Activate your premium subscription today
Friday, Apr 18, 2025
തിരുവനന്തപുരം ∙ വെള്ളറടയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി തവണ ബന്ധപ്പെട്ടിട്ടും 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ആന്‍സിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു
പരിയാരം∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ മരുന്നു ക്ഷാമം രൂക്ഷം. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളിൽ പലതും ഫാർമസിയിൽനിന്നു കിട്ടാനില്ലെന്നു പരാതി. ആന്റിബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള മരുന്ന്, ഗർഭിണികൾക്കുള്ള അയേൺ, കാൽസ്യം ഗുളികകൾ, പ്രമേഹ രോഗികൾക്കും മറ്റു ജീവിതശൈലീ
അമ്പലപ്പുഴ∙ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന് പരാതിയുമായി കുടുംബം. ഗുരുതരാവസ്ഥയിലായ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിക്കാതെ വാർഡിലേക്ക് മാറ്റിയെന്നാണ് ഭർത്താവ് താജുദ്ദീന്റെ പരാതി. ആലപ്പുഴ പുന്നപ്ര പടിഞ്ഞാറെ പൊഴിക്കൽ തസ്നി താജുദീൻ (40) ഇന്ന് ഉച്ചയ്ക്കാണ് മരിച്ചത്.
തിരുവനന്തപുരം∙ ‘മകൻ തിരിച്ചുവിളിച്ചിരുന്നോ ?’– വിളിക്കില്ലെന്നറിയാമെങ്കിലും ‘തിരക്കായിരിക്കും നാളെ ഒന്നുകൂടി നോക്കാം’ എന്നാണ് തിരുവനന്തപുരം മെഡിക്കൽ വാർഡിന്റെ ചുമതലയുള്ള സീനിയർ നഴ്സിങ് അസിസ്റ്റന്റ് ഷാനിഫാ ബീവി നൽകുന്ന പതിവു മറുപടി. ചികിത്സയ്ക്കെത്തിച്ച ശേഷം മക്കൾ ഉപേക്ഷിച്ചുപോയവർക്ക് അധികൃതർ നൽകുന്ന മറുപടി ഇങ്ങനെയാണ്.
കോട്ടയം ∙ കോഴിക്കോടും പാലക്കാടും മറി കടന്ന് ‘എയിംസ്’ ആലപ്പുഴയിൽ എത്തുമോ ? കേരളത്തിൽ കേന്ദ്ര സർക്കാർ ആരംഭിക്കാനുദ്ദേശിക്കുന്ന ‘എയിംസ്’ സാധ്യതാ പട്ടികയിൽ ആലപ്പുഴയും. കോഴിക്കോട്, പാലക്കാട് ജില്ലകൾക്ക് പുറമെയാണ് ആലപ്പുഴയും പരിഗണിക്കുന്നത്. കേന്ദ്ര മന്ത്രി സഭയിൽ കേരളത്തിൽ നിന്നുള്ള മന്ത്രിയാണ് എയിംസ് ( ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) ആലപ്പുഴയിൽ സ്ഥാപിക്കുന്നതിനായി ശ്രമിക്കുന്നത്. എയിംസ് സ്ഥാപിക്കുന്നത് ആലപ്പുഴ മേഖലയുടെ വികസനത്തിന് വഴിയൊരുക്കുമെന്നതാണ് പരിഗണിക്കുന്നതിന് ഒരു കാരണം. കൂടാതെ ആലപ്പുഴയിൽ സ്ഥലവും ലഭ്യമാണ്. ആലപ്പുഴയിൽ പൂട്ടിക്കിടക്കുന്ന ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയാണ് എയിംസിനായി കണ്ടു വയ്ക്കുന്നത്.
ആലപ്പുഴ ∙ അസാധാരണ രൂപമാറ്റങ്ങളോടെ പിറന്ന കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നു തിരികെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാവിലെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ എത്തിച്ച കുഞ്ഞിനെ പീഡിയാട്രിക് ഐസിയുവിൽ അഡ്മിറ്റ് ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തന്നെ
ദേശമംഗലം ∙ കൊണ്ടയൂരിൽ മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദിച്ച് അവശയാക്കി. കൊണ്ടയൂർ പാതിരപ്പറമ്പിൽ സുരേഷ് (40) ആണ് അമ്മ ശാന്തയെ (68) വേലിയിൽനിന്നു ശീമക്കൊന്നയെടുത്ത് അടിച്ചു പരുക്കേൽപ്പിച്ചത്. കയ്യിനും കാലിനും സാരമായി പരുക്കേറ്റ ശാന്തയെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ∙ താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ തലയ്ക്കു പരുക്കേറ്റ വിദ്യാർഥി മരിച്ചു. എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണു മരിച്ചത്.
കോഴിക്കോട് ∙ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച യുവതി മരിച്ചു. കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്ന (38) ആണ് മരിച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ച് 13 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് എക്സ് റേ മെഷീനുകൾ കേടായി. കൂടുതൽ പരിശോധനകൾ നടത്തുന്ന ഡിജിറ്റൽ എക്സ് റേ മെഷീനുകളാണ് ഒരേ സമയം പണി മുടക്കിയത്.എക്സ് റേ പരിശോധനകൾ ഭാഗികമായി മാത്രമാണ് ആശുപത്രിയിൽ നടക്കുന്നത്. അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികളുടെ പരിശോധനകൾ മാത്രമായി സേവനം ചുരുക്കി.
Results 1-10 of 679
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.