടാതി:ഏറ്റെടുത്ത കാര്യങ്ങൾ കൃത്യമായ ദിശാബോധത്തോടു കൂടി ചെയ്തു തീർക്കാൻ സാധിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. ഉത്തൃട്ടാതി:പുണ്യതീർഥ– ഉല്ലാസ യാത്രകൾക്ക്
ഉത്രാടം: പദ്ധതി സമർപ്പണത്തിൽ അനുകൂലമായ വിജയം കൈവരിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ സാധിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തു തീർക്കുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
അനിഴം: ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നു. ദൂരദേശവാസത്തിനു യോഗം കാണുന്നു. വസ്തു തർക്കം പരിഹരിക്കുന്നതിനും അർഹമായ പൂർവിക സ്വത്ത് ലഭിക്കുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
അത്തം:പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപിക്കുന്നത് അബദ്ധമായിത്തീരുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
ആയില്യം: മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. വസ്തു തർക്കം പരിഹരിക്കുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
മകയിരം: പലവിധത്തിലുള്ള ബുദ്ധിമുട്ടുകളിൽ നിന്നും ആശ്വാസത്തിനുള്ള യോഗം കാണുന്നു. ആരോഗ്യം ശ്രദ്ധിക്കുക. ഗുരുകാരണവന്മാരുടെ അനുഗ്രഹത്തോടെ െചയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
ഏപ്രിൽ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. അശ്വതി: ഔദ്യോഗിക ചുമതലകളാൽ കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുവാൻ പലപ്പോഴും കഴിയാറില്ല. ദേഹ സംരക്ഷണത്തിന്റെ ഭാഗമായി പോഷകാഹാര ക്രമങ്ങൾ പാലിക്കേണ്ടതായി വരും. ഇടയ്ക്കിടെ
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4):ദൈവാധീനമുള്ള കാലമാണ്. ആത്മവിശ്വാസം വർധിക്കും. പഠന പുരോഗതി കൈവരിക്കും. പുതിയ കരാറുകൾ ഒപ്പു വെക്കുന്നത് ഗുണകരമായി മാറും. അപ്രതീക്ഷിതമായ സ്ഥലം മാറ്റത്തിനു സാധ്യതയുണ്ട്. ചെറിയ അസുഖങ്ങൾ പിടിപെടാം. മറ്റുള്ളവരുടെ തർക്കങ്ങളിലും കലഹങ്ങളിലും ഇടപെടാതെ നോക്കുക. അനാവശ്യ ചെലവുകൾ വർധിക്കും.
Results 1-10 of 162
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.