ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

നീപെഡോ ∙ നഗരമധ്യത്തിലെ അംബരചുംബികൾ കുലുങ്ങി വിറച്ച് മിനിറ്റുകൾ കൊണ്ടു തകർന്നടിയുന്നു, അതിന്റെ പൊടിപടലങ്ങൾ കൂറ്റനൊരു മരുക്കാറ്റു പോലെ തെരുവുകളെയും വാഹനങ്ങളെയും വിഴുങ്ങുന്നു, പരിഭ്രാന്തരായ ആളുകൾ നിലവിളിച്ചുകൊണ്ട് തെരുവുകളിലൂടെ ഓടുന്നു. ചിലർ കുട്ടികളെയുമെടുത്ത് പൊടിയിൽ‌നിന്നു രക്ഷപ്പെടാൻ വാഹനങ്ങളിൽ കയറുന്നു, മെട്രോ ട്രെയിനുകൾ ഇളകിവിറയ്ക്കുന്നു, നീന്തൽക്കുളങ്ങളിലെ വെള്ളം ഇളകിമറിയുന്നു.... സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന, മ്യാൻമറിലെയും തായ്‌ലൻഡിലെയും ഭൂചലനത്തിന്റെ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണ്. ഭൂചലനത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൻ കെട്ടിടങ്ങളും റോഡുകളും മെട്രോ സ്റ്റേഷനുകളും തകർന്നിട്ടുണ്ട്. പരുക്കേറ്റവരെ കൊണ്ട് ആശുപത്രികൾ നിറയുകയാണ്. മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഭൂചലനം അനുഭവപ്പെട്ടുന്നതെന്ന് പ്രദേശവാസികൾ പറയുന്നത് വിഡിയോ ദൃശ്യങ്ങളിലുണ്ട്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ എന്തു സഹായവും നൽകാൻ തയാറാണെന്ന് മ്യാൻമറിനെ അറിയിച്ചിട്ടുണ്ട്.

മ്യാൻമറിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ തായ്‌ലൻഡിലെ ബാങ്കോക്കിൽ മെട്രോ സ്റ്റേഷനിൽ ട്രെയിൻ ശക്തമായി കുലുങ്ങുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായതോടെയാണ് യാത്രക്കാർ പരിഭ്രാന്തരായത്. സ്റ്റേഷന്റെ അടിഭാഗം ആടിയുലഞ്ഞതോടെ യാത്രക്കാരിൽ പലരും പുറത്തേക്ക് ഓടി. മെട്രോ സ്റ്റേഷനിലെ യാത്രക്കാര്‍ പരസ്പരം പിടിച്ചുനിൽക്കുന്നതും ട്രെയിൻ കുലുങ്ങുന്നതും അടക്കം ഏഴു സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പുറത്തുവന്നിട്ടുണ്ട്.

∙ പ്രഭവകേന്ദ്രം 10 കിലോമീറ്റർ താഴ്ചയിൽ

യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് പ്രകാരം, പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50 ന് ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സാഗൈങ്ങിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായി 10 കിലോമീറ്റർ താഴ്ചയിലാണ്. ബാങ്കോക്കിൽ നിർമാണം നടക്കുന്ന ബഹുനിലക്കെട്ടിടം തകർന്ന് നിമിഷങ്ങൾക്കുള്ളിൽ കോൺക്രീറ്റ് കൂനയായി മാറുന്നത് മറ്റൊരു വിഡിയോയിൽ കാണാം. മ്യാൻമറിലെ  പ്രശസ്തമായ അവാ പാലവും തകർന്നിട്ടുണ്ട്.

English Summary:

Horrific Footage Emerges: Buildings Collapse, Trains Shake in Myanmar Earthquake

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com