Activate your premium subscription today
ലോക തിമിംഗലസ്രാവ് ദിനത്തിൽ സ്കൂൾ കുട്ടികൾക്ക് അവയുടെ സംരക്ഷണപാഠം പകർന്നു നൽകി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). വൈപ്പിൻ ഗവൺമെന്റ് യുപി സ്കൂളിലാണ് സിഎംഎഫ്ആർഐ ബോധവൽകരണ പരിപാടി നടത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഈ സ്രാവിനത്തെ വിദ്യാർഥികൾക്കിടയിൽ പരിചയപ്പെടുത്തി. സൗമ്യനായ ഭീമമത്സ്യം
ദുബായ് ∙ അമ്മ സ്രാവിന് ദുബായ് അക്വേറിയത്തിൽ സുഖപ്രസവം. കുഞ്ഞുസ്രാവിന്റെ ജനനം വിഡിയോയിൽ ചിത്രീകരിച്ചത് ദുബായ് അക്വേറിയം പ്രസിദ്ധീകരിച്ചു.
കഴുത്തിന് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് കായികരംഗത്ത് നിന്ന് മാറി നിന്ന കെയ് മക്കെൻസി (23) സർഫിങ്ങിലേക്ക് മടങ്ങിവന്നപ്പോൾ കാത്തിരുന്നത് മറ്റൊരു ദുരന്തം.
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI) യിലെ ഗവേഷകർ അറബിക്കടലിനോട് ചേർന്നുള്ള കേരളത്തിലെ ശക്തികുളങ്ങര ഫിഷിങ് ഹാർബറിൽ നിന്ന് പുതിയ ഇനം സ്രാവിനെ(ഡോഗ് ഫിഷ്) കണ്ടെത്തി. സ്ക്വാലസ് ഹിമ എന്നാണ് പേര്. സ്ക്വാലിഡേ കുടുംബത്തിലെ ഡോഗ്ഫിഷ് സ്രാവുകളുടെ ഒരു ജനുസ്സാണ് സ്ക്വാലസ്. 2021 ൽ മറൈൻ ബയോളജി റീജിയണൽ സെന്ററിലെ ഗവേഷകനായ ബിനീഷ് കെകെയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇതിനെ കണ്ടെത്തിയത്.
2013ൽ കലിഫോർണിയ തീരത്തിനടുത്ത് നിന്ന് ശാസ്ത്രജ്ഞർ ഒരു പ്രത്യേകയിനം സ്രാവിനെ കണ്ടെത്തി. 11 അടി നീളവും 590 കിലോഗ്രാം ഭാരവുമുള്ള ഒരു വമ്പൻ സ്രാവ്. ബീസ്റ്റ് എന്നാണ് ഈ സ്രാവിന് ശാസ്ത്രജ്ഞർ നൽകിയ പേര്. ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലുപ്പമുള്ള ഷോർട്ഫിൻ മാക്കോ ഇനത്തിൽപെട്ട സ്രാവായിരുന്നു ഇത്.
പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 900 ദ്വീപുകളടങ്ങിയ ദ്വീപസമൂഹമാണ് സോളമൻ ദ്വീപുകൾ. ഈ ദ്വീപുകളിലൊന്നായ വാൻഗുനു ദ്വീപിന് 24 കിലോമീറ്റർ തെക്കായി ഒരു അഗ്നിപർവതമുണ്ട്. ഇതിന്റെ പേരാണ് കവാച്ചി. ജലോപരിതലത്തിനു താഴെ സ്ഥിതി ചെയ്യുന്ന നിലയിലാണ് ഈ അഗ്നിപർവതം
തിരുവനന്തപുരം∙ തുമ്പയിൽ കൂറ്റൻ തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. ചൊവാഴ്ച രാവിലെ 11 മണിയോടെ ബീമാപള്ളി സ്വദേശിയുടെ കമ്പവലയിലാണ് മൂന്നു സ്രാവുകൾ പെട്ടത്. രണ്ടു ചെറിയ സ്രാവുകളെ വലമുറിച്ച് രക്ഷപ്പെടുത്തി. കൂറ്റൻ തിമിംഗല സ്രാവിന് രണ്ടായിരത്തഞ്ഞൂറ് കിലോയോളം ഭാരം വരും. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രവർത്തകരും മത്സ്യത്തൊഴിലാളികളും ഇതിനെ തിരികെ കടലിലേയ്ക്ക് വിടാനുള്ള ശ്രമം നടത്തുന്നു. വലയ്ക്ക് സാരമായ കേടുപാടുണ്ടായി.
യുഎസിലെ സൗത്ത് കാരോലൈനയിൽനിന്ന് ഗ്രേറ്റ് വൈറ്റ് ഷാർക്ക് ഇനത്തിൽപെട്ട ഒരു സ്രാവ് 3,200 ഓളം കിലോമീറ്റർ സഞ്ചരിച്ചെന്നു കണ്ടെത്തൽ. ലീബെത്ത് എന്ന സ്രാവ് ആണ് സൗത്ത് കാരോലൈനയിലെ സമുദ്രപ്രദേശത്തുനിന്ന് ഗൾഫ് ഓഫ് മെക്സിക്കോയിലേക്ക് യാത്രചെയ്തത്. ഇതിന്റെ ശരീരത്തിൽ ഘടിപ്പിച്ച ട്രാക്കിങ് ഉപകരണം പരിശോധിച്ചപ്പോഴാണ് യാത്രാദൂരം വ്യക്തമായത്.
മുംബൈ ∙ മഹാരാഷ്ട്രയിലെ പാൽഘറിൽ മീൻ പിടിക്കുകയായിരുന്ന ആളിന്റെ കാൽ കടിച്ചെടുത്ത് സ്രാവിന്റെ ആക്രമണം. വിക്കി ഗൗരി എന്നയാളെയാണ് സ്രാവ് ആക്രമിച്ചത്.
യുഎസിലെ നോർത്ത് കാരലൈനയിൽ സ്ഥിതി ചെയ്യുന്ന അക്വേറിയത്തിൽ ജീവിക്കുന്ന ഷാർലറ്റ് എന്ന തിരണ്ടി (സ്റ്റിങ് റേ) ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരമാണ്. സംഭവം ഇതാണ്. ഈ തിരണ്ടി ഗർഭിണിയായി. എന്നാൽ മറ്റ് ആൺതിരണ്ടികളുമായൊന്നും ഷാർലറ്റ് സഹവസിച്ചിട്ടുമില്ല. ഷാർലറ്റിന്റെ ഗർഭം പിന്നെങ്ങനെയുണ്ടായെന്ന് വാർത്ത പരന്നതോടെ അഭ്യൂഹവുമിറങ്ങി.
Results 1-10 of 112