ADVERTISEMENT

ഏപ്രിൽ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. 

അശ്വതി: ഔദ്യോഗിക ചുമതലകളാൽ കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുവാൻ പലപ്പോഴും കഴിയാറില്ല. ദേഹ സംരക്ഷണത്തിന്റെ ഭാഗമായി പോഷകാഹാര ക്രമങ്ങൾ പാലിക്കേണ്ടതായി വരും. ഇടയ്ക്കിടെ ഉണ്ടാകുന്ന ശാരീരിക അനാരോഗ്യം മാനസിക അസ്വസ്ഥതയ്ക്ക് കാരണമാകും. തൊഴിൽ രംഗത്ത് അഭിവൃദ്ധി ഉണ്ടാകുമെങ്കിലും ചില നഷ്ടങ്ങളും തടസ്സങ്ങളും സംഭവിക്കാം.

ഭരണി: മനസ്സിന് വിഷമമുണ്ടാക്കുന്ന പല വിധത്തിലുള്ള സമീപനങ്ങളും സന്താനങ്ങളിൽ നിന്നും വന്നു ചേരുമെങ്കിലും ഈശ്വര പ്രാർഥനകളാൽ അതിജീവിക്കും. ഗർഭിണികൾ ദൂരയാത്രയും സാഹസ പ്രവൃത്തികളും ഉപേക്ഷിക്കണം. ലാഭം കുറഞ്ഞ കരാറു ജോലി ഉപേക്ഷിക്കുകയാവും നല്ലത്. ജീവിത പങ്കാളിയുടെ ആശയങ്ങൾ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാൻ സഹായകമാവും.

കാർത്തിക: കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രഥമപരിഗണന നൽകുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും. ഔദ്യോഗിക രംഗത്ത് ജോലിഭാരം വർധിക്കും. വാഗ്ദാനങ്ങൾ കഴിവതും ഒഴിവാക്കണം. വാഹനങ്ങൾ ഓടിക്കുമ്പോൾ അശ്രദ്ധ പാടില്ല. സത്യാവസ്ഥ പൂർണമായി ബോധ്യപ്പെടാതെ പ്രതികരിച്ചാൽ ദോഷാനുഭവങ്ങൾക്കിടയുള്ളതിനാൽ അവ ഒഴിവാക്കണം.

രോഹിണി: ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടുന്നത് ഭൗതികമായി നിലവാരമുയർത്താൻ ഉപകരിക്കും. കുടുബജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധവേണം. വിവാഹകാര്യത്തിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ പരമാവധി ഒഴിവാക്കണം. നന്നായി ഈശ്വര പ്രാർഥന ചെയ്യണം.

മകയിരം: സുതാര്യതയുള്ള സമീപനത്താൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കും. അമിതാവേശം വേണ്ട. ഗുണനിലവാരം കുറഞ്ഞ സൗന്ദര്യവർധക വസ്തുക്കളിൽ നിന്നും ത്വക് രോഗം പിടിപെടാൻ സാധ്യത ഉണ്ട്. പരോപകാരം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരംക്ഷണ ചുമതല മറക്കരുത്. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്.

തിരുവാതിര: വിദേശ ഉദ്യോഗത്തിന് യോഗമുണ്ട്. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം തൊഴിലവസരം വന്നു ചേരും. ആസൂത്രിത പ്രവർത്തനങ്ങളിൽ അനുകൂല വിജയം ഉണ്ടാകും. ജീവിത നിലവാരം മെച്ചപ്പെടും. കരാറു ജോലികൾ കൃത്യതയോടു കൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്. ധർമപ്രവൃത്തികൾക്കും പുണ്യ പ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും.

പുണർതം: അർഹിക്കുന്ന അംഗീകാരം എല്ലാ മേഖലകളിൽ നിന്നും വന്നു ചേരും. ഉദ്ദേശശുദ്ധിയോടു കൂടിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാപരമായി തീരും. ഭക്ഷണക്രമീകരണങ്ങളിൽ നിഷ്കർഷ വേണ്ടി വരും. സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാധ്യമാകും. അനാവശ്യ സംസാരം ഒഴിവാക്കണം. ക്ഷിപ്രകോപം പല അനിഷ്ടങ്ങൾക്കും ഇടവരുത്തും.

പൂയം: ഈശ്വരപ്രാർഥനകളാലും ഔചിത്യമുള്ള സമീപനത്താലും ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. വിമർശനങ്ങളോട് നല്ല രീതിയിൽ പ്രതികരിക്കും. ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കുന്ന മേലധികാരികളോടു ആദരവുണ്ടാകും. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക, സാഹസ പ്രവൃത്തികൾ തുടങ്ങിയവ അരുത്. വിദ്യാർഥികൾ അലസത വെടിയണം.

ആയില്യം: ഈശ്വരപ്രാർഥനകളാലും ഏകാഗ്ര ചിന്തകളാലും ഉപരിപഠനം പൂർത്തിയാക്കും. ഉദാസീന മനോഭാവം ഉപേക്ഷിച്ച് ഊർജസ്വലതയോടു കൂടി പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള മാന്ദ്യത്തെ അതിജീവിക്കാൻ കഴിയും. തൊഴിൽപരമായ പ്രാരാബ്ധങ്ങളാൽ പലപ്പോഴും കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധിക്കുവാൻ കഴിയില്ല. അനാവശ്യമായി അന്യരുടെ കാര്യത്തിൽ ഇടപെടരുത്. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കരുത്.

മകം: ആരോഗ്യ ശ്രദ്ധ വേണം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്നും അബദ്ധങ്ങൾ വന്നു ചേരും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കും. സുതാര്യതയുള്ള
സമീപനത്താൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ അതിജീവിക്കും.

പൂരം: അർഹമായ അംഗീകാരത്തിന് കാലതാമസമുണ്ടാകും. രക്തസമ്മർദത്താൽ മുൻകോപം വർധിക്കുന്നത് നിയന്ത്രിക്കണം. വ്യവസ്ഥകൾ പാലിക്കാൻ സാധിക്കാത്തതിനാൽ അർഹമായ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും. ജീവിതയഥാർഥ്യങ്ങളെ മനസ്സിലാക്കാതെ ഒരു കാര്യത്തിലും പ്രതികരിക്കരുത്. അമിതവേഗതയിലുള്ള വാഹന ഉപയോഗം ഉപേക്ഷിക്കണം.

ഉത്രം: വിശദാംശങ്ങൾ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വിട്ടുവീഴ്ചാമനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉദാസീനമനോഭാവം ഉപേക്ഷിച്ച് ഊർജസ്വലതയോടു കൂടി പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള മാന്ദ്യത്തെ അതിജീവിക്കും.

അത്തം: വ്യവസ്ഥകൾ പാലിക്കാൻ സാധിക്കാത്തതിനാൽ അർഹമായ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും. നിസ്സാര കാര്യങ്ങൾക്ക് പോലും അഹോരാത്രം പ്രയത്നം വേണ്ടി വരും. സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സജ്ജന സംസർഗത്താൽ സദ്ചിന്തകൾ വർധിക്കും. ദുശ്ശീലങ്ങൾ ഒഴിവാക്കണം. പ്രലോഭനങ്ങളിൽ അകപ്പെടരുത്.

ചിത്തിര: നിർദേശങ്ങളും ഉപദേശങ്ങളും മറ്റുള്ളവർക്ക് ഉപകരിക്കുമെങ്കിലും സ്വന്തം ജീവിതത്തിൽ അർഥപൂർണമാവുകയില്ല. ഔദ്യാഗികമായി ഉത്തരവാദിത്വം വർധിക്കും. അറിവുള്ള വിഷയങ്ങൾ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. പുണ്യ- തീർഥ ദേവാലയ യാത്രകൾക്ക് അവസരം വന്നു ചേരും. ആരോഗ്യ ശ്രദ്ധ വേണം.

ചോതി: ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിലും കുടുംബത്തിലെ ആചാരാനുഷ്ഠാനങ്ങളിലും പങ്കെടുക്കുവാനിടവരും. ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും. വ്യക്തിത്ത്വ വികസനത്തിന് തയാറാകുന്നത് എതിർപ്പുകളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. വിശദമായ ചർച്ചയിലൂടെ വസ്തുതർക്കം പരിഹരിക്കും.

വിശാഖം: പൂർവികർ അനുവർത്തിച്ചു വരുന്ന പ്രവർത്തനങ്ങൾ പിന്തുടരുവാൻ തയാറാകും. ദേഹ സംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കും. നിബന്ധനകൾക്ക് വിധേയമായി പുതിയ പദ്ധതികൾ ഏറ്റെടുക്കും. പ്രത്യുപകാരം ചെയ്യുവാൻ സാധിച്ചതിനാൽ കൃതാർഥനാകും. പകർച്ചവ്യാധികൾ പിടിപെടാതെ നോക്കണം.

അനിഴം: ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. മേലധികാരിക്ക് തൃപ്തിയാകും വിധത്തിൽ പദ്ധതി സമർപ്പിക്കുവാൻ സാധിക്കും. വീഴ്ചകൾ ഉണ്ടാവാതെയും ഭക്ഷ്യവിഷബാധയേൽക്കാതെയും സൂക്ഷിക്കണം. ആദരവും വിനയവുമുള്ള സമീപനം മാർഗതടസ്സങ്ങളെ അതിജീവിച്ച് സർവകാര്യ വിജയം നേടുവാൻ ഉപകരിക്കും.

തൃക്കേട്ട: സേവന മന:സ്ഥിതിയോടു കൂടിയ പ്രവർത്തനങ്ങൾ സജ്ജനപ്രീതിക്കു വഴിയൊരുക്കും. അവനവനിൽ നിക്ഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏല്‍പിച്ചാൽ അന്തിമമായി അബദ്ധമാകും. യുക്തമായ തീരുമാനങ്ങൾക്ക് ജീവിത പങ്കാളിയുടെ നിർദേശം സ്വീകരിക്കുകയാവും നല്ലത് ആധ്യാതമിക ആത്മീയ പ്രഭാഷണങ്ങൾ ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള മനസ്സിന്റെ കഴിവിനെ ഉണർത്തും. ആർഭാടങ്ങൾക്ക് നിയന്ത്രണം വേണം.

മൂലം: സ്ഥാപനത്തിന്റെ അവസ്ഥ മനസ്സിലാക്കി മറ്റ് ഉദ്യോഗങ്ങൾക്ക് ശ്രമിക്കുമെങ്കിലും അനുഭവഫലം കുറയും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധിക്കണം. അസുഖങ്ങളെ അവഗണിക്കരുത്. പരോപകാരം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരംക്ഷണച്ചുമതല മറക്കരുത്. വിഷഭീതിയുണ്ടാവാതെ സൂക്ഷിക്കണം.

പൂരാടം: വിദ്യാർഥികൾക്ക് ഉത്സാഹക്കുറവ്, ഉദാസീനമനോഭാവം തുടങ്ങിയവ വർധിക്കും. സാമ്പത്തിക നില തൃപ്തികരമാവില്ല. ശത്രുക്കളെ കരുതിയിരിക്കുക വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാനോ കളവു പോകാനോ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ ആവശ്യമാണ്. ശത്രുക്കളെ കരുതിയിരിക്കുക. ആരോഗ്യകാര്യങ്ങളിലും നന്നായി ശ്രദ്ധിക്കണം.

ഉത്രാടം: ആരോഗ്യപരമായി കൂടുതൽ ശ്രദ്ധിക്കണം. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും ചെലവ് വർധിക്കും. ഭൂമിപരമായ കാര്യങ്ങളിൽ വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കണം. എടുത്തു ചാട്ടങ്ങൾ കാരണം ക്ലേശങ്ങൾക്ക് സാധ്യതയുള്ളതിനാൽ എടുത്തുചാട്ടം വേണ്ട. സ്വജനങ്ങളിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും. വാക്ക് തർക്കങ്ങളിൽ നിന്ന് യുക്തിപൂർവം പിൻമാറുക.

തിരുവോണം: ആരോഗ്യനില പൂർണമായും തൃപ്തികരമായിരിക്കില്ല. ഔദ്യോഗികരംഗത്ത് അധികാര പദവിയും ഒപ്പം അധ്വാന ഭാരവും വർധിക്കും. അറിവുള്ളവരുടെ നിർദേശങ്ങൾ വിലപ്പെട്ട തീരുമാനങ്ങൾക്ക് വഴിയൊരുക്കും. സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാധ്യമാകും. സാമ്പത്തിക നേട്ടം കുറവാകുമെങ്കിലും ഭാവിയിലേക്ക് സുരക്ഷിതമായ കർമമേഖലകളിൽ ഏർപ്പെടും.

അവിട്ടം: ആധ്യാത്മിക - ആത്മീയ ജ്ഞാനത്താൽ വൈരാഗ്യ ബുദ്ധി ഉപേക്ഷിക്കും. മാതാപിതാക്കളുടെ ഇഷ്ടങ്ങൾ സാധിക്കുന്നതിനാൽ സന്തോഷവും സംതൃപ്തിയും കൃതാർഥതയും ഉണ്ടാകും. അറിയാതെ ചെയ്തു പോയ അബദ്ധങ്ങൾ തിരുത്തുവാനും പ്രായശ്ചിത്തം ചെയ്യുവാനും യോഗമുണ്ട്. പരീക്ഷണ നിരീക്ഷണങ്ങൾക്ക് ആവർത്തനം വേണ്ടി വരും. ദാമ്പത്യ ജീവിതത്തിൽ വിട്ടു വീഴ്ച ചെയ്യണം.
.
ചതയം: വൈവിധ്യമുള്ള വിഷയങ്ങളിൽ ആത്മാർഥമായി സഹകരിക്കും. ചിന്തിച്ചു പ്രവർത്തിക്കുവാനുള്ള സാഹചര്യത്താൽ അബദ്ധങ്ങളെ അതിജീവിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുഃശ്ശീലങ്ങൾ ഉപേക്ഷിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക. അക്ഷീണമായ പരിശ്രമങ്ങൾ മൂലം നഷ്ടങ്ങൾ ഒഴിവാക്കുവാൻ കഴിയും.

പൂരുരുട്ടാതി: പ്രാരംഭത്തിൽ ഔദ്യോഗിക ചുമതലകൾ വർധിക്കുമെങ്കിലും പിന്നീട് സുഗമമാകും. അനുചിത പ്രവൃത്തികളിൽ നിന്നും ആത്മാർഥ സുഹൃത്തിനെ രക്ഷിക്കുവാൻ സാധിക്കും. ദീർഘ വീക്ഷണത്തോടു കൂടി ചെയ്യുന്ന കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടി വരും. പുണ്യകർമങ്ങൾ ചെയ്തും പുണ്യസ്ഥലങ്ങൾ സന്ദർശിച്ചും വിഘ്നേശ്വര പ്രീതി നേടുകയും ചെയ്താൽ സർവദോഷഫലങ്ങളും മാറിക്കിട്ടുന്നതാണ്.

ഉത്തൃട്ടാതി: കുടുംബതർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. അശുഭ ചിന്തകളും ദുസ്സംശയങ്ങളും ഒഴിവാക്കണം. സഹപ്രവർത്തകരിൽ നിന്നുള്ള നിസ്സഹകരണ മനോഭാവത്താൽ അധ്വാന ഭാരം വർധിക്കും. ദേഹപ്രക്രിയയിലുള്ള അപാകതകളാൽ ഭക്ഷണനിയന്ത്രണം നിർബന്ധമാകും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.

രേവതി: ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും. അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടാൽ അബദ്ധങ്ങൾ വന്നു ചേരും. ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആർഭാടങ്ങൾ ഒഴിവാക്കും. സഹായ സ്ഥാനത്തുള്ളവരുടെ വൈമുഖ്യമനോഭാവം സ്വയം പര്യാപ്തതയ്ക്കു വഴിയൊരുക്കും. ഗൃഹത്തിന്റെ അറ്റകുറ്റപണികൾ പൂർത്തികരിക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും.

ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID : prabhaseenacp@gmail.com

English Summary:

April 2025 Malayalam horoscope predictions offer detailed insights for all Nakshatras. This comprehensive guide provides guidance on career, health, family, and finances for the entire month.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com