ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം∙ തുടർച്ചയായ തീപിടിത്ത സംഭവങ്ങൾക്കു പിന്നാലെ ബ്ലീച്ചിങ് പൗഡർ കെണിയിൽ നിന്നൂരാൻ സർക്കാർ. എല്ലാ ഗോഡൗണിൽ നിന്നും ബ്ലീച്ചിങ് പൗഡർ ഇന്നുതന്നെ തിരിച്ചെടുക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) വിതരണ കമ്പനികൾക്ക് നിർദേശം നൽകി. സ്റ്റോക്ക് ഇനി വിതരണം ചെയ്യേണ്ടന്നും നിർദേശമുണ്ട്.

കെഎംഎസ്‌സിഎലിന്റെ കൊല്ലം, തിരുവനന്തപുരം മരുന്നു സംഭരണശാലകളിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമുണ്ടാവുകയും ഒരു അഗ്നിശമന സേനാംഗം മരിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള കെഎംഎസ്‌സിഎലിന്റെ ഗോഡൗണിൽ ഇന്നു പുലർച്ചെ തീപിടിത്തമുണ്ടായി. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് തീപിടിത്തമുണ്ടായത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.

മിന്നൽ കാരണമാണ് കൊല്ലത്ത് തീപിടിത്തം ഉണ്ടായതെന്ന് ആദ്യം കെഎംഎസ്‌സിഎൽ ഉൾപ്പെടെ പ്രചരിപ്പിച്ചെങ്കിലും അതിനു സാധ്യതയില്ലെന്ന് അഗ്നിശമന സേന കണ്ടെത്തിയതോടെയാണ് ബ്ലീച്ചിങ് പൗഡറാണ് കാരണമെന്ന നിഗമനത്തിലെത്തിയത്. കോവിഡ് കാലത്തിനു മുൻപു ഗുണനിലവാരം ഇല്ലാതെ ഉപേക്ഷിച്ച കോട്ടണിൽ (പഞ്ഞി) പിടിച്ച തീയാണ് ബ്ലീച്ചിങ് പൗഡറിലേക്കു പടർന്നതെന്നു സംശയമുണ്ട്. തുടർന്ന് തീപിടിത്തത്തിനു കാരണമായ ബ്ലീച്ചിങ് പൗഡറിന്റെ വിതരണവും ഉപയോഗവും കെഎം‌എസ്‌സിഎൽ മരവിപ്പിച്ചിരുന്നു.

English Summary: KMSCL instructed Distribution companies to take back bleaching powder from all godowns

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com