Activate your premium subscription today
Wednesday, Mar 26, 2025
കണ്ണൂർ∙ ലഹരി മാഫിയയെ പിടിച്ചുകെട്ടാൻ പൊലീസും എക്സൈസും സജീവമായി രംഗത്തിറങ്ങിയതോടെ ജില്ലയിൽ 30 ദിവസത്തിനിടെ പിടിയിലായത് 511 പേർ. പൊലീസിന്റെ ഡി ഹണ്ടിൽ 448 പേരും എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൽ 63 പേരുമാണ് അറസ്റ്റിലായത്. ഇരുകൂട്ടരുമെടുത്ത 500 കേസിലാണ് ഇത്രയും അറസ്റ്റ്. വടക്കൻ ജില്ലകളിൽ
ദോഹ ∙ ഹമദ് വിമാനത്താവളം ലഹരി ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് അധികൃതർ.
സിംഗപ്പൂർ ∙ ലഹരിമരുന്നു കടത്താൻ ശ്രമിക്കുന്നതിനിടെ ഇന്തൊനീഷ്യയിൽ 2024 ജൂലൈയിൽ അറസ്റ്റിലായ 3 ഇന്ത്യക്കാർക്ക് വധശിക്ഷ ലഭിച്ചേക്കും. സിംഗപ്പൂരിൽ കപ്പൽ വ്യവസായ മേഖലയിൽ ജോലി ചെയ്തിരുന്ന തമിഴ്നാട്ടുകാരായ രാജു മുത്തുകുമാരൻ (38), സെൽവദുരൈ ദിനകരൻ (34), ഗോവിന്ദസ്വാമി വിമൽകാന്തൻ (45) എന്നിവരെ 106 കിലോഗ്രാം ലഹരിമരുന്നുമായി ഒരു ചരക്കുകപ്പലിൽ നിന്നാണ് പിടികൂടിയത്. കപ്പലിന്റെ ക്യാപ്റ്റന്റെ അറിവോടെയല്ലാതെ ഇത്രയധികം ലഹരിമരുന്നു കടത്ത് നടക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ വാദിച്ചെങ്കിലും ക്യാപ്റ്റൻ കോടതിയിൽ ഹാജരാകാതിരുന്നത് തിരിച്ചടിയായി. ഏപ്രിൽ 15ന് വിധി പ്രഖ്യാപിക്കും.
തിരുവനന്തപുരം ∙ ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി മാര്ച്ച് 20ന് സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ സ്പെഷല് ഡ്രൈവില് 38.756 ഗ്രാം എംഡിഎംഎയും 24.68 കിലോ കഞ്ചാവും പിടികൂടി. വിവിധതരത്തിലുള്ള നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 236 കേസുകള് റജിസ്റ്റര് ചെയ്തു. 251 പേർ അറസ്റ്റിലായി. പൊതുജനങ്ങളില് നിന്ന് ലഹരിമരുന്ന് സംബന്ധിച്ച
ദോഹ ∙ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച് ആദ്യദിനം തന്നെ മലയാളി യുവതിയുടെ ചതിയിൽപ്പെട്ട് 10 വർഷത്തെ തടവിന് ഖത്തർ ജയിലിൽ കഴിയുകയാണ് തിരുവനന്തപുരം സ്വദേശിയായ ഇരുപതുകാരൻ. എളുപ്പത്തിൽ പണമുണ്ടാക്കാൻ ലഹരി വിൽപന നടത്തിയതിന്റെ പേരിൽ കാസർകോട് സ്വദേശിയായ ഇരുപത്തിമൂന്നുകാരനും ശിക്ഷയനുഭവിക്കുന്നു.
ബെയ്ജിങ് ∙ കനേഡിയൻ പൗരന്മാരെ ചൈനയിൽ വധശിക്ഷയ്ക്കു വിധേയമാക്കിയതു നിയമാനുസൃതമായെന്നു ചൈന. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിലാണു കനേഡിയൻ പൗരന്മാർക്കെതിരെ വധശിക്ഷ നടപ്പാക്കിയത്. ‘‘ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള് ചെറുക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണ്. ചൈന
തിരുവനന്തപുരം ∙ ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി 19ന് പൊലീസ് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല് ഡ്രൈവില് 21.53 ഗ്രാം എംഡിഎംഎയും 486.84 ഗ്രാം കഞ്ചാവും പിടിച്ചു. ലഹരിമരുന്ന് കൈവശം വച്ചതിന് 190 കേസുകള് റജിസ്റ്റര് ചെയ്തു. 197 പേരെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു. പൊതുജനങ്ങളില്നിന്ന് ലഹരിമരുന്ന് സംബന്ധിച്ച വിവരങ്ങള് സ്വീകരിച്ച് നടപടികള് കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്ത്തിക്കുന്ന ആന്റി നര്ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായി സൂക്ഷിക്കും.
താമരശ്ശേരി (കോഴിക്കോട്) ∙ ഈങ്ങാപ്പുഴ, അടിവാരം മേഖലകളിലെ ലഹരി വ്യാപാരത്തിനും ഉപയോഗത്തിനും തടയിടാൻ നടപടികളുമായി പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികൾ. വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികൾ സംയുക്തമായി ഒടുങ്ങാക്കാട് മസ്ജിദ് ഹാളിൽ യോഗം ചേർന്നാണു തീരുമാനമെടുത്തത്. പ്രദേശത്തു രണ്ടു മാസത്തിനിടെ രണ്ടു കൊലപാതകങ്ങൾ നടന്നതോടെയാണ് അടിയന്തര യോഗം ചേർന്നത്.
താമരശ്ശേരി∙ പുതുപ്പാടി മണൽവയൽ, ചേലോട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 636 മില്ലിഗ്രാം മെത്താഫിറ്റമിനുമായി പുതുപ്പാടി പുഴംകുന്നുമ്മൽ റമീസ് (24), 84 ഗ്രാം കഞ്ചാവുമായി പുതുപ്പാടി ചേലോട് വടക്കേ പറമ്പിൽ ആഷിഫ് (25) എന്നിവരെ താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.കെ.ഷാജിയും സംഘവും അറസ്റ്റ് ചെയ്തു. എക്സൈസ്
മണ്ണാർക്കാട്∙ ലഹരിയുടെ മിനി ഹബ്ബായി കുമരപുത്തൂർ പയ്യനെടം അമ്പലംകുന്ന് തൂക്കുപാലം. സന്ധ്യയായാൽ വൻ ലഹരി കൈമാറ്റമാണ് ഇവിടെ നടക്കുന്നത്. പൊലീസിൽ അറിയിച്ചിട്ടും ഫലമില്ലെന്നു നാട്ടുകാർ. പുതുക്കുടി ഏനാനിമംഗലം ക്ഷേത്രത്തിന്റെ സമീപത്താണു പുതുക്കുടിയെയും തെങ്കര പഞ്ചായത്തിലെ കൈതച്ചിറയെയും ബന്ധിപ്പുക്കുന്ന
Results 1-10 of 1110
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.