മെഡിക്കൽ കോളജ് ആശുപത്രിയിൽ 2 എക്സ് റേ മെഷീനുകളുടെ പ്രവർത്തനം നിലച്ചു
Mail This Article
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് എക്സ് റേ മെഷീനുകൾ കേടായി. കൂടുതൽ പരിശോധനകൾ നടത്തുന്ന ഡിജിറ്റൽ എക്സ് റേ മെഷീനുകളാണ് ഒരേ സമയം പണി മുടക്കിയത്. എക്സ് റേ പരിശോധനകൾ ഭാഗികമായി മാത്രമാണ് ആശുപത്രിയിൽ നടക്കുന്നത്.
അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികളുടെ പരിശോധനകൾ മാത്രമായി സേവനം ചുരുക്കി. വാർഡിലും ഒപിയിലും എത്തുന്ന രോഗികൾ എക്സ് റേ പരിശോധന മുടങ്ങിയതോടെ ദുരിതത്തിലായി. കേടായ ഒരു മെഷീൻ അറ്റകുറ്റപ്പണികൾ നടത്തി ടെക്നിഷ്യൻ ആശുപത്രി വിട്ടതിനു പിന്നാലെ വീണ്ടും പ്രവർത്തനം നിലയ്ക്കുകയായിരുന്നു.
വാർഡിൽ പാമ്പ് പ്രവേശിച്ചത് തുറന്നിട്ട ജനൽ വഴി
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽ പാമ്പ് എത്തിയത് തുറന്നിട്ട ജനൽ വഴിയെന്ന് സൂചന. കഴിഞ്ഞ ദിവസം നവജാത ശിശു പരിചരണ യൂണിറ്റിനോട് ചേർന്നുള്ള മുലയൂട്ടൽ മുറിയിൽ വെള്ളിക്കട്ടന്റെ കുഞ്ഞിനെ കണ്ടെത്തിയത്. മുറിയുടെ ജനൽ തുറന്നിട്ട നിലയിലായിരുന്നു. ഈ ജനൽ വഴിയാകാം അടുത്ത പറമ്പിൽ നിന്നു പാമ്പ് വന്നതെന്നു കരുതുന്നു.