Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കുളമ്പുരോഗ–ചർമമുഴ പ്രതിരോധ കുത്തിവയ്പുകൾ ഇന്നു മുതൽ തുടങ്ങും. അടുത്ത 30 പ്രവൃത്തി ദിവസത്തേക്കാണു കുത്തിവയ്പ്. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് അഞ്ചാം ഘട്ടവും ചർമമുഴ രോഗപ്രതിരോധ കുത്തിവയ്പ് രണ്ടാം ഘട്ടവുമാണു നടത്തുന്നത്. കുത്തിവയ്പ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് എറണാകുളം പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും.
ആലപ്പുഴ∙ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ജില്ലകളിലെ നിരീക്ഷണ മേഖലകളിൽ പക്ഷികളുടെ വിൽപനയും കടത്തും 8 മാസത്തേക്കു പൂർണമായി നിരോധിക്കാൻ വിദഗ്ധ സമിതിയുടെ നിർദേശം. രോഗബാധ ഉണ്ടായതിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളാണ് നിരീക്ഷണ മേഖലയിൽ ഉൾപ്പെടുക. ആലപ്പുഴ ജില്ലയിൽ പൂർണമായും, കോട്ടയം ജില്ലയിലെ കുമരകം, വെച്ചൂർ, ചങ്ങനാശേരി പ്രദേശങ്ങളിലും പത്തനംതിട്ടയിൽ തിരുവല്ല, മല്ലപ്പള്ളി പ്രദേശങ്ങളിലുമാണ് 2025 മാർച്ച് അവസാനം വരെ നിയന്ത്രണം ഏർപ്പെടുത്തേണ്ടത്.
ലോകമെമ്പാടുമുള്ള വളർത്തുപൂച്ചകളിലെ മുഖ്യ മരണകാരണങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന രോഗമാണ് ഫെലൈൻ പാൻ ലൂക്കോപീനിയ എന്ന രോഗം. ഫലപ്രദമായ വാക്സിന്റെ ലഭ്യത മൂലം പ്രതിരോധിക്കാവുന്ന ഒന്നായി ഇന്നതു മാറിയിരിക്കുന്നു. പൂച്ചകളില് കണ്ടുവരുന്ന അതിതീവ്രമായ സാംക്രമിക രോഗമായ ഇത് ഫെലൈൻ പാർവോ, ഫെലൈൻ ഡിസ്റ്റംബർ എന്നീ
ഒറ്റ രാത്രികൊണ്ട് കർഷകന്റെ 4 ആട്ടിൻകുട്ടികൾ കുഴഞ്ഞുവീണു ചത്തു. ഇടുക്കി കരിമണ്ണൂർ പഞ്ചായത്തിൽ ആനിക്കുഴമഠത്തിൽ ജയിംസിന്റെ ആട്ടിൻകുട്ടികളാണ് പ്രത്യേകിച്ചു രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ ചത്തത്. കരച്ചിലോടുകൂടി കുഴഞ്ഞുവീഴുകയും മിനിറ്റുകൾക്കുള്ളിൽ ചാകുകയുമായിരുന്നെന്ന് ജയിംസ് പറഞ്ഞു. 10 ആടുകളെയാണ്
ജീവിതം കരുപ്പിടിപ്പിക്കാൻ പെടാപ്പാടു പെടുന്ന കർഷകരുടെ നെഞ്ചിലെ തീയാണ് പക്ഷിപ്പനി. ഇടയ്ക്കിടെ ഇടിത്തീ പോലെ പലയിടത്തും പക്ഷിപ്പനി പ്രത്യക്ഷപ്പെടുകയും ചെയ്യും. 2024 ഏപ്രിലിലും സംഗതി വ്യത്യസ്തമല്ല. ആലപ്പുഴയിലാണ് ഇത്തവണ പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനിയെന്നു കേൾക്കുമ്പോൾ അത് പക്ഷികൾക്കു വരുന്നതല്ലേ, കുറച്ചുനാൾ കോഴിയിറച്ചിയും താറാവിറച്ചിയും മുട്ടയും കഴിക്കാതിരുന്നാൽപോരേ എന്നു കരുതി നിസ്സാരമായി തള്ളിക്കളയാൻ വരട്ടെ. പറഞ്ഞതു ശരിയാണെങ്കിലും പക്ഷിപ്പനിയുടെ (എച്ച്5എൻ1– H5N1) മാരക അവസ്ഥാന്തരങ്ങൾ മനുഷ്യർ കാണാനിരിക്കുന്നതേയുള്ളൂ എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പക്ഷിപ്പനി കോഴിക്കും താറാവിനും മാത്രമല്ല, പക്ഷികളിൽനിന്നു മനുഷ്യരിലേക്കും പടരുന്നതായി യുഎസിൽ കണ്ടെത്തിയതിനെത്തുടർന്ന് ലോക ആരോഗ്യരംഗം ഈ പുതിയ വെല്ലുവിളി എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ്. മനുഷ്യരിലേക്കും വൈറസ് ബാധ പടർന്നാൽ കോവിഡിനേക്കാൾ നൂറിരട്ടി അപകടസാധ്യതതയുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷികളും കന്നുകാലികളുമായി അടുത്തിടപഴകുന്നവരിലുണ്ടാകുന്ന രോഗബാധയെ അതീവഗൗരവത്തോടെ കാണണമെന്നും രോഗം കൂടുതൽ വ്യാപിക്കാനുള്ള സാധ്യതകൾ പരമാവധി നിയന്ത്രിക്കണമെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇതിനകം ഡോക്ടർമാർക്കു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. കേരളത്തിലും ആലപ്പുഴ, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ മുൻവർഷങ്ങളിലുണ്ടായ പക്ഷിപ്പനിബാധയെത്തുടർന്ന് ആയിരക്കണക്കിന് കോഴികളെയും താറാവിനെയുമാണ് കൊന്നൊടുക്കിയത്. ഇതിന്റെ നഷ്ടപരിഹാരം പോലും പല കർഷകർക്കും ലഭിച്ചിട്ടില്ല. മറ്റു മേഖലകളിലുണ്ടാകുന്ന നഷ്ടം വേറെ. ഈ പ്രതിസന്ധികളെല്ലാം തുടരുമ്പോഴാണ് ഇപ്പോൾ മറ്റൊരു ഗുരുതര പ്രശ്നം ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പ്രസവിച്ച് മൂന്നരമാസമെത്തിയ പശുവിന്റെ പാൽ ദിവസം ചെല്ലുംതോറും കുറഞ്ഞുവരുന്നെന്ന പരിഭവവുമായാണ് ഈയിടെ ഒരു ക്ഷീരകർഷകസുഹൃത്ത് മൃഗാശുപത്രിയിൽ എത്തിയത്. പാൽ ക്രമേണ കുറയുന്നെന്ന് മാത്രമല്ല ഒരു കാമ്പിൽനിന്ന് ചുരത്തുന്ന പാലിന് കുറച്ച് ദിവസമായി രക്തം കലർന്നപോലെ ചുവപ്പ് ചാലിച്ച നിറമാണന്നും അതേ പശുവിന്റെ
നേരം നന്നേ ഇരുട്ടിയിരിക്കുന്നു. കയ്യിൽ വാച്ചില്ലാത്തതു കൊണ്ട് സമയം അറിയാനും വഴിയില്ല. എത്രനേരമായി നടക്കാൻ തുടങ്ങിയിട്ട്. തീർച്ചയില്ല. എന്നാലും അരമണിക്കൂറിൽ കുറയില്ല. തവളകളുടെ കാതടപ്പിക്കുന്ന കരച്ചിലിനൊപ്പം ചീവിടുകളും മത്സരിച്ച് ഒച്ചയുണ്ടാക്കുന്നുണ്ട്. ഇത്രയേറെ ശബ്ദമുണ്ടാക്കുന്ന ഇവയ്ക്കൊക്കെ പകൽ
നമ്മുടെ ചുറ്റുവട്ടത്തുള്ള മൃഗങ്ങളിൽ മനുഷ്യന് ഏറ്റവുമധികം രോഗങ്ങൾ വരുത്താൻ കഴിയുന്ന ഒരു ജീവിയാണ് എലി. കാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും നമ്മുടെ ജീവൻ തന്നെ കവരാവുന്ന പല രോഗങ്ങൾക്കും എലികൾ കാരണമാകാറുണ്ട്. വീട്ടിൽ എലി ശല്യമുള്ളവർ ഇനി പറയുന്ന രോഗങ്ങളെ കരുതിയിരിക്കണം. 1. ഹാന്റ വൈറസ് എലികളുടെ മൂത്രം,
ദേശീയ മൃഗരോഗനിയന്ത്രണപരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കന്നുകാലികളിലെ സമഗ്ര കുളമ്പുരോഗ പ്രതിരോധകുത്തിവെയ്പിന്റെ നാലാംഘട്ടം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഡിസംബർ 1 മുതൽ 27 വരെ വരെ 21 പ്രവർത്തിദിനങ്ങളിലായാണ് സൗജന്യ പ്രതിരോധകുത്തിവയ്പ് പരിപാടി. കർഷകരുടെ വീടുകളിൽ
‘കാത്തിടേണ്ടതുണ്ടെനിക്കു മാമക പ്രതിജ്ഞകൾ’ എന്ന്, മനോഹരവും ഇരുണ്ടഗാധവുമായ മഹാവനങ്ങളെ അതിശയത്തോടെ നോക്കി നിന്ന മനുഷ്യൻ പറഞ്ഞതായി കരുതുക. എങ്കിലും അവൻ മറന്നുപോയ പ്രതിജ്ഞകളിലൊന്നാണ് ഭൂഗോളത്തിലെ അതീവ സാന്ദ്രമായ ഉഷ്ണമേഖലാ വനങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത സംരക്ഷണം
Results 1-10 of 138