Activate your premium subscription today
കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ അരങ്ങേറിയ പോരാട്ടത്തിലെ വിജയിയെ നിർണയിച്ചു കഴിഞ്ഞതോടെ യുഎസിൽ മറ്റൊരു ദ്വന്ദ്വയുദ്ധത്തിനു കളമൊരുങ്ങിയിരിക്കുന്നു. പ്രസിഡന്റ് പദത്തിലേക്കു തിരിച്ചെത്തുന്ന ട്രംപും യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാരഥിയായ ജെറോം പവലും തമ്മിലുള്ള ദ്വന്ദ്വയുദ്ധം. ഈ പോരാട്ടത്തിനു പിന്നിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ മാത്രമാണെന്നു പറയാനാവില്ല. പ്രധാനമായും സാമ്പത്തിക നയത്തിൽ അധിഷ്ഠിതമായ ഭിന്നാഭിപ്രായങ്ങളാണ് ഏറ്റുമുട്ടലിനു കാരണം. ആദ്യ വെടി പൊട്ടിച്ചിരിക്കുന്നതു പവലാണ്. ട്രംപാണു പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നു വ്യക്തമായപ്പോൾത്തന്നെ പവൽ കാഞ്ചി വലിക്കുകയായിരുന്നു. ഫെഡറൽ റിസർവിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു
പവലിനെ പുറത്താക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് കോവിഡ് കാലത്ത് ട്രംപ് പറഞ്ഞിരുന്നെങ്കിലും പുറത്താക്കൽ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. അമേരിക്ക പലിശ കുറച്ചതിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങളായ യുഎഇ, സൗദി അറേബ്യ എന്നിവയുടെ കേന്ദ്രബാങ്കുകളും അടിസ്ഥാന പലിശനിരക്ക് കാൽശതമാനം കുറച്ചു.
ഇന്നലെ പ്രഖ്യാപിച്ച പണനയത്തിൽ അടിസ്ഥാന പലിശനിരക്ക് യുഎസ് ഫെഡറൽ റിസർവ് കാൽ ശതമാനം (0.25%) കുറച്ചു. ഇത് ഏറെക്കുറേ പ്രതീക്ഷിച്ചിരുന്നതുമാണ്. എന്നാൽ, യുഎസ് ഫെഡറൽ റിസർവ് നയംമാറ്റം പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്.
സ്വർണ വിപണിയിൽ ഇനി വരാനിരിക്കുന്നതു വലിയ മുന്നേറ്റത്തിന്റെ സുവർണ ദിനങ്ങൾ. വിലയിൽ ഇടയ്ക്കിടെ അനിവാര്യമായ തിരുത്തലുകൾ സംഭവിച്ചുകൊണ്ടായിരിക്കും കുതിപ്പിനു വഴി തെളിയുകയെങ്കിലും വിപണിയുടെ സ്ഥായീഭാവം പ്രസരിപ്പിന്റേതായിരിക്കുമെന്ന് ഉറപ്പിക്കാൻ ശക്തമായ കാരണങ്ങളുണ്ട്. സ്വർണത്തിന് അടുത്തിടെയായി ഗണ്യമായ തോതിൽ വില വർധിച്ചുകഴിഞ്ഞു. ചില ദിവസങ്ങളിൽ അനുഭവപ്പെടുന്ന വിലയിടിവിനെ മുന്നേറ്റത്തിനുള്ള ഊർജസംഭരണത്തിന്റെ ഭാഗമായി മാത്രമേ കാണേണ്ടതുള്ളൂ. സ്വർണത്തിനു വില കയറിക്കൊണ്ടേയിരിക്കുമെന്നതിന്റെ പ്രധാന കാരണം അമേരിക്കയുടെ പലിശ നയത്തിൽ വന്നിരിക്കുന്ന മാറ്റമാണ്. യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പലിശ നിരക്കിൽ കുറവു വരുത്തിയിരിക്കുന്നത്. ആദ്യ തവണ ഇളവ് എന്ന നിലയിൽ ഏതാനും ദിവസം മുൻപു പ്രഖ്യാപിച്ചിട്ടുള്ളത് അര ശതമാനം കുറവാണ്. പലിശ കുറയ്ക്കാൻ യുഎസ് ഫെഡറൽ റിസർവ് നിർബന്ധിതമായ സാഹചര്യം കൂടി നോക്കുക. യുഎസ് സമ്പദ്വ്യവസ്ഥ കൂടുതൽ
ഇന്നും നേരിയ നേട്ടത്തോടെ വ്യാപാരമാരംഭിച്ച് രാജ്യാന്തര വിപണിക്കൊപ്പം മുന്നേറിയ ഇന്ത്യൻ വിപണി എഫ്&ഓ ഷോർട് കവറിങിന്റെ കൂടി പിന്തുണയിൽ വീണ്ടും റെക്കോർഡ് ഉയരം താണ്ടി. ഇന്ന് 26005 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 26250 പോയിന്റെന്ന പുതിയ റെക്കോർഡ് കുറിച്ച ശേഷം 26216 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ഫെഡ് പ്രതീക്ഷയിൽ പിടിച്ചു നിന്ന ഇന്ത്യൻ വിപണി വ്യാഴാഴ്ച ലാഭമെടുക്കലിൽ പെട്ടെങ്കിലും ഫെഡ് പിന്തുണയിൽ വെള്ളിയാഴ്ച വീണ്ടും റെക്കോർഡ് ഭേദിച്ച് മുന്നേറ്റം നടത്തി. വെള്ളിയാഴ്ചത്തെ കുതിപ്പോടെ കഴിഞ്ഞ ആഴ്ചയിൽ ഒന്നര ശതമാനം മുന്നേറി 25790 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 25849 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരവും കുറിച്ചു. സെൻസെക്സ് 84694 പോയിന്റ് റെക്കോർഡ് കുറിച്ച ശേഷം 84544 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്
മുംബൈ∙ വിദേശ ഓഹരി വിപണികളുടെ ചുവടുപിടിച്ച് ഇന്നു വൻ നേട്ടത്തിലേക്ക് ഉയർന്ന് ഇന്ത്യൻ ഓഹരി സൂചികകളും. സെൻസെക്സ് 1,000 പോയിന്റിലധികം മുന്നേറി ചരിത്രത്തിലാദ്യമായി 84,200 പോയിന്റ് ഭേദിച്ചു. നിഫ്റ്റിയും സർവകാല റെക്കോർഡായ 25,725 പോയിന്റ് വരെയെത്തി. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്കു കടക്കവേ
സൗദി സെന്ട്രല് ബാങ്ക് വായ്പാ നിരക്കുകള് അര ശതമാനം (50 ബേസിസ് പോയിന്റ്) കുറച്ചു.
നിക്ഷേപകരുടെ 'ലാഭക്കൊതി'യാണ് റെക്കോർഡ് ഉയരത്തിൽ നിന്ന് രാജ്യാന്തര സ്വർണ വിലയെ താഴ്ത്തിയത്. അമേരിക്ക പലിശ കുറച്ചാൽ രാജ്യാന്തര വില കുതിക്കുമെന്ന് ഉറപ്പായിരുന്നു. ഇത് കേരളത്തിലെ വിലയും കുതിച്ചുയരാൻ വഴിവയ്ക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
വിപണിയുടെ ആഗ്രഹം സഫലമാക്കികൊണ്ട് ഫെഡ് റിസേർവ് അടിസ്ഥാന പലിശ നിരക്ക് അര ശതമാനം കുറച്ച് 5.25-5.50%ൽ നിന്നും 4.75-5%ലേക്ക് പുതുക്കി നിശ്ചയിച്ചു. ഫെഡ് അംഗങ്ങളുടെ വോട്ടിങ് രീതി കൂടി പരിഗണിച്ചാൽ ഈ വർഷത്തിലിനി നടക്കാനുള്ള രണ്ട് യോഗങ്ങളിലും ഫെഡ് റിസേർവ് 25 ബേസിസ് പോയിന്റുകൾ വീതം കൂടി കുറച്ച് ഫെഡ്
Results 1-10 of 168