Activate your premium subscription today
തൃശൂർ സംഗീത നാടക അക്കാദമിയുടെ നാട്യഗൃഹം (ബ്ലാക്ക് ബോക്സ്) വേദിക്കു പുറത്ത് അപ്പോൾ ചെറുതായി മഴചാറാൻ ഒരുങ്ങുന്നുണ്ടായിരുന്നു. അകത്തേക്കു കയറിയപ്പോൾ ആ മഴ പെരുമഴയായി മാറി, സൗണ്ട് ബോക്സിലൂടെയാണെങ്കിലും. അകത്ത് മേൽത്തട്ടിൽ ടാർ പായ കെട്ടിയിരുന്നു, ‘മഴയേൽക്കാതിരിക്കാൻ’. അലക്ഷ്യമായിട്ടിരിക്കുന്ന പ്ലാസ്റ്റിക് കസേരകളിൽ വീണുകിടക്കുന്ന മഴവെള്ളം തുടയ്ക്കാൻ തുണിയുമുണ്ട്. അടുപ്പിലെ ചെറിയ ഉരുളിയിൽ കൊള്ളിയെന്നു തൃശൂരുകാർ വിളിക്കുന്ന കപ്പക്കറി വേവുന്നു. മറ്റൊരു അടുപ്പിൽ ചായയും. കാബേജും പച്ചമുളകും അരിയുന്നവരും നാളികേരം ചിരണ്ടുന്നവരും അടുക്കളയിൽ സജീവം. ഭക്ഷണ ഗന്ധം നിറയുന്ന ഇവിടെ സന്നദ്ധപ്രവർത്തകർ തിരക്കിട്ട് ഓരോരോ പണികൾ ചെയ്യുന്നു. ഈ വൊളന്റിയർമാരാണ് നമ്മെ ഒരു കാര്യം ഓർമിപ്പിക്കുന്നത് – ഇത് കല്യാണവീടിന്റെ തലേന്നാളത്തെ അടുക്കള പരിസരമല്ല. ഇതൊരു ക്യാംപാണ്, ദുരിതാശ്വാസ ക്യാംപ്. മഴക്കാലം വായ് തുറന്നുവിട്ട ദുരിതപ്പെയ്ത്തിൽനിന്നു രക്ഷ തേടിയെത്തിയവരുടെ ആശ്രയ സ്ഥാനം. ചൂടുചായ മൊത്തിക്കുടിക്കുന്ന കാണികളും അപ്പോളറിയുന്നു
അരങ്ങുകളെ തീപിടിപ്പിച്ച നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ ആത്മകഥ ‘ഞാൻ’ നാടകമായപ്പോൾ തൃശൂർ∙ അരവിന്ദാക്ഷക്കുറുപ്പ് കറുത്തമുടിയിൽ നരയ്ക്കാനുള്ള ലേപനം പൂശി. വെളുത്ത പല്ലുകളിൽ മുൻനിരയിലെ നാലെണ്ണം പുകയിലക്കറ പുരട്ടി കറുപ്പിച്ചു. മറ്റു നാടക കലാകാരന്മാരോടൊപ്പം ഒരുക്കമുറിയിലെ കണ്ണാടിയിൽ നോക്കി ആ ‘അഞ്ഞൂറാൻ
നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ ആത്മകഥ ‘ഞാൻ’ അരങ്ങിലേക്ക്. സാമൂഹിക വ്യവസ്ഥിതിയിലെ തെറ്റായ കാര്യങ്ങളെ നാടകങ്ങളിലൂടെ രൂക്ഷമായി വിമർശിച്ച അദ്ദേഹത്തിന്റെ കലാജീവിതവും വ്യക്തി ജീവിതവും പ്രമേയമാക്കിയ നാടകത്തിൽ 14 രംഗങ്ങളുണ്ട്. മലയയിൽ ഐഎൻഎയിൽ പ്രവർത്തിച്ച യൗവനവും പിന്നെ കേരളത്തിലെത്തി വിശ്വകേരള കലാസമിതി
1945 ഓഗസ്റ്റ് 18 ന് അവസാന യാത്രയ്ക്കു വിമാനത്തിൽ കയറിയ നേതാജി സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നെങ്കിൽ സ്വതന്ത്ര ഇന്ത്യ ഇന്നത്തെപ്പോലെയാകുമായിരുന്നോ? ഒരുപക്ഷേ, ഒരു ഏകാധിപത്യ ഭരണക്രമത്തിനുവേണ്ടി അദ്ദേഹം പരിശ്രമിക്കുമായിരുന്നു....
തികച്ചും ഫാന്റസിയുടെ ലോകത്തേക്ക് എൻ.എൻ. പിള്ള വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന നാടകമാണ് ‘മശകോപനിഷത്ത്’. പേര് സൂചിപ്പിക്കുംപോലെ ഇതു കൊതുകുകളെ സംബന്ധിക്കുന്ന നാടകമാണ്. അമ്മയും മകളുമായ രണ്ടു കൊതുകുകൾ അരണ്യനിവാസ് എന്ന വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ എത്തുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ്
പച്ചക്കള്ളം പൊടിപ്പും തൊങ്ങലും വച്ച് അരച്ചുചേർത്തമാതിരി പറഞ്ഞ് പരമസത്യമാണെന്നു ബോധ്യപ്പെടുത്താൻ എന്റെ അമ്മയെപ്പോലെ കഴിവുള്ള മറ്റൊരു സ്ത്രീയെ കണ്ടിട്ടില്ലെന്ന് എൻ.എൻ.പിള്ള പറഞ്ഞിട്ടുണ്ട്....Athmakathayanam, NN Pillai, Autobiagraphy
സ്ത്രീ–പുരുഷ ബന്ധങ്ങളിലെ ശക്തിയും ദൗർബല്യവുമെല്ലാം ഒരുപാടുവട്ടം എൻ.എൻ.പിള്ളയുടെ നാടകങ്ങളിൽ പരാമർശ വിഷയമായിട്ടുണ്ട്. ‘ശ്രീദേവി’ എന്ന എകാംഗവും ഇതിന് ഉദാഹരണമാണ്. ശ്രീദേവി–പുരുഷോത്തമൻ ദമ്പതികളുടെ ജീവിതത്തിലൂടെയാണ് ഈ നാടകത്തിന്റെ സഞ്ചാരം. പുരുഷോമത്തൻ രോഗിയും ശ്രീദേവി യൗവനയുക്തയായ പെണ്ണുമാണ് ‘ഭാര്യാഭർതൃ
എൻ.എൻ.പിള്ളയുടെ നാടകങ്ങളിൽ ഏറ്റവും ഭിന്നമായ നാടകമേത് എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉണ്ടാകൂ. – ‘അന്താരാഷ്ട്ര സസ്യസമ്മേളനം’ എന്ന ഏകാങ്കം. തികച്ചും സാങ്കൽപികമായ, സംഭവിക്കാൻ തീർത്തും സാധ്യതയില്ലാത്ത ഒരു സമ്മേളനത്തിലേക്കാണ് നമ്മുടെ ശ്രദ്ധയെ രചയിതാവ് കൂട്ടിക്കൊണ്ടു പോകുന്നത്. ചക്ക, ആഞ്ഞിലിച്ചക്ക,
ഒരു വിമാനയാത്രയിലേക്ക് വായനക്കാരന്റെയും പ്രേക്ഷകന്റെയും ശ്രദ്ധയെ ക്ഷണിച്ച് കൊണ്ട് എൻ.എൻ.പിള്ള രചിച്ച ഏകാങ്കനാടകമായിരുന്നു ‘താങ്ക് യു’. ഒരു വിമാനത്തിന്റെ ഉൾഭാഗത്ത് നടക്കുന്ന കാര്യങ്ങൾ ആയിരുന്നു ഇൗ നാടകത്തിൽ അവതരിപ്പിക്കപ്പെടുന്നത്. അതും വിമാനം പറക്കുന്നതിനിടയിൽ. ഇത്തരമൊരു വിഷയം നാടകത്തിന്റെ
സെൻട്രൽ ജയിൽ പശ്ചാത്തലത്തിൽ എൻ.എൻ.പിള്ള രചിച്ച നാടകമാണ് ‘ആവർത്തനം’. ജയിലിലാക്കപ്പെട്ട കുറ്റവാളികളുടെ മാനസികവ്യാപാരങ്ങളിലൂടെ ആണ് ഇൗ ഏകാങ്കത്തിലൂടെ പിള്ള കടന്നുപോകുന്നത്. 23 മോഷണക്കേസുകളിൽ പ്രതിയാക്കപ്പെടുകയും അതിനു ശിക്ഷിക്കപ്പെടുകയും ചെയ്ത ആളാണ് നാടകത്തിലെ മുഖ്യകഥാപാത്രം. ഒൻപതു വർഷം ജയിൽശിക്ഷ
Results 1-10 of 24