Activate your premium subscription today
ന്യൂഡൽഹി∙ ഒക്ടോബറിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്യുപിഐ) 4 മാസത്തെ ഉയർന്ന നിരക്കായ 2.36 ശതമാനമായി. പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലവർധനയാണ് കണക്കിൽ പ്രധാനമായും പ്രതിഫലിച്ചത്. സെപ്റ്റംബറിൽ ഇത് 1.84 ശതമാനമായിരുന്നു. 2023 ഒക്ടോബറിൽ –0.26 ശതമാനവും. ഭക്ഷ്യവസ്തുക്കളുടെ വിലവർധന
കൊച്ചി∙ ഓഹരി വിപണി സൂചികകൾ ഇന്നലെയും ശക്തമായി ഇടിഞ്ഞു. സെൻസെക്സ് 984 പോയിന്റും നിഫ്റ്റി 324 പോയിന്റും ഇടിഞ്ഞു. ചില്ലറ വിലക്കയറ്റത്തോത് 14 മാസത്തെ ഉയരത്തിലെത്തിയതും വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കൽ തുടരുന്നതുമാണ് വിപണിക്കു തിരിച്ചടിയായത്. കമ്പനികളുടെ രണ്ടാംപാദഫലങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും
ഒക്ടോബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 14 മാസത്തെ ഉയർന്ന നിരക്കായ 6.2 ശതമാനത്തിലെത്തി. സെപ്റ്റംബറിൽ ഇത് 5.49 ശതമാനമായിരുന്നു. 2023 ഒക്ടോബറിൽ 4.87 ശതമാനവും. പച്ചക്കറിയടക്കമുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലയിലുണ്ടായ കുതിപ്പാണ് നിരക്കിൽ പ്രതിഫലിച്ചത്.
ഉള്ളിയും തക്കാളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് വില പിടിവിട്ടുയർന്നതോടെ ഒക്ടോബറിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയിൽ പണപ്പെരുപ്പം 6.21 ശതമാനത്തിലെത്തി. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതോടെ, ഡിസംബറിലെ റിസർവ് ബാങ്ക് പണനയ നിർണയ യോഗത്തിലും പലിശഭാരം കുറയ്ക്കാനുള്ള
ഏഷ്യൻ വിപണികൾക്കൊപ്പം പതിഞ്ഞ താളത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീട് മുന്നേറിയെങ്കിലും വീണ്ടും ലാഭമെടുക്കലിൽ ഫ്ലാറ്റ് ക്ളോസിങ് നടത്തി. നിഫ്റ്റി 24336 പോയിന്റ് മുന്നേറിയ ശേഷം ഏഴു പോയിന്റ് നഷ്ടത്തിൽ 24141 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഒരു വേള 80000 പോയിന്റ് പിന്നിട്ട സെൻസെക്സ് പത്ത്
തിരഞ്ഞെടുപ്പ് ചൂടിനിടെ അമേരിക്കയിൽ ബിറ്റ് കോയിൻ ചൂടും കൂടുകയാണ്. അമേരിക്കയുടെ പിടിച്ചാൽ കിട്ടാതെ വളരുന്ന കടം കുറയ്ക്കാൻ ബിറ്റ് കോയിൻ സഹായിക്കും എന്നാണ് ഇലോൺ മസ്ക് പറയുന്നത്. "കടം ഇപ്പോൾ 35.7 ലക്ഷം കോടി ഡോളറായി, കടത്തിന്റെ പലിശ മാത്രം ഫെഡറൽ നികുതി വരുമാനത്തിന്റെ 23 ശതമാനം വരുന്നുണ്ട് " മസ്ക്
45,920 രൂപയായിരുന്നു ഈ വർഷം ജനുവരിയിൽ പവന്റെ ഏറ്റവും താഴ്ന്ന വില. ഗ്രാമിന് 5,740 രൂപയും. അതുമായി താരതമ്യം ചെയ്യുമ്പോൾ 2024ൽ ഇതുവരെ പവന് കൂടിയത് 13,080 രൂപ. ഗ്രാമിന് 1,635 രൂപയും.
സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന വിലക്കയറ്റം ഓരോ ദിവസം ചെല്ലുംതോറും രൂക്ഷമാകുകയാണ്.പൊതു വിപണിയിൽ അരിക്കും, പച്ചക്കറികൾക്കും, മുട്ടക്കും, മാംസത്തിനും വില കുതിച്ചുയരുകയാണ്. വിലക്കയറ്റം തടയാനായി കേന്ദ്ര സർക്കാർ 'ഭാരത്' എന്ന ബ്രാൻഡിന് കീഴിൽ ഉത്പന്നങ്ങൾ ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. 'ഭാരത്' ബ്രാൻഡിന് കീഴിൽ
ന്യൂഡൽഹി∙ പലിശനിരക്ക് കുറയ്ക്കുന്നത് അൽപം കൂടി നീണ്ടേക്കുമെന്ന സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഈ ഘട്ടത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നത് അനവസരത്തിലാകുമെന്നും അതിൽ വലിയ റിസ്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂംബർഗിന്റെ ‘ഇന്ത്യ ക്രെഡിറ്റ് ഫോറം’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പ്രധാന പലിശ നിരക്ക് 3.25 ശതമാനമായ് കുറച്ച് യൂറോപ്യന് സെന്ട്രല് ബാങ്ക്. മൂന്ന് വര്ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പണപ്പെരുപ്പം ഇടിഞ്ഞതായി പുതിയ കണക്കുകള് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ തീരുമാനം.
Results 1-10 of 354