ഏപ്രിൽ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം; മകയിരം, തിരുവാതിര, പുണർതം, പൂയം

Mail This Article
മകയിരം: പലവിധത്തിലുള്ള ബുദ്ധിമുട്ടുകളിൽ നിന്നും ആശ്വാസത്തിനുള്ള യോഗം കാണുന്നു. ആരോഗ്യം ശ്രദ്ധിക്കുക. ഗുരുകാരണവന്മാരുടെ അനുഗ്രഹത്തോടെ െചയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
തിരുവാതിര: എല്ലാ കാര്യങ്ങളിലും അഹോരാത്രം പ്രയത്നം വേണ്ടി വരും. ഔദ്യോഗിക മേഖലകളുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടി വരും. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുകൂലമായ ഫലങ്ങൾ വന്നു ചേരുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
പുണർതം: മേലധികാരിയുടെ നിർദേശപ്രകാരം തൊഴിൽ മേഖലകളിൽ പ്രാവീണ്യമുള്ളവരെ നിയമിക്കും. നിർത്തിവച്ച കർമപദ്ധതികള്‍ പുനരാരംഭിക്കും. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
പൂയം: തൊഴിൽ മേഖലയിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. ആത്മവിശ്വാസം വർധിക്കും. കാർഷികമേഖലകളിൽ ആധുനിക കൃഷിരീതികൾക്ക് തുടക്കം കുറിക്കുവാനും പൂയം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.