Activate your premium subscription today
Friday, Apr 18, 2025
റാന്നി: ജിയോജിത് ഫിനാൻഷ്യൽ സർവീസ സുമായി സഹകരിച്ച് മലയാള മനോരമ സമ്പാദ്യം നടത്തുന്ന സൗജന്യ ഓഹരി- മ്യൂച്വൽ ഫണ്ട് നിക്ഷേപക ബോധവൽക്കരണ പരമ്പരയുടെ 29-)മത് സെമിനാർ റാന്നിയിൽ നടക്കും. പഴവങ്ങാടി വളയനാട്ട് ഓഡിറ്റോറിയത്തിൽ ഏപ്രിൽ 25 ന് വൈകിട്ട് 3.30 മണി മുതൽ 5.30 വരെയാണ് പരിപാടി. ജിയോജിത് സൗത്ത് കേരള ഹെഡ്
കത്തിയമർന്ന ഓഹരി വിപണികൾ ഫീനിക്സ് പക്ഷിയെപ്പോലെ ഉയരങ്ങളിലേക്ക്. ഇന്ത്യയിലേതുൾപ്പെടെ ലോകമെങ്ങുമുള്ള വിപണികളിലെ ഓഹരി വില സൂചികകളിൽ അതിശയക്കുതിപ്പ്. ഒറ്റ ദിവസംകൊണ്ട് ആസ്തി മൂല്യത്തിൽ14 ലക്ഷം കോടിയിലേറെ രൂപ നഷ്ടപ്പെട്ട ഇന്ത്യയിലെ നിക്ഷേപകർക്കും കൈവന്നതു വലിയ ആശ്വാസം.
വലിയ കയറ്റങ്ങളും വലിയ ഇറക്കങ്ങളും കണ്ട 2024–25 സാമ്പത്തിക വർഷത്തിൽ സെൻസെക്സ് സൂചികയുടെ വളർച്ച 5.1%. നിഫ്റ്റി 5.34% ഉയർന്നു. നിക്ഷേപകരുടെ ആസ്തിയിൽ 25.90 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. സെൻസെക്സ് 3763 പോയിന്റും നിഫ്റ്റി 1,192 പോയിന്റുമാണ് ഉയർന്നത്. മുൻ സാമ്പത്തിക വർഷം സെൻസെക്സ് 14,659.83 പോയിന്റ് (24.85%) ഉയർന്നിരുന്നു.
ഓഹരി വിപണിയിൽ വില സൂചികകളുടെ അതിവേഗ കുതിപ്പ്; കറൻസി വിപണിയിൽ രൂപയ്ക്കു മികച്ച നേട്ടം. രണ്ടു വിപണികളിലെയും കുതിപ്പിനു പിന്നിൽ ബാങ്കിങ് മേഖല. ഇന്ത്യൻ ബാങ്കുകളുടെ ഓഹരി വിലയിലെ വൻ കുതിപ്പാണു വിപണിയുടെ ആകമാന മന്നേറ്റത്തിനു നേതൃത്വം നൽകിയതെങ്കിൽ വിദേശ ബാങ്കുകളുടെ അസാധാരണ തോതിലുള്ള ഡോളർ വിൽപനയാണു രൂപയ്ക്കു കരുത്തു പകർന്നത്.
അഞ്ചിലേറെ മാസം പിന്നിട്ടിട്ടും വിലയിടിവിനു വിരാമമാകാത്തതിൽ നിരാശപ്പെടുന്ന ഓഹരി നിക്ഷേപകർക്ക് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ധനസേവനദാതാക്കളിൽനിന്നുള്ള പ്രവചനങ്ങൾ പ്രതീക്ഷ നൽകുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കം കുറിച്ചിട്ടുള്ള വ്യാപാരയുദ്ധത്തിന്റെ ആഘാതം സംബന്ധിച്ചു വിപണി ആശങ്കപ്പെടുന്നതിനിടയിലാണ് ആശ്വാസകരമായ പ്രവചനങ്ങൾ.
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ആറാംനാളിലും വ്യാപാരം ചെയ്യുന്നത് കനത്ത നഷ്ടത്തിൽ. ഇന്നലെ ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞ സെൻസെക്സ് ഇന്നും ഒരുവേള 900 പോയിന്റിലധികം ഇടിഞ്ഞെങ്കിലും നിലവിൽ (രാവിലെ 11ഓടെ) നഷ്ടം 500 പോയിന്റോളമായി കുറച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നയങ്ങൾ വിപണികളിലുണ്ടാക്കുന്ന ആശങ്ക തുടരുന്നു. ഇന്നലെ സെൻസെക്സ് സൂചിക 824 പോയിന്റും നിഫ്റ്റി 263 പോയിന്റും ഇടിഞ്ഞു. 7 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സൂചികകൾ ഇപ്പോൾ. കൊളംബിയയ്ക്കു കൂടി 25% ഇറക്കുമതി നികുതി ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം ആഗോള വിപണികളെ അനിശ്ചിതത്വത്തിലേക്കു നയിച്ചു.
ഇന്ത്യയിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ച വാർത്തയും, പൊതു മേഖല ബാങ്കുകളുടെ മൂന്നാം പാദത്തിലെ വായ്പവളർച്ചതോത് കുറഞ്ഞു പോയതും ഇന്നലെ ഇന്ത്യൻ വിപണിക്ക് അതിവീഴ്ച നൽകിയെങ്കിലും ഇന്ന് തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 23800 പോയിന്റിലെ കടമ്പ കടക്കാനാകാതെ പോയ നിഫ്റ്റി 23637 പോയിന്റിൽ
വിട പറയുന്ന വർഷം വില സൂചികകൾ സർവകാല ഔന്നത്യം കൈവരിച്ചെങ്കിലും പിന്നീട് ആഴ്ചകളോളം ഇടിവു നേരിട്ടതിന്റെ നിരാശ വിട്ടുമാറിയിട്ടില്ലാത്ത ഓഹരി വിപണി പുതുവർഷത്തിലേക്കു കടക്കുന്നതു പ്രത്യാശയോടെ. റെക്കോർഡ് തിരുത്തി മുന്നേറാൻ കഴിയുമെന്നു മാത്രമല്ല ഏറ്റവും മികച്ച ആസ്തി സമ്പാദന മാർഗമായി ഓഹരി നിക്ഷേപം മാറുമെന്നുമുള്ള പ്രതീക്ഷയിലാണു വിപണി. ഓഹരി നിക്ഷേപം പ്രോത്സാഹിപ്പിക്കാനുതകുന്ന ബജറ്റ് നിർദേശങ്ങൾ, വിദേശ നിക്ഷേപകരുടെ സജീവ പിന്തുണ, കോർപറേറ്റ് മേഖലയുടെ മികച്ച പ്രവർത്തനം, വനിതകളുടെ കൂടിയ പങ്കാളിത്തം, ചില്ലറ നിക്ഷേപകർക്കും‘അൽഗോരിത്മിക് ട്രേഡിങ്’ അവസരം എന്നിവയും പ്രതീക്ഷകളിലുണ്ട്. നാലു കോടിയോളം നിക്ഷേപകരുടെ വിപണി പ്രവേശവും പുതുവർഷ പ്രതീക്ഷകളിൽ ഉൾപ്പെടുന്നു. ∙ കുതിപ്പു സൂചിപ്പിക്കുന്ന പ്രവചനങ്ങൾ മുന്നേറാനാകുമെന്ന വിപണിയുടെ പുതുവർഷ പ്രതീക്ഷ സഫലമാകുമെന്ന അനുമാനമാണു പൊതുവേയുള്ളത്. സെൻസെക്സ് 93,000 പോയിന്റ് വരെ ഉയർന്നേക്കാമെന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ മോർഗൻ സ്റ്റാൻലി പ്രവചിച്ചിട്ടുണ്ട്. അതു സാധ്യമായില്ലെങ്കിൽക്കൂടി 90,000 പോയിന്റിനപ്പുറത്തേക്കു സെൻസെക്സ് കുതിക്കുമെന്നു കരുതാം. നിഫ്റ്റിക്ക് 29,000 പോയിന്റ് വരെയുള്ള ഉയർച്ചയാണു പ്രവചിക്കപ്പെട്ടിട്ടുള്ളത്.
യുഎസിന്റെ പണനയം തൊടുത്തുവിട്ട നിരാശയുടെ കാറ്റേറ്റ് ഇന്ത്യൻ റുപ്പിക്കും ഓഹരി വിപണിക്കും വൻ വീഴ്ച. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 85നു താഴേക്ക് ഇടിഞ്ഞു. ഇന്നലെ 84.95ൽ വ്യാപാരം അവസാനിപ്പിച്ച രൂപ, ഇപ്പോഴുള്ളത് 85.06 എന്ന എക്കാലത്തെയും താഴ്ചയിൽ.
Results 1-10 of 73
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.