Activate your premium subscription today
മില്ലി സെക്കൻഡിനുള്ളിൽ ഗന്ധം മനസ്സിലാക്കാൻ ശേഷിയുള്ള പുൽച്ചാടി, മണംപിടിച്ച് കേസ് തെളിയിക്കുന്ന പൊലീസ് നായ, 30 മില്ലി സെക്കൻഡുകൊണ്ട് മനുഷ്യസാന്നിധ്യം ഗന്ധത്തിലൂടെ പിടിച്ചെടുക്കുന്ന കൊതുക്...ഇവരെയെല്ലാം തോൽപ്പിക്കാനായി ഒരാൾ രംഗത്തെത്തിയിരിക്കുകയാണ്.
ബത്തേരി∙ പ്രകൃതിദുരന്ത വിഷയങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ശാസ്ത്രോത്സവത്തിലെ സ്റ്റിൽ, വർക്കിങ് മോഡലുകളിൽ പ്രധാന വിഷയങ്ങളായി. സ്റ്റോം സെന്റിനെൽ എന്ന വർക്കിങ് മോഡലിലൂടെ എംജിഎം മാനന്തവാടിയിലെ മിഹ ഫാത്തിമയും താഹിൽ സോണിയും അവതരിപ്പിച്ച വർക്കിങ് മോഡലിനാണ് ഹയർസെക്കൻഡറി തലത്തിൽ ഒന്നാം സ്ഥാനം.
അമ്പലവയൽ ∙ ശക്തമായ കാലവർഷത്തെയും പ്രകൃതിക്ഷോഭങ്ങളെയും തുടർന്ന് ആവാസവ്യവസ്ഥ നഷ്ടമായതോടെ പുതിയ ഇടങ്ങൾ തേടി പലായനം ചെയ്തു മണ്ണിരകൾ. നിലവിലുണ്ടായിരുന്ന വാസസ്ഥലം വിട്ട് സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് പോകുകയാണ് മണ്ണിരകൾ. പലയിടങ്ങളിലും വെള്ളം കുത്തിയൊഴുകിയും കനത്ത മഴയിലും മണ്ണിരകളുടെ ആവാസ വ്യവസ്ഥ തകർന്ന
തിരുവനന്തപുരം∙ പ്രകൃതിക്ഷോഭത്തിൽ വീടു നഷ്ടമായവർക്കു ഒന്നര വർഷമായി കേരളം നഷ്ടപരിഹാരം നൽകുന്നില്ല. മുഖ്യമന്ത്രിക്കു കീഴിലുള്ള സംസ്ഥാന ദുരന്തനിവാരണ വകുപ്പിനു കീഴിലെ ദുരന്തപ്രതികരണ നിധിയിൽനിന്ന് ഒരു ലക്ഷം രൂപയിലേറെയുള്ള സഹായമാണു മുടങ്ങിയത്. നിധിയിൽ 150 കോടിയിലേറെ രൂപ ഉണ്ടായിരിക്കെ രണ്ടു ലക്ഷത്തിൽപരം പേരാണു നഷ്ടപരിഹാരം കാത്തിരിക്കുന്നത്. വയനാട് ഉരുൾപൊട്ടലിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കു കേന്ദ്ര സഹായം ലഭിച്ചില്ലെന്നു കേരളം പരാതിപ്പെടുമ്പോഴാണു സംസ്ഥാനത്ത് ദുരന്തപ്രതികരണനിധിയിൽനിന്നുള്ള സഹായം മുടങ്ങിയിരിക്കുന്നത്.
റ്റാംപ ∙ ഫ്ലോറിഡയിൽ മിൽട്ടൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഫ്ലോറിഡയിലെ സിയസ്റ്റ കീയ്ക്ക് സമീപം മണിക്കൂറിൽ 120 മൈൽ വേഗതയിൽ വീശിയ മിൽട്ടൻ കൊടുങ്കാറ്റ് മൂന്നാം കാറ്റഗറി ചുഴലിക്കാറ്റായിട്ടാണ് കരയിലേക്ക് പ്രവേശിച്ചത്.
റ്റാംപ ∙ അമേരിക്കയുടെ ഫ്ലോറിഡ തീരത്തേക്ക് അടുത്ത് മില്ട്ടന് ചുഴലിക്കാറ്റ്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിലാണ് മില്ട്ടന് തീരത്തേക്ക് അടുത്തുന്നത്.
കാലാവസ്ഥ അനുദിനം മാറി മറിയുകയാണ്. മഴക്കാലവും വേനൽക്കാലവുമൊക്കെ മനുഷ്യന്റെ പ്രവചനങ്ങൾക്കപ്പുറത്തേക്ക് പോകുന്നു. പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമാകുന്ന കാഴ്ച. കാലാവസ്ഥയിലെ ഈ മാറ്റങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ നാം ശീലിച്ചു തുടങ്ങിയിരിക്കുന്നു.
ഹനോയ് ∙ വടക്കൻ വിയറ്റ്നാമിൽ യാഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും 141 പേർ മരിക്കുകയും 59 പേരെ കാണാതാകയും ചെയ്തു. ക്വിയറ്റ് താങ് പ്രദേശത്ത് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദിയിലെ അണക്കെട്ട് തകർന്നതായി പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചു. തലസ്ഥാനമായ ഹനോയിലെ ഹോങ് നദിയിലെ
കൊല്ലപ്പെട്ടവരില്‍ 113 പേർ മാധ്യമ പ്രവർത്തകരും 224 പേർ ജീവകാരുണ്യ പ്രവര്‍ത്തകരുമാണ്.
പ്രകൃതിക്ഷോഭ ഭീഷണി നേരിടുന്ന 313 വീടുകൾ. ഈ വീടുകളിൽ കഴിയുന്ന ആയിരത്തിലേറെപ്പേർ. ഇതിനകം പലയിടങ്ങളിലേക്കു മാറിത്താമസിച്ച 367 വീട്ടുകാരും എപ്പോൾ വേണമെങ്കിലും മാറേണ്ട സാഹചര്യത്തിലുള്ള 120 വീട്ടുകാരും. ദുരന്തമഴ ഉരുൾപൊട്ടിയിറങ്ങിയ ജൂലൈ 29നു രാത്രി വയനാട്ടിലെ ആയിരക്കണക്കിനു ജനങ്ങളെപ്പോലെ ഒറ്റപ്പെട്ടുപോയവരാണ് ഇവരും. മരണക്കണക്കിൽ ഒരാൾമാത്രമായതുകൊണ്ടു മാത്രം വിലങ്ങാട്ടെ ദുരന്തത്തിലേക്ക് അധികമാരുടെയും കണ്ണെത്തിയില്ല.
Results 1-10 of 118