Activate your premium subscription today
ന്യൂഡൽഹി∙ യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു.
നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടൻ സിദ്ദിഖിനു താൽക്കാലിക ജാമ്യം നൽകിയതു പീഡനപരാതിയുമായി മുന്നോട്ടുവന്ന സിനിമാരംഗത്തെ മറ്റു സ്ത്രീകളുടെ മനോവീര്യം കെടുത്തിയെന്നു സംസ്ഥാന സർക്കാർ. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് 5 വർഷത്തിനു ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. അതേ തുടർന്ന് 30 കേസുകളും റജിസ്റ്റർ ചെയ്തു. എന്നാൽ, പരാതി നൽകാൻ തയാറായവരുടെ മനോവീര്യം കെടുത്തുന്നതാണ് സിദ്ദിഖിനു ജാമ്യം നൽകിയ നടപടിയെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാർ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി ∙ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് സുപ്രീം കോടതി പരിഗണിക്കും. അതുവരെ ഇടക്കാല ജാമ്യം തുടരും. സിദ്ദിഖിന് താൽക്കാലിക ആശ്വാസമാണ് കോടതിവിധി. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു. അന്വേഷണവുമായി സഹകരിക്കാത്ത സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. സിദ്ദിഖിന്റെ വാദം പരിഗണിച്ചാണ് ഇടക്കാല ജാമ്യം തുടരാൻ കോടതി അനുവദിച്ചത്.
തിരുവനന്തപുരം ∙ ബലാൽസംഗക്കേസിലെ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി നടൻ സിദ്ദിഖിന്റെ ചോദ്യംചെയ്യൽ അവസാനിപ്പിച്ച് അന്വേഷണസംഘം. മൊബൈൽ ഫോൺ ഉൾപ്പെടെ പൊലീസ് ആവശ്യപ്പെട്ട തെളിവുകൾ സിദ്ദിഖ് ചോദ്യംചെയ്യൽ സമയത്ത് ഹാജരാക്കിയതുമില്ല
തിരുവനന്തപുരം∙ ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് നടൻ സിദ്ദിഖ് തിരുവന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായി. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്. പൊലീസ് ആവശ്യപ്പെട്ട രേഖകൾ അദ്ദേഹം ഇന്ന് ഹാജരാക്കുമോ എന്ന കാര്യം വ്യക്തമല്ല.
തിരുവനന്തപുരം ∙ നടിയെ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായ നടൻ സിദ്ദിഖ് പൊലീസ് ആവശ്യപ്പെട്ട മൊബൈൽ ഫോണും രേഖകളും നൽകിയില്ല. ചോദ്യങ്ങൾക്ക് പലതിനും ഉത്തരമില്ല, പറയുന്ന ഉത്തരത്തിന് തുടർവിശദീകരണവുമില്ല. ഇന്നലെ മൂന്നര മണിക്കൂർ ചോദ്യം ചെയ്തെങ്കിലും കൂടുതൽ ചോദ്യം ചെയ്യലിന് 12ന് ഹാജരാകാൻ നിർദേശിച്ച് സിദ്ദിഖിനെ അന്വേഷണ സംഘം വിട്ടയച്ചു.
തിരുവനന്തപുരം∙ യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന് സിദ്ദിഖിനെ ചോദ്യം ചെയ്തു വിട്ടയച്ചു. മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സിദ്ദിഖിനെ പ്രത്യേക അന്വേഷണസംഘം വിട്ടയച്ചത്. ശനിയാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ സിദ്ദിഖിന് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല
തിരുവനന്തപുരം∙ യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ഇന്നു ചോദ്യംചെയ്യും. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ചിന്റെ ഓഫിസിലെത്താനാണ് സിദ്ദിഖിന് നിർദേശം നൽകിയിട്ടുള്ളത്. സുപ്രീംകോടതിയുടെ വ്യവസ്ഥകൾ പാലിച്ചാകും ചോദ്യംചെയ്യൽ. സിദ്ദിഖിന്റെ മുൻകൂർജാമ്യാപേക്ഷ 22ന് സുപ്രീംകോടതി പരിഗണിക്കും. ഇതിന് മുൻപ് അന്വേഷണ സംഘം സിദ്ദിഖിൽനിന്നു വിവരങ്ങൾ തേടിയ ശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിന്റെയും തെളിവെടുപ്പിന്റെയും ആവശ്യകത കോടതിയെ ധരിപ്പിക്കും.
കൊച്ചി ∙ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചു. നടന്റെ മുൻകൂർ ജാമ്യഹർജിയിൽ ഈ മാസം 22ന് സുപ്രീം കോടതി വിശദ വാദം കേൾക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇ മെയിൽ വഴി അറിയിച്ചിരിക്കുന്നത്. നേരത്തെ സുപ്രീം കോടതി സിദ്ദിഖിന് താൽക്കാലിക മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
പലപ്പോഴും ആവർത്തിച്ചു കേട്ടിട്ടുള്ള പൊതുതത്വമാണ്, ‘ജീവിതം മാറി മറിയാൻ ഒരു നിമിഷം മതി’ എന്നത്. കേൾക്കുമ്പോൾ ലളിതമായി തോന്നുമെങ്കിലും ചിലരുടെ ജീവിതകഥ കേൾക്കുമ്പോൾ മനസിലാകും ഒരു നിമിഷത്തിന്റെ വില. ചിലർക്ക് അത് ജീവന്റെ വിലയാണ്. അങ്ങനെ സമയത്തിനു പിന്നാലെ പായുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ഉല്ലാസ്
Results 1-10 of 139