Activate your premium subscription today
കൊല്ലം∙ തെന്മലയിൽ സ്ത്രീ സുഹൃത്തിന്റെ വീട്ടിൽനിന്നും വിളിച്ചിറക്കി യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് നഗ്നനാക്കി മർദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദനമേറ്റത്. സംഭവത്തിൽ ഇടമൺ സ്വദേശികളായ സുജിത്, സജീവ്, സിബിൻ, അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവിരോധമാണ് സദാചാര ഗുണ്ടായിസത്തിലേക്ക് വഴിവച്ചതെന്നാണ് വിവരം.
കൊല്ലം∙ ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയ കോളജ് വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കൊല്ലം ആയൂരിലാണ് സംഭവം. മീൻവിൽപന നടത്തുന്ന ആയൂർ സ്വദേശികളായ കുഴിയം നദീറ മൻസിൽ അൻവർ സാദത്ത്, മഞ്ഞപ്പാറ പുത്തൻവീട്ടിൽ ബൈജു എന്നിവരാണ് പിടിയിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിന്
മുംബൈ ∙ നഗരത്തിലെ പാർക്കുകളിലും ബീച്ചുകളിലും പൊലീസുകാർ സദാചാര ഗുണ്ടായിസം നടത്തുന്നതായി ആക്ഷേപം. നാളെ വാലന്റൈൻസ് ഡേ ആഘോഷിക്കാനുള്ള വിപുലമായ ഒരുക്കങ്ങൾ നഗരത്തിൽ നടക്കുന്നതിനിടെയാണ് മുംബൈ പൊലീസിനെതിരെ ആക്ഷേപം ഉയരുന്നത്. നഗരത്തിലെ പ്രധാന പാർക്കുകളിലും ബീച്ചുകളിലും എത്തുന്ന പ്രണയിതാക്കൾ
കോഴിക്കോട്∙ കോന്നാട് ബീച്ചിലിരുന്ന യുവതീയുവാക്കളെ ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ചൂലുമായെത്തി ഭീഷണപ്പെടുത്തി ഓടിച്ച സംഭവത്തിൽ പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ. ബിജെപിയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ വൈകിട്ട് അഞ്ചിന് കോന്നാട് ബീച്ചിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
മംഗളൂരു∙ കർണാടകയിൽ മലയാളി യുവാവിനും വനിതാ സുഹൃത്തിനും നേരെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം. മംഗളൂരുവിലെ പനമ്പൂർ ബീച്ചിൽ ഇരുവരെയും തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. മംഗളൂരുവിൽവച്ച് ഹിന്ദു യുവതി മുസ്ലിം യുവാവിനോടു സംസാരിക്കുന്നത് തെറ്റാണെന്നും അതിനെ ചോദ്യം ചെയ്യാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും പറഞ്ഞായിരുന്നു ആക്രമിക്കാനുള്ള ശ്രമം. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
ഡൽഹി മെട്രോയിൽ ഒരുമിച്ച് നിൽക്കുകയും സ്നേഹപ്രകടനം നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെയും ചോദ്യം ചെയ്ത് യാത്രക്കാരി. 'ഇരുവരും കവിളിൽ പിടിക്കുന്നു, കയ്യിൽ പിടിക്കുന്നു, പൊതുസ്ഥലമാണെന്നും ഇത്രയും ആളുകളുണ്ടെന്നും ബോധമില്ലേ' എന്നാണ് യാത്രക്കാരി ചോദിക്കുന്നത്.
കാസർകോട്∙ ബേക്കൽകോട്ട കണ്ടു മടങ്ങിയ ആറംഗ സംഘത്തിനു നേരെ മേൽപ്പറമ്പിൽ സദാചാര ആക്രമണം. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ മൻസൂർ (41), അബ്ദുൽ ഖാദർ അഫീഖ് (37), മുഹമ്മദ് നിസാർ (38), ബി.കെ.ആരിഫ് (32) എന്നിവരാണ് അറസ്റ്റിലായത്.
എടവണ്ണ∙ മലപ്പുറം എടവണ്ണയിൽ സ്കൂൾ വിദ്യാർഥികളും ‘ജനകീയ കൂട്ടായ്മയും’ തമ്മിൽ അരങ്ങേറിയ ഫ്ലെക്സ് യുദ്ധത്തിലേക്ക് നയിച്ചത് കോളജ് വിദ്യാർഥിനി സ്കൂൾ വിദ്യാർഥിയായ സഹോദരനോടു ബസ് സ്റ്റാൻഡ് പരിസരത്തു സംസാരിക്കുന്നത് മൊബൈൽ ഫോണിൽ പകർത്താൻ
ഒരു ആൺകുട്ടിയും പെൺകുട്ടിയും പരസ്പരം സംസാരിക്കുകയോ കയ്യിൽ പിടിക്കുകയോ ചെയ്താൽ നിങ്ങൾ എന്ത് ചെയ്യും? ഒന്നും ചെയ്യണ്ട. കാരണം അതിൽ തെറ്റുമില്ല, അതുകൊണ്ടുതന്നെ അഭിപ്രായം പറയേണ്ട കാര്യവുമില്ലെന്ന് എല്ലാവര്ക്കും അറിയാം. എന്നാൽ ആണും പെണ്ണും സംസാരിച്ചാലോ അടുത്തിടപഴകിയാലോ പ്രശ്നമെന്ന് കരുതുന്നവരും
മുടി നീട്ടി വളർത്തിയതിന്റെ പേരിലാണ് അഞ്ചു വയസ്സുകാരന് മലപ്പുറത്തെ സ്വകാര്യ സ്കൂൾ പ്രവേശനം നിഷേധിച്ചത്. സ്കൂളിന്റെ നിയമം പാലിക്കാൻ കഴിയില്ലെങ്കിൽ അവിടെ പഠിക്കേണ്ട എന്നും അതല്ല കുട്ടിയുടെ സ്വകാര്യതയിൽ കൈ കടത്തേണ്ടതില്ല എന്നും ചർച്ചകളുണ്ടായി. എന്താണ് ഇതിലെ നിയമവശം? മുടി നീട്ടി വളർത്തുന്നവർക്ക് സ്കൂളിൽ പഠിക്കാൻ കഴിയില്ലേ? ‘അച്ചടക്ക’ നടപടി എവിടെ വരെയാകാം?
Results 1-10 of 43