Activate your premium subscription today
Friday, Apr 18, 2025
കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് 10 ലക്ഷത്തിലധികം (10,69,703) പേര് കാന്‍സര്‍ സ്ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 1517
സെർവിക്കൽ കാൻസർ മൂലമുളള അമിതരക്തസ്രാവം ആർത്തവമാണെന്നു പറഞ്ഞ് ഡോക്ടർമാർ തള്ളിക്കളഞ്ഞുവെന്നും അതുകാരണം രോഗത്തിൻറെ ഗുരുതരാവസ്ഥ നേരത്തേ മനസിലാക്കാനോ ചികിൽസ നേടാനോ കഴിഞ്ഞില്ലായെന്നുളള തൻറെ അനുഭവം പങ്കുവെയ്ക്കുകയാണ് 31കാരിയായ ചാർലി ജെയ്ൻ ലോ എന്ന ലണ്ടൻ സ്വദേശിനി. അമിത രക്തസ്രാവവുമായി ലണ്ടനിലെ ഒരു
ഫെബ്രുവരി 4 ലോക കാൻസർ ദിനമാണ്. കാൻസറിനെക്കുറിച്ചുളള അവബോധം ഉണ്ടാക്കുക, അത് തടയാനുള്ള മാർഗങ്ങൾ, ചികിത്സ തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവു നൽകുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെയും വിവിധതരം കാൻസറുകൾ നേരത്തെ തിരിച്ചറിയുന്നതിന്റെ ആവശ്യകതയുടെയും
ന്യൂഡൽഹി ∙ ഗർഭാശയമുഖ (സെർവിക്കൽ) അർബുദ പരിശോധനയ്ക്കായി സ്ത്രീകൾക്കു സ്വയം സാംപിൾ ശേഖരിക്കാനാകുന്ന ടെസ്റ്റിങ് കിറ്റുകൾ തയാറാക്കണമെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദേശിച്ചു. ഗ്രാമങ്ങളിലുൾപ്പെടെയുള്ള സ്ത്രീകളെ രോഗപ്രതിരോധ ദൗത്യത്തിന്റെ ഭാഗമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അബുദാബി ∙ സായിദ് സസ്റ്റെയ്നബിലിറ്റി പ്രൈസിനുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യയും.
കുട്ടിത്തവും കുസൃതിയും തുളുമ്പുന്ന മുഖം മാത്രം മതിയായിരുന്നു മനീഷ കൊയ്രാള എന്ന കലാകാരിയെ സിനിമാ പ്രേക്ഷകർക്ക് ഓർക്കാൻ. മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ച മനീഷയ്ക്ക് അർബുദമാണെന്ന് അറിഞ്ഞ ദിവസം ലക്ഷക്കണക്കിന് സിനമാസ്വാദകരാവും ഞെട്ടിയത്. എന്നാൽ കണ്ണീരുകളെ മായ്ച്ച് തന്റെ ജീവിതത്തിലെ നല്ല
മുംബൈ∙ ഹിന്ദി മിനിസ്ക്രീൻ താരം ഡോളി സോഹി(47) അന്തരിച്ചു. സെർവിക്കൽ ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
എന്താണ് ഹ്യൂമൻ പാപ്പിലോമാ വൈറസ്? ഇതൊരു ഡിഎൻഎ വൈറസാണ്. അതു മനുഷ്യകോശത്തിന്റെ ന്യൂക്ലിയസ്സിൽ കയറിപറ്റി, സ്വന്തം ജനിതക വസ്തുവിനെ മനുഷ്യ കോശത്തിന്റെ ജനിതകവസ്തുവുമായി ചേര്‍ക്കുന്നു. ഈ ബന്ധം വഴി വൈറസിന്റെ ജനിതകവസ്തുവിനേയും കൊണ്ട് കോശം വളരുകയും വീണ്ടും വിഭജിച്ച് കുട്ടിക്കോശങ്ങളുണ്ടാകുകയും ചെയ്യുന്നു.
‘സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചു’ എന്ന് പോസ്റ്റിട്ട് ആദ്യം ഞെട്ടിച്ചത് ബോളിവുഡ് നടി പൂനം പാണ്ഡെയായിരുന്നു. ഫെബ്രുവരി 2ന് ‘മരിച്ച’ പൂനം പക്ഷേ ദിവസങ്ങൾക്കകം ‘പുനർജനിച്ചു’. സെർവിക്കൽ (ഗർഭാശയമുഖ) കാൻസറിനെതിരെ ബോധവൽക്കരണം നടത്താനും വാക്സീൻ എടുക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമാണ് ‘മരണ പോസ്റ്റി’ട്ടത് എന്നായിരുന്നു പൂനത്തിന്റെ വാദം. എന്തായാലും തട്ടിപ്പുമരണം നടത്തിയതിന് കേസും കൂട്ടവുമായി നടക്കുകയാണ് പൂനം ഇപ്പോൾ. അടുത്ത ഞെട്ടൽ ഫെബ്രുവരി 22നായിരുന്നു. ഹിന്ദി ടെലിവിഷൻ താരം ഡോളി സോഹിയെ ശ്വാസതടസ്സം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. സെർവിക്കൽ കാൻസര്‍ സ്ഥിരീകരിച്ച് സീരിയലുകളിൽനിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. ‘പൂനത്തെപ്പോലുള്ള താരത്തിന് ഇതെല്ലാം തമാശയായിരിക്കും, പക്ഷേ കാൻസർ വേദന അനുഭവിക്കുന്ന ഞങ്ങൾക്ക് അങ്ങനെയല്ല’ എന്നാണ് ‘മരണ വിവാദ’മുണ്ടായ സമയത്ത് ഡോളി രൂക്ഷമായി പ്രതികരിച്ചത്. ഇന്ത്യയിൽ ഓരോ എട്ടു മിനിറ്റിലും സെർവിക്കൽ കാൻസർ ബാധിച്ച് ഒരു സ്ത്രീ വീതം മരിക്കുന്നു എന്നാണു കണക്ക്. ലോകത്താകമാനമുള്ള കണക്കെടുത്താൽ ഏറ്റവുമധികം സെർവിക്കൽ കാൻസർ രോഗികൾ ഉള്ളതും ഇന്ത്യയിൽത്തന്നെ. അതായത് ആകെ സെർവിക്കൽ കാൻസർ രോഗികളുടെ 25 ശതമാനത്തിലധികവും ഇന്ത്യയിലാണ്.
ന്യൂഡൽഹി∙ നടി പൂനം പാണ്ഡെയെ സെര്‍വിക്കല്‍ കാന്‍സര്‍ ബോധവല്‍ക്കരണ പ്രചാരണത്തിന്റെ അംബാസഡര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബോധവല്‍ക്കരണ പ്രചാരണത്തിന്റെ മുഖമായി പൂനം പാണ്ഡെ എത്തുമെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മന്ത്രാലയവുമായി നടക്കുകയാണെന്നുമുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ സ്ഥിരീകരണം.
Results 1-10 of 40
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.