ADVERTISEMENT

പാലക്കാട് ∙ ഏതു സമയത്തും അത്യാഹിതത്തിനു കാരണമായേക്കാവുന്ന വിധത്തിൽ കൽമണ്ഡപത്തെ വെയർഹൗസിങ് കോർപറേഷൻ ഗോഡൗണി‍ൽ ആരോഗ്യ വകുപ്പിന്റെ ബ്ലീച്ചിങ് പൗഡർ ബാഗുകൾ കെട്ടിക്കിടക്കുന്നു. ഏകദേശം 2000 ബാഗ് ബ്ലീച്ചിങ് പൗഡറാണ് മാസങ്ങളായി ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. വായുസഞ്ചാരം ഉറപ്പാക്കുന്ന വിധത്തിലാണ് ഇവ സൂക്ഷിക്കേണ്ടതെങ്കിലും, സുരക്ഷാ സംവിധാനത്തിന്റെ കുറവുള്ളതിനാൽ ഏതാനും ദിവസങ്ങളായി ഗോഡൗണിന്റെ ഷട്ടറുകൾ അടച്ചിട്ടിരിക്കുകയാണ്. ജില്ലാ ആശുപത്രിയിലുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മരുന്നുസംഭരണ ശാലയിൽ സൂക്ഷിച്ചിരുന്ന ബ്ലീച്ചിങ് പൗഡർ ശേഖരം തീപിടിക്കുമെന്ന ആശങ്കയിലാണു 2023 മേയിൽ കൽമണ്ഡപത്തെ ഗോഡൗണിലേക്കു മാറ്റിയത്.

സംസ്ഥാനത്തു കൊല്ലത്തും തിരുവനന്തപുരം കഴക്കൂട്ടത്തും മെഡിക്കൽ സർവീസസ് ഗോഡൗണുകളിൽ തീപിടിത്തം ഉണ്ടായതോടെയായിരുന്നു നടപടി. കൊല്ലത്തും കഴക്കൂട്ടത്തും ബ്ലീച്ചിങ് പൗഡറുകൾ തീപിടിത്തത്തിന് ആക്കം കൂട്ടിയതായി കണ്ടെത്തിയിരുന്നു.  എട്ടു മാസമായി ബ്ലീച്ചിങ് പൗഡർ ബാഗുകൾ ഇത്തരത്തിൽ കൂട്ടിയിട്ടിരിക്കുകയാണ്. 25 കിലോ ബ്ലീച്ചിങ് പൗഡറാണ് ഒരു ബാഗിൽ ഉള്ളത്.  പല ബാഗുകളും പൊട്ടിയതായി സംശയമുണ്ട്. പൊടിയടിച്ചും നാശം സംഭവിച്ചിട്ടുണ്ട്. ഇത്തരത്തിൽ ബ്ലീച്ചിങ് പൗഡറുകൾ സൂക്ഷിക്കുന്നത് അത്യാഹിതത്തിനു കാരണമായേക്കാമെന്നാണ് ആശങ്ക. 

വിതരണം വൈകി, ഗുണമേന്മയിൽ സംശയം
ഗോഡൗണിൽ കെട്ടിക്കിടക്കുന്ന ബ്ലീച്ചിങ് പൗഡർ 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിനു മുൻപു തന്നെ ആശുപത്രികളിലേക്കു ലഭ്യമാക്കേണ്ടതായിരുന്നു. പക്ഷേ, നടപടികൾ അസാധാരണമായി വൈകി. സാധാരണ ഡിസംബറിൽ എത്തിച്ച് അടുത്ത മാ‍ർച്ചിനു മുൻപ് ബ്ലീച്ചിങ് പൗഡറും മരുന്നും ഉൾപ്പെടെ ആശുപത്രികളിലേക്കു ലഭ്യമാക്കുകയാണു പതിവ്. എന്നാൽ, നടപടികൾ വൈകിയതോടെ മരുന്നെത്തിയത് 2023 ഫെബ്രുവരിയിലാണ്. ഇതോടെ വിതരണം വൈകി. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ സർവീസ് നടത്തരുതെന്ന നിർദേശം കൂടിയായതോടെ, എത്തിയ ബ്ലീച്ചിങ് പൗഡർ പോലും ആരോഗ്യ സ്ഥാപനങ്ങളിൽ എത്തിക്കാനാ യില്ല. ഉടൻ ഇതു വിതരണം ചെയ്യണമെന്നു നിർദേശം വന്നിട്ടുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com