ADVERTISEMENT

കോട്ടയം ∙ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം മരുന്നുസംഭരണശാലകളിൽ തീപിടിത്തമുണ്ടായതിനു പിന്നാലെ കോട്ടയത്തെ ഗോഡൗണിനെപ്പറ്റി മുന്നറിയിപ്പുമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ). ആർപ്പൂക്കരയിൽ പ്രവർത്തിക്കുന്ന ജില്ലാ സംഭരണശാലയിൽ ബ്ലീച്ചിങ് പൗഡർ സൂക്ഷിക്കുന്ന ഭാഗം അത്യുഷ്ണം കാരണം പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് കോർപറേഷൻ തന്നെയാണു തയാറാക്കിയത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാത്രിയിൽ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ ഡ്യൂട്ടിക്കു നിയോഗിക്കുകയും ഒന്നര ലക്ഷം ലീറ്റർ ശേഷിയുള്ള ടാങ്കിൽ വെള്ളം സംഭരിക്കുകയും ചെയ്തിട്ടുണ്ട്. 65,000 കിലോ ബ്ലീച്ചിങ് പൗഡറാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ 30,500 കിലോ കോർപറേഷൻ ആവശ്യപ്പെട്ടതനുസരിച്ച് പത്തനംതിട്ടയിലെ പാർക്കിൻസ് എന്റർപ്രൈസസ് തിരിച്ചെടുത്തു. ലക്നൗ ആസ്ഥാനമായുള്ള ബങ്കെബിഹാറി കമ്പനിയുടെ ബ്ലീച്ചിങ് പൗഡറാണു ബാക്കിയുള്ളത്. 1000 ചതുരശ്രയടി സ്ഥലത്താണ് ഇതു സൂക്ഷിച്ചിരിക്കുന്നത്.

തീപിടിത്തമുണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാൻ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നു കെഎംഎസ്‌സിഎൽ ജില്ലാ സംഭരണകേന്ദ്രം മാനേജർ സെബിൻ പറഞ്ഞു. മെഡിക്കൽ കോളജ് വിട്ടുകൊടുത്ത ഒന്നരയേക്കർ സ്ഥലത്തു നിർമിച്ച അഞ്ചുനില കെട്ടിടത്തിലാണു സംഭരണശാല പ്രവർത്തിക്കുന്നത്.

English Summary: KMSCL fire warning in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com