Activate your premium subscription today
മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ബ്ലെസിക്കും ഭാര്യ മിനി ബ്ലെസിക്കും ഡാലസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ച പൃഥ്വിരാജിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് ഭാര്യ സുപ്രിയ മേനോൻ. മനോഹരമായ പിങ്ക് പൂക്കളുടെ ബൊക്കേയും കേക്കും പൃഥ്വിരാജിന് സമ്മാനിച്ചാണ് സുപ്രിയ ഭർത്താവിന്റെ നേട്ടം ആഘോഷിച്ചത്.
കല്ലറ ∙ മകൾ പിറന്ന സന്തോഷത്തിന് പിന്നാലെ ലഭിച്ച അവാർഡ് അപ്രതീക്ഷിതമെന്ന് ശരത് മോഹൻ.സിനിമയിലെ ശബ്ദ മിശ്രണത്തിന് സംസ്ഥാന അവാർഡ് നേടിയ കല്ലറ സ്വദേശി ശരത് മോഹന്‍ കുഞ്ഞ് പിറന്നത് ഓഗസ്റ്റ് അഞ്ചിനായിരുന്നു. മകൾക്ക് പേരിട്ടത് ധ്വനി എന്നാണ്. 114 സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അവാർഡ് കിട്ടുന്നത്
സ്വവര്‍ഗാനുരാഗം പ്രമേയമായ ‘കാതല്‍ ദ് കോര്‍' സിനിമയ്ക്ക് മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നല്‍കിയതിനെതിരെ കെസിബിസി ജാഗ്രതാ സമിതി രംഗത്ത്. ധാർമിക മൂല്യംകൂടി പരിഗണിച്ചാൽ മികച്ച സിനിമയായി പരിഗണിക്കാൻ കഴിയുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ ഉണ്ടായിരിക്കെ, സ്വവർഗാനുരാഗത്തിനുവേണ്ടി വാദിക്കുന്ന
‘‘ഈ പുരസ്കാരം ‘ഉള്ളൊഴുക്കി’ന്റെ സംവിധായകൻ ക്രിസ്റ്റോയ്ക്കാണ് കൊടുക്കേണ്ടത്. ഒരുപാട് കാലം എനിക്കു വേണ്ടി കാത്തിരുന്ന സംവിധായകനാണ്. ചിലപ്പോഴൊക്കെ ക്രിസ്റ്റോ വിളിക്കുമ്പോൾ ചൂടായിട്ടൊക്കെ ഉണ്ട്. വെരി സോറി ക്രിസ്റ്റോ...’’ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറാം തവണയും നേടിയതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ നടി ഉർവശിയുടെ മറുപടിയായിരുന്നു ഇത്. വെല്ലുവിളികളേറെ നിറഞ്ഞതായിരുന്നു ചിത്രീകരണമെന്ന് സംവിധായകൻ ക്രിസ്റ്റോ ടോമിയും സമ്മതിക്കും. പക്ഷേ, ‘ചേച്ചി ചൂടായ കാര്യമൊക്കെ പറഞ്ഞല്ലോ’ എന്നു ചോദിച്ചപ്പോൾ ഒരു ചിരിയായിരുന്നു ക്രിസ്റ്റോയുടെ മറുപടി. പിന്നെ അദ്ദേഹം പറഞ്ഞതെല്ലാം ഉർവശി എന്ന ‘മാജിക്കി’നെപ്പറ്റിയായിരുന്നു. ഉള്ളൊഴുക്കിലെ ലീലാമ്മയേയും അഞ്ജുവിനെയും കഥാപാത്രങ്ങളായി എഴുതിയുറപ്പിക്കുമ്പോൾ ക്രിസ്റ്റോ മനസ്സിലുറപ്പിച്ച രണ്ട് പേരു കൂടിയുണ്ടായിരുന്നു– ഉർവശിയും പാർവതിയും. അതിനാൽത്തന്നെ, കഥ പൂർത്തിയായിക്കഴിഞ്ഞ് ആദ്യം കാണുന്നതും ഇരുവരെയുമായിരുന്നു. ഇരുവരും സമ്മതിച്ചില്ലായിരുന്നെങ്കിൽ എന്തുചെയ്യുമെന്നും ക്രിസ്റ്റോയ്ക്ക് അറിയില്ലായിരുന്നു. പക്ഷേ, ഉർവശിയും പാർവതിയും ‘യെസ്’ പറഞ്ഞു. പിന്നെ കണ്ടത് മലയാള സിനിമയിലെ ഏറ്റവും മികച്ച, ഏറ്റവും കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുടെ നിരയിലേക്ക് ലീലാമ്മയും അഞ്ജുവും നടന്നു കയറുന്നതായിരുന്നു. എല്ലാവരും പറഞ്ഞു, ഇരുവർക്കും അവാർഡ് ഉറപ്പാണെന്ന്. രണ്ടു പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ആര് എന്നതായിരിക്കും വിധികർത്താക്കൾക്കു മുന്നിലെ വലിയ ചോദ്യമെന്ന് നിരൂപകരും എഴുതി. പക്ഷേ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിക്കൊപ്പം മികച്ച സൗണ്ട് ഡിസൈനിങ്ങിനും ഡബിങ്ങിനുമുള്ള പുരസ്കാരവും ഉള്ളൊഴുക്കിനെ തേടിയെത്തിയിരിക്കുന്നു. ‘ഈ പുരസ്കാരങ്ങൾ എനിക്ക് ഭയങ്കര സന്തോഷം നൽകുന്നതാണ്’ എന്ന് ക്രിസ്റ്റോ പറയുമ്പോൾ അതിനു പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. സിനിമയിലെ ആ മാജിക്കൽ നിമിഷങ്ങളെപ്പറ്റി പറയുകയാണ് ക്രിസ്റ്റോ ടോമി...
ദുബായ്/ തൃശൂർ ∙ ദുബായിൽ നിന്നു കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമൊക്കെ നിരന്തരം പറന്ന് പാടുന്നതാണ് ആനിന്റെ ജീവിതചര്യ. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലെ ‘തിങ്കൾ പൂവിൻ ഇതളിവൾ’ എന്ന പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയെന്ന വിവരം ആൻ അറിയുന്നതും ദുബായിലെ വീട്ടിലിരിക്കുമ്പോഴാണ്.
ഉർവശിക്കൊപ്പം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വാർത്ത അറിയുമ്പോൾ ബീന ആർ. ചന്ദ്രൻ ‘അമ്മുവിന്റെ മുത്തശ്ശിയാകാനുള്ള’ യാത്രയിലായിരുന്നു. താൻ പഠിച്ച പള്ളിപ്പുറം പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ ഏറ്റിരുന്ന ‘ഒറ്റ ഞാവൽമരം’ എന്ന ഏകാംഗ നാടകത്തിൽ അമ്മുവിന്റെ മുത്തശ്ശി എന്ന കഥാപാത്രത്തിനു മേക്കപ്പിട്ടു. അഭിനയം
മികച്ച എഡിറ്റിങിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച സംഗീത് പ്രതാപ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. സംസ്ഥാന പുരസ്കാര വാർത്തയറിഞ്ഞ് സംഗീതിന്റെ അച്ഛൻ പ്രതാപ് കുമാർ ഓടിവന്നു പറഞ്ഞ വാക്കുകളാണ് സംഗീത് പങ്കുവച്ചത്. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത രണ്ടു നിമിഷങ്ങളിൽ
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ജോജു ജോർജിനെ ജൂറി തഴഞ്ഞതിൽ നിരാശയുണ്ടെന്ന് സംവിധായകൻ അഖിൽ മാരാര്‍. ‘ഇരട്ട’ സിനിമയിലെ ജോജു ജോർജിന്റെ പ്രകടനം പരിഗണനയിൽപോലും ഇല്ലാതെ പോയത് നിരാശ സമ്മാനിക്കുന്നുവെന്ന് അഖിൽ കുറിച്ചു. ‘‘സംസ്ഥാന അവാർഡ് നേടിയ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ. അവാർഡുകൾക്ക് പൂർണത
പാലക്കാട് ∙ സ്കൂളിൽ നിന്ന് അരങ്ങുകളിലേക്കായിരുന്നു പള്ളിപ്പുറം പരുതൂർ സിഇയുപി സ്കൂൾ അധ്യാപിക ബീന ആർ.ചന്ദ്രന്റെ യാത്ര. പഠിക്കുന്ന കാലത്തും പഠിപ്പിക്കുന്ന കാലത്തും അതാണു പതിവ്.ഒരുപാടു പേർ കൂടെയുണ്ടായിട്ടും പല കാരണങ്ങളാൽ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീയുടെ വൈകാരികതലങ്ങളുടെ കഥ പറയുന്ന സിനിമയിലെ
Results 1-10 of 94