നിങ്ങൾ നല്ല മാതാപിതാക്കളാണോ? കുട്ടികളോടുള്ള നിങ്ങളുടെ പെരുമാറ്റം മാത്രമാണോ നല്ല മാതാപിതാക്കൾക്കുള്ള മാനദണ്ഡം. കുട്ടികളെ നല്ലവരായി വളർത്തിയെടുക്കാൻ എല്ലാ മാതാപിതാക്കളും ഒരുപാട് ത്യാഗങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്നുണ്ട്. അതുപോലെ കുട്ടിയുടെ വളർച്ചയുടെ ഓരോഘട്ടത്തിലുമുള്ള പ്രവർത്തിയിൽ അവന്റെ മാതാപിതാക്കളും വിലയിരുത്തപ്പെടുന്നു.