Activate your premium subscription today
Sunday, Mar 23, 2025
പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമായിരിക്കണം എന്ന ഭിന്നശേഷി അവകാശ നിയമം 2016ൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന വിവരം ജെറിൻ ജോൺസൺ ശ്രദ്ധിച്ചിരുന്നില്ല. തന്നെ ബാധിക്കാത്ത വിഷയത്തെ കുറിച്ച് എന്തിന് അന്വേഷിക്കണം എന്ന ചിന്തയായിരുന്നു അന്ന്. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം ഇന്നോളം, എറണാകുളം വടക്കൻ പറവൂർ വടക്കേക്കര മടപ്ലാതുരുത്ത് അറക്കത്തറ വീട്ടിൽ ജെറിൻ ഏറ്റവും കൂടുതൽ പഠിച്ചതും ചിന്തിച്ചതും പോരാടിയതും ഇതേ ഭിന്നശേഷി അവകാശ നിയമം നടപ്പാക്കി കിട്ടുന്നതിനായിരുന്നു. ജെറിന്റെ ജീവിതവും ഇപ്പോൾ വീൽചെയറിലാണ് എന്നതാണ് ഇതിനു കാരണം.
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനം തുടങ്ങി 3 മാസമായിട്ടും രാജ്യാന്തര യാത്രക്കാരെ കടത്താനും ചരക്ക് നീക്കാനുമുള്ള ‘ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റി’ന് (ഐസിപി) അംഗീകാരമായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷനാണു തീരുമാനമെടുക്കേണ്ടത്. ഇപ്പോൾ നടക്കുന്ന ‘ട്രാൻസ്ഷിപ്മെന്റി’നു പുറമേ വരുമാനം കണ്ടെത്തണമെങ്കിലും ഐസിപി പദവി നിർബന്ധമാണ്.
ബെയ്ജിങ് ∙ വവ്വാലുകളിൽ പുതിയൊരു കൊറോണാ വൈറസിനെ കണ്ടെത്തി. കോവിഡ്–19 മഹാമാരിക്കു വഴിവച്ച സാർസ് കോവ്–2 വൈറസിന്റെ അതേ രീതിയിലാണ് എച്ച്കെയു5 എന്ന ഈ വൈറസും കോശങ്ങളിലേക്കു കടക്കുന്നത്. കോശങ്ങളിലെ ആൻജിയോടെൻസിൻ കൺവേർട്ടിങ് എൻസൈം 2 ൽ ആണ് ഈ പുതിയ വൈറസും ഒട്ടിച്ചേരുന്നത്. അതുകൊണ്ടുതന്നെ വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.
കോവിഡ്കാലത്ത് പിപിഇ കിറ്റും മരുന്നുകളും വാങ്ങിയതിൽ വൻ ക്രമക്കേടു നടന്നതായി സ്ഥിരീകരിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് നിയമസഭയിൽ വച്ചിരിക്കുകയാണ്. മലയാള മനോരമ പുറത്തുകൊണ്ടുവന്ന അഴിമതി പൂർണമായും ശരിയെന്ന് ഇതോടെ വ്യക്തമാവുന്നു. രോഗികളുടെ ജീവൻ അപകടത്തിലാക്കുംവിധം കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്തെന്ന റിപ്പോർട്ടിലെ വിമർശനവും അതീവഗൗരവമുള്ളതാണ്.
തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പിപിഇ കിറ്റും ഗ്ലൗസും ഉൾപ്പെടെയുള്ളവ വാങ്ങിയതിലെ ക്രമക്കേടിനെക്കുറിച്ചു ധനകാര്യ പരിശോധനാ വിഭാഗം നടത്തുന്ന അന്വേഷണം 3 വർഷം കഴിഞ്ഞെങ്കിലും റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല.
തിരുവനന്തപുരം∙ സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷത്തിനു മറുപടിയുമായി മന്ത്രി വീണാ ജോർജ്. കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ നൽകിയിട്ടില്ലെന്നും കോവിഡ് കാലത്ത് മനുഷ്യജീവൻ രക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്തുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഫലപ്രദമായി കേരളം രോഗത്തെ അതിജീവിച്ചു. രണ്ടു തവണയും രോഗത്തെ
കോവിഡ് കാലത്ത് തെരുവിൽ അലയുന്ന കുരങ്ങനും നായ്ക്കൾക്കും ഭക്ഷണം കൊടുക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തപ്പോൾ അത് മനസു കൊണ്ടും പ്രവൃത്തി കൊണ്ടും ഏറ്റെടുത്തതാണ് ഓരോ മലയാളിയും. കോവിഡ് എന്ന മഹാമാരിക്കാലത്ത് മിണ്ടാപ്രാണികളോടു വരെയുള്ള സർക്കാരിന്റെ കരുതലായി അതിനെ മലയാളി കണ്ടു. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന ആരോഗ്യ പരിചരണ പ്രവർത്തനങ്ങളെ മലയാളി ആശ്വാസത്തോടെ നോക്കിക്കാണുകയും ചെയ്തു. കോവിഡ് എന്ന ‘അടിയന്തര’ സാഹചര്യത്തിന്റെ പിന്നാമ്പുറത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെഎംഎസ്സിഎൽ) വഴി കോടികളുടെ ഞെട്ടിക്കുന്ന കൊള്ള അരങ്ങേറിയിരുന്നു എന്ന വിവരം മലയാള മനോരമ 2023 തുടക്കത്തിൽ പുറത്തു കൊണ്ടു വന്നപ്പോൾ അതിനെ പൂർണമായും തള്ളുകയായിരുന്നു സർക്കാർ ചെയ്തത്. രേഖകളുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും പുറത്തു വന്ന വിവരങ്ങൾ പിന്നീട് പ്രതിപക്ഷവും മറ്റു മാധ്യമങ്ങളും ഏറ്റെടുത്തപ്പോഴും സർക്കാർ അനങ്ങിയില്ല. ലോകായുക്തയിൽ കേസ് തുടരുമ്പോഴും കാര്യമായ പ്രതികരണം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരെയും എല്ലാ അർഥത്തിലും പിന്തുണയ്ക്കുന്ന പ്രതികരണങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.
തിരുവനന്തപുരം∙ കോവിഡ് കാലത്തെ ഗ്ലൗസ് ഇറക്കുമതിയിലൂടെ സർക്കാരിന് ഒരു കോടി രൂപ നഷ്ടമായി. ഗുണമേന്മയില്ലാത്ത ഗ്ലൗസ് വിതരണം ചെയ്തതിനെക്കുറിച്ച് ലോകായുക്ത അന്വേഷിക്കുകയാണിപ്പോൾ. പച്ചക്കറി കച്ചവടത്തിനുവേണ്ടി കഴക്കൂട്ടത്തു തുടങ്ങിയ അഗ്രത ആവയോൺ എക്സിമിനാണ് ഗ്ലൗസ് ഇറക്കുമതി ചെയ്യാൻ കരാർ നൽകിയത്. ഒരു കോടി ഗ്ലൗസ് 12.15 രൂപ നിരക്കിൽ ലഭ്യമാക്കാനായിരുന്നു കരാർ. എന്നാൽ 2021 മേയ് 27ലെ ഉത്തരവനുസരിച്ച് പരമാവധി 7 രൂപയ്ക്ക് ഗ്ലൗസ് വാങ്ങണം. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഉദ്യോഗസ്ഥർ സർക്കാർ ഉത്തരവ് അട്ടിമറിച്ച് ഗ്ലൗസിന്റെ വിലയിൽ 5.15 രൂപ വർധിപ്പിച്ചു. കംപ്യൂട്ടറിൽ തയാറാക്കിയ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ രണ്ടെണ്ണം പേന കൊണ്ടു വെട്ടിത്തിരുത്തി. ‘ഇൻവോയ്സ് തയാറാക്കി 45 ദിവസത്തിനുള്ളിൽ പണം നൽകണം’ എന്നത് 5 ദിവസത്തിനുള്ളിൽ എന്നു തിരുത്തി. ഉൽപന്നത്തിനു ചുരുങ്ങിയത് 60% ഉപയോഗ കാലാവധി (ഷെൽഫ് ലൈഫ്) വേണമെന്ന വ്യവസ്ഥ വെട്ടിമാറ്റി കമ്പനിക്ക് അനുകൂലമാക്കി.
കോട്ടയം ∙ വനംവകുപ്പിന്റെ സഞ്ചിയിലെ വെടിയുണ്ടകൾ തീർന്നുതുടങ്ങി. ആവശ്യത്തിനു തോക്കുകളുമില്ല. കോവിഡ് കാലത്തിനു ശേഷം മനുഷ്യ–വന്യമൃഗ സംഘർഷം രൂക്ഷമായ സ്ഥലങ്ങളിൽ കാട്ടാനകളെയും മറ്റു മൃഗങ്ങളെയും വിരട്ടിയോടിക്കാൻ തോക്കെടുത്തതാണു വെടിയുണ്ട ക്ഷാമത്തിനു കാരണം. തോക്കും വെടിയുണ്ടകളും വാങ്ങാനുള്ള പണം അനുവദിക്കാത്തതു മറ്റൊരു കാരണം. വടിയുമായി കാട്ടിൽ റോന്തു ചുറ്റാൻ പോകേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥർ.
കൊച്ചി ∙ രാജ്യത്ത് റിപ്പോര്ട്ട് ചെയ്ത ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) പുതിയ വൈറസ് അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഇതു ചൈനയിൽനിന്നു വന്ന വൈറസ് അല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ഐഎംഎ കൊച്ചി ഘടകം വ്യക്തമാക്കി.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.