Activate your premium subscription today
ആര്യനാട്∙ പഞ്ചായത്തിലെ മഞ്ചാടി നിന്ന വിളയിൽ നിന്ന് അപൂർവമായ സൂചിത്തുമ്പിയെ ഗവേഷകർ കണ്ടെത്തി. നീണ്ട് മുളം തണ്ട് പോലെ ഉദരം ഉള്ളതിനാൽ മുളവാലന്മാർ എന്ന വിഭാഗത്തിൽ അറിയപ്പെടുന്ന ഇൗ തുമ്പികൾക്ക് പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയോട് ചേർന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയതിനാൽ അഗസ്ത്യമല മുളവാലൻ എന്ന് പേര് നൽകി.
കോട്ടയം ∙ മധ്യകേരളത്തിൽ താരതമ്യേന അപൂർവമായി കാണുന്ന കുള്ളൻ വർണത്തുമ്പിയെ പാലായിൽ കണ്ടെത്തി. പാലാ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസറും തുമ്പിനിരീക്ഷകനുമായ എം.എൻ. അജയകുമാറാണു വള്ളിച്ചിറ മണലേൽപാലം ഭാഗത്തു തുമ്പിയെ കണ്ടെത്തിയത്. ഇളം ചുവപ്പു നിറത്തിൽ തടിച്ച വയറുള്ള ചെറിയ കല്ലൻതുമ്പിയാണിത്.
തുമ്പികൾ കണ്ണിൽ പെടാനും ക്യാമറയിൽ ഒതുങ്ങാനും പ്രയാസമാണ്. എന്നിട്ടും ഡിഎൻഎ പരിശോധനയിലൂടെ അപൂർവയിനം തുമ്പിയെ കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണു ഗീത പോൾ എന്ന ഗവേഷക. വെള്ളത്തിൽ കഴിയുന്ന പാറ്റപോലെയൊരു ജീവിയിൽ നിന്നാണു (നിംഫ്) തുമ്പികൾ പിറവിയെടുക്കുന്നത്. നിംഫ് എന്നാൽ ഒരിഞ്ചോളം വലുപ്പമുള്ള ഒരുതരം
തൃശൂർ പീച്ചി വന്യജീവി ഡിവിഷനു കീഴിൽ നടത്തിയ ആദ്യ തുമ്പി സർവേയിൽ 72 ഇനം തുമ്പികളെ കണ്ടെത്തി. ഇവയിൽ 31 ഇനം സൂചി തുമ്പികളും 41 ഇനം കല്ലൻ തുമ്പികളുമാണ്. പീച്ചി വന്യജീവി വിഭാഗവും സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസും ചേർന്ന് പീച്ചി, ചിമ്മിനി, വന്യജീവി സങ്കേതങ്ങളിലും ചൂലന്നൂർ മയിൽ സങ്കേതത്തിലുമാണ് മൂന്നു
തുമ്പി നിരീക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതലായി കണ്ടെത്താനായത് അപൂർവ ഇനത്തിൽപ്പെട്ട മൂന്നിനം തുമ്പികളെ. മേഘവർണൻ(calocypha laidlawi), വടക്കൻ മുളവാലൻ(melanoneura bilineata), ഗോവൻ കോമരം(idionyx gomantakensis)എന്നിവയെയാണ് കൂടുതലായി കണ്ടത്. തവിടൻ തുരുമ്പൻ(neurothemis fulvia),
ഒടുവിൽ അതിനും മലയാളികൾ തന്നെ വേണ്ടി വന്നു. വിയറ്റ്നാം, ലാവോസ്, ചൈനയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണുന്ന അപൂർവയിനം സൂചിത്തുമ്പിയായ ഒറോലെസ്റ്റസ് സെലിസി (Orolestes selysi)നെ അസമിൽ നിന്നു കണ്ടെത്തിയത് 3 മലയാളികളുടെ സംഘം. ചേരാച്ചിറകൻ തുമ്പികൾ എന്ന തുമ്പി കുടുംബത്തിൽ ഉൾപ്പെടുന്ന ഇവ ഇന്ത്യയിലെ
ഒരേ ശരീരത്തിൽ സ്ത്രീ-പുരുഷ കോശങ്ങൾ ഇടകലർന്ന് വരുന്ന അപൂർവ പ്രതിഭാസം സിന്ദൂരത്തുമ്പിയിൽ കണ്ടെത്തി. മണ്ണാർക്കാട് കാരാക്കുത്ത് വീട്ടിൽ അജയ് കൃഷ്ണ എന്ന പത്താം ക്ലാസ് വിദ്യാർഥിയാണ് ഈ വിചിത്ര തുമ്പിയെ ആദ്യം കാണുന്നത്. തുടർന്ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര ഗവേഷണ മേധാവി സുബിൻ കെ ജോസ്,
കേരളത്തിൽ അപൂർവമായി മാത്രം കണ്ടിരുന്ന കുള്ളൻ വർണത്തുമ്പിയെ (Lyriothemis acigastra) ഇപ്പോൾ ചില പ്രദേശങ്ങളിൽ വ്യാപകമായി കണ്ടു തുടങ്ങിയതായി പഠന റിപ്പോർട്ട്. ടിബറ്റ്, മ്യാൻമാർ, ബംഗ്ലദേശ്, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കണ്ടിരുന്ന ഈ ചെറു തുമ്പിയെ 2013ലാണ് കേരളത്തിൽ ആദ്യമായി കണ്ണൂർ
കാഴ്ചയില്‍ കുഞ്ഞന്മാരെങ്കിലും പറക്കുന്ന കാര്യത്തില്‍ പക്ഷികളിലെ വമ്പന്മാരെപ്പോലും തോല്‍പ്പിക്കുന്നവരാണ് തുമ്പികളെന്ന് പഠനങ്ങള്‍ പറയുന്നു. ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേക്ക് പറക്കാനും ചേക്കേറാനും കഴിയുന്നവരാണ് ഈ തുമ്പികൾ. 6,400 മൈല്‍ വരെ പറക്കുന്ന മിടുക്കന്മാര് വരെയുണ്ട് ഈ സുന്ദരന്‍
തൃശൂർ-മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കോൾനിലങ്ങളിൽ നിന്ന് 44 ഇനം തുമ്പികളെ കണ്ടെത്തിയതായി പഠന റിപ്പോർട്ട്. ഇവയിൽ 30 ഇനം കല്ലൻത്തുമ്പികളും 14 ഇനം സൂചിത്തുമ്പികളുമാണ്. ജേർണൽ ഓഫ് ത്രെറ്റണ്ട് ടാക്സ എന്ന വിഖ്യാത ശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് കേരളത്തിന്റെ പ്രധാന
Results 1-10 of 13