Activate your premium subscription today
Sunday, Apr 20, 2025
സഹാറ മരുഭൂമിയിലെ പൊടി യൂറോപ്യൻ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ചുവന്ന മേഘങ്ങൾ രൂപം കൊള്ളുകയും ചെയ്യുമെന്നും ഇത് രക്തമഴയായി അഥവാ ചുവന്ന മഴയായി നിലത്ത് പെയ്തേക്കാമെന്നും കാലാവസ്ഥാ വിദഗ്ധൻ ഡൊമിനിക് യുങ് പ്രവചിച്ചു.
തിരുവനന്തപുരം∙ കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എട്ടു ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ 15, 16 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
മധ്യകേരളത്തില്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ പുലര്‍ച്ചെ ശക്തമായ മഴ ലഭിച്ചു. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇതുൾപ്പെടെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ ഇന്നും നാളെയും സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കും. മഴ മുന്നറിയിപ്പിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണു സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ അധികൃതർ അറിയിച്ചു.
ഒമാനില്‍ കാലാവസ്ഥ പതിയെ മാറുന്നു. താപനില ഉയര്‍ന്ന് ചൂടിലേക്ക് നീങ്ങുന്നതായി ഒമാന്‍ കാലാവസ്ഥ നിരക്ഷണ കേന്ദ്രം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ദോഹ ∙ ഖത്തറിൽ ഇനിയുള്ള ദിനങ്ങളിൽ താപനില ഉയരും. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെ പരക്കെ മഴ ലഭിച്ചു. 5 വരെ ഇതേ നില തുടരാനാണ് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്. 4ന്: പാലക്കാട്, മലപ്പുറം, വയനാട്. 5ന്: പത്തനംതിട്ട. ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്. മഴ കിട്ടിയതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടിന് നേരിയ ശമനം ലഭിച്ചു.
സംസ്ഥാനത്ത് മാർച്ച് മാസത്തിൽ ഇത്തവണ ലഭിച്ചത് 65.7 മില്ലിമീറ്റർ മഴ. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട (34.4 mm) മഴയേക്കാൾ 91% അധികമാണ് ലഭിച്ചിരിക്കുന്നത്. 2017ന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച മാർച്ച് മാസമാണ് ഇത്തവണത്തേത്.
ന്യൂഡൽഹി ∙ ഏപ്രിലിലെ മഴയിൽ കേരളം, കർണാടക എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ഏപ്രിൽ–ജൂൺ കാലയളവിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടും. ഇന്ത്യയുടെ മധ്യ, കിഴക്കൻ സംസ്ഥാനങ്ങളിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും ഉഷ്ണതരംഗങ്ങൾ ഏറും. സാധാരണനിലയിലുള്ള മഴയും ഈ കാലയളവിൽ പ്രതീക്ഷിക്കാം.
Results 1-10 of 718
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.