Activate your premium subscription today
കോഴിക്കോട് ∙ ഒന്നരക്കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ച ബ്ലീച്ചിങ് പൗഡർ ഇടപാടിൽ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിനു(കെഎസ്ഡിപിഎൽ) കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ(കെഎംഎസ്സിഎൽ) കരാർ നൽകിയത് വഴിവിട്ട്. കെഎംഎസ്സിഎല്ലിനു ലഭിക്കുന്ന കുറഞ്ഞ ക്വട്ടേഷൻ അടിസ്ഥാന വിലയാക്കി പൊതുമേഖലാ സ്ഥാപനം എന്ന പരിഗണന വച്ച് 15% വരെ അധിക തുക കെഎസ്ഡിപിഎല്ലിനു നൽകാം എന്നാണ് ചട്ടമെങ്കിലും ഒരു ക്വട്ടേഷനും ഇല്ലാതെയാണ് കെഎസ്ഡിപിഎല്ലിനു മെഡിക്കൽ കോർപറേഷൻ ബ്ലീച്ചിങ് പൗഡർ ഓർഡർ നൽകിയത്.
കോഴിക്കോട് ∙ മുൻവർഷത്തേക്കാൾ കൂടിയ വിലയ്ക്കു ബ്ലീച്ചിങ് പൗഡർ വാങ്ങുന്നതു ടെൻഡർ ഇല്ലാതെയാണെന്നു നിയമസഭയിൽ സമ്മതിച്ച് ആരോഗ്യ മന്ത്രി. കേരള മെഡിക്കൽ സർവീസസ് കോർപറേഷനു ബ്ലീച്ചിങ് പൗഡർ നൽകുന്ന ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെഎസ്ഡിപിഎൽ) ഏറ്റെടുത്തിരിക്കുന്നത് ഉൽപന്നത്തിന്റെ മാർക്കറ്റിങ് മാത്രമാണെന്നും, മറ്റു ലൈസൻസുകളുടെ ആവശ്യമില്ലെന്നും മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.
കോഴിക്കോട് ∙ മഴക്കാല രോഗങ്ങൾ പരക്കുന്നതിന്റെ മറവിൽ, പരിസര ശുചീകരണത്തിനുള്ള ബ്ലീച്ചിങ് പൗഡർ വീണ്ടും അമിത വിലയ്ക്കു സംഭരിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) ഒരുങ്ങുന്നു. കഴിഞ്ഞ വർഷം കിലോയ്ക്ക് 47.20 രൂപ നിരക്കിൽ സംഭരിച്ച ബ്ലീച്ചിങ് പൗഡർ ഇത്തവണ 67.40 രൂപയ്ക്കു വാങ്ങാനാണ് ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് (കെഎസ്ഡിപിഎൽ) ഓർഡർ നൽകുന്നത്. കെഎസ്ഡിപിഎൽ പൊതുമേഖലാ സ്ഥാപനമാണെങ്കിലും അവർക്കു ബ്ലീച്ചിങ് പൗഡർ ഉൽപാദനമോ റീപായ്ക്കിങ് – വിതരണ ലൈസൻസുകളോ ഇല്ലെന്നിരിക്കെ, സ്വകാര്യ കമ്പനിയിൽ നിന്നു വൻവിലയ്ക്കു വാങ്ങാനാണു നീക്കമെന്നു വ്യക്തം.
പാലക്കാട് ∙ ഏതു സമയത്തും അത്യാഹിതത്തിനു കാരണമായേക്കാവുന്ന വിധത്തിൽ കൽമണ്ഡപത്തെ വെയർഹൗസിങ് കോർപറേഷൻ ഗോഡൗണിൽ ആരോഗ്യ വകുപ്പിന്റെ ബ്ലീച്ചിങ് പൗഡർ ബാഗുകൾ കെട്ടിക്കിടക്കുന്നു. ഏകദേശം 2000 ബാഗ് ബ്ലീച്ചിങ് പൗഡറാണ് മാസങ്ങളായി ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. വായുസഞ്ചാരം ഉറപ്പാക്കുന്ന വിധത്തിലാണ് ഇവ
ആലപ്പുഴ∙ ചെങ്ങന്നൂർ നഗരസഭയിൽ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ തിപിടിത്തം. നഗരസഭയിലെ ശുചീകരണ ആവശ്യത്തിനുള്ള 200 ചാക്കോളം ബ്ലീച്ചിങ് പൗഡർ, മറ്റ് ശുചീകരണ സാമഗ്രികൾ എന്നിവ സൂക്ഷിച്ചിരുന്ന നഗരസഭ ഷോപ്പിങ് കോംപ്ലക്സിലെ കെട്ടിടത്തിലാണ് രാവിലെ പത്തരയോടെ
കോട്ടയം ∙ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം മരുന്നുസംഭരണശാലകളിൽ തീപിടിത്തമുണ്ടായതിനു പിന്നാലെ കോട്ടയത്തെ ഗോഡൗണിനെപ്പറ്റി മുന്നറിയിപ്പുമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ). ആർപ്പൂക്കരയിൽ പ്രവർത്തിക്കുന്ന ജില്ലാ സംഭരണശാലയിൽ ബ്ലീച്ചിങ് പൗഡർ സൂക്ഷിക്കുന്ന ഭാഗം അത്യുഷ്ണം കാരണം
തിരുവനന്തപുരം∙ തുടർച്ചയായ തീപിടിത്ത സംഭവങ്ങൾക്കു പിന്നാലെ ബ്ലീച്ചിങ് പൗഡർ കെണിയിൽ നിന്നൂരാൻ സർക്കാർ. എല്ലാ ഗോഡൗണിൽ നിന്നും ബ്ലീച്ചിങ് പൗഡർ ഇന്നുതന്നെ തിരിച്ചെടുക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) വിതരണ കമ്പനികൾക്ക് നിർദേശം നൽകി. സ്റ്റോക്ക്
കോഴിക്കോട് ∙ രണ്ടു സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തത്തിനു കാരണമായ ബ്ലീച്ചിങ് പൗഡറിന്റെ വിതരണവും ഉപയോഗവും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) മരവിപ്പിച്ചു. ഗോഡൗണുകളിൽ ശേഖരിച്ചിട്ടുള്ള
തിരുവനന്തപുരം∙ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണുകളിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കാരുണ്യ പദ്ധതി വഴി ലക്ഷക്കണക്കിനു കിലോ ഗ്രാം ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയ ഇടപാടും സംശയനിഴലില്‍. കാലവര്‍ഷത്തിനു മുന്നോടിയായി വാങ്ങിയതുള്‍പ്പെടെ 700 ടണ്ണോളം ബ്ലീച്ചിങ് പൗഡറാണ് കെഎംഎസ്സിഎല്
Results 1-9