Activate your premium subscription today
ബെംഗളൂരു∙ ബെല്ലാരി സർക്കാർ ആശുപത്രി പ്രസവ വാർഡിലെ അമ്മമാരുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ. സംഭവത്തിൽ ബംഗാളിലെ പശ്ചിമബംഗാ ഫാർമസ്യൂട്ടിക്കൽസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. കർണാടകയിലെ മരുന്ന് സംഭരണ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്.
ജർമനിയിൽ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്ക് 2023ൽ മരുന്നുകൾക്കായി റെക്കോഡ് തുക ചെലവഴിക്കേണ്ടിവന്നതായി റിപ്പോർട്ട്.
വാഹനത്തിൽ മാതാപിതാക്കൾ തനിച്ചാക്കിപ്പോയ കുഞ്ഞിന്റെ മരണവാർത്തയും സ്കൂൾ ബസ്സിൽ പെൺകുട്ടിക്കു സംഭവിച്ച ദാരുണാന്ത്യവുമെല്ലാം ഓർക്കുന്നില്ലേ? ഏറെ ഞെട്ടലോടെയാണു നാം അവ കേട്ടത്. യാത്രകളിൽ കുഞ്ഞുങ്ങൾക്കു പ്രത്യേകമായി കരുതലും ശ്രദ്ധയും നൽകേണ്ടതിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രായമായ ഒരാള്‍ പൊതുസ്ഥലത്ത് കുഴഞ്ഞുവീഴുന്നു. അതു കാണുന്ന ആരെങ്കിലും അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചേക്കാം. കൈവശം ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ അതില്‍നിന്ന് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും സാധിക്കും. എന്നാല്‍, അദ്ദേഹത്തിന്റെ കൈവശമുള്ള ഒരു സ്മാര്‍ട് കാര്‍ഡ് വഴി രോഗവിവരങ്ങള്‍,
പ്രായമായവരില്‍ സാധാരണ കാണാറുള്ള ഒരു ആരോഗ്യപ്രശ്നമാണ് മൂത്രനിയന്ത്രണമില്ലായ്മ. വയോജനങ്ങളില്‍ ഏകദേശം 30 ശതമാനം പേരില്‍ ഈ പ്രശ്നം കണ്ടുവരുന്നു. ഇത് അണുബാധ പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും മാനസിക ബുദ്ധിമുട്ടിനും കാരണമാകാം. പലരും പ്രായമായതിന്റെ ഭാഗമെന്നു കരുതി ഇത് തള്ളിക്കളയാറുമുണ്ട്. എന്നാല്‍, ഈ
തിരുവനന്തപുരം∙ ആന്റിബയോട്ടിക് മരുന്നുകളുടെ കുറിപ്പടിയുമായി വരുന്നവർക്കു മുഴുവൻ ഡോസ് മരുന്നും നൽകണമെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് സംസ്ഥാന ഡ്രഗ് കൺട്രോളറുടെ നിർദേശം. ഡോക്ടർ 5 ദിവസത്തേക്ക് ആന്റിബയോട്ടിക് കുറിച്ചാൽ ചിലർ രണ്ടോ മൂന്നോ ദിവസത്തേക്കുള്ളതു മതിയെന്നു പറയാറുണ്ട്. രോഗം 2 ദിവസംകൊണ്ടു ശമിക്കും എന്നായിരിക്കും ഇവരുടെ വാദം. അത് അംഗീകരിച്ചുകൊണ്ട് ആന്റിബയോട്ടിക്കിന്റെ തോതിൽ കുറവു വരുത്തരുത്. കുറച്ചു മതിയെന്നു നിർബന്ധിച്ചാൽ മരുന്നു തരില്ലെന്നു വ്യക്തമാക്കണം.
ന്യൂഡൽഹി ∙ മരുന്നു നൽകുമ്പോൾ അതിന്റെ അപകടസാധ്യതയും വിപരീതഫലവും കൂടി ഡോക്ടർമാർ രോഗിയെ അറിയിക്കണമെന്നു വ്യവസ്ഥ വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. മരുന്നു കുറിപ്പടിക്കൊപ്പം പ്രാദേശികഭാഷയിൽ അധിക കുറിപ്പു നൽകണമെന്ന ആവശ്യമാണു ഹർജിക്കാർ ഉന്നയിച്ചത്. പാർശ്വഫലമാണ് പലർക്കും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ജേക്കബ് വടക്കഞ്ചേരി നൽകിയ ഹർജിയിലുണ്ട്. ആവശ്യം പ്രായോഗികമാകില്ലെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്.
ന്യൂഡൽഹി ∙ സ്വിഗ്ഗി, ബ്ലിങ്ക് ഇറ്റ് പോലുള്ള ക്വിക് ഡെലിവറി സർവീസുകൾ വഴി മരുന്നുകൾ വീട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ വിവാദത്തിലേക്ക്. 10 മിനിറ്റിനുള്ളിൽ മരുന്നുകൾ വീട്ടിലെത്തിച്ചു തരുന്ന ഡെലിവറി സംവിധാനം തുടങ്ങാൻ സ്വിഗ്ഗിയുടെ ഇൻസ്റ്റമാർട്ട്, ബിഗ് ബാസ്കറ്റ് കമ്പനികൾ തയാറെടുക്കുന്നു എന്ന വാർത്തകൾക്ക്
ന്യൂഡൽഹി ∙ നിർമാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ഇന്ത്യൻ നിർമിത മരുന്ന് അമേരിക്കൻ വിപണിയിൽ നിന്നു പിൻവലിക്കാൻ നിർദേശം.
ന്യൂഡൽഹി ∙ നികുതി ഇളവു നൽകിയതിനു പിന്നാലെ 3 അർബുദമരുന്നുകളുടെ വില (എംആർപി) കുറയ്ക്കണമെന്ന് ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി (എൻപിപിഎ) കമ്പനികളോട് നിർദേശിച്ചു. ട്രസ്റ്റുസുമാബ് ഡെറുക്സിറ്റികാൻ, ഓസിമെർറ്റിനിബ്, ഡുർവാലുമാബ് എന്നീ മരുന്നുകളുടെ നികുതിയിലാണ് കുറവു വരുത്തിയത്. ജിഎസ്ടി 12% ആയിരുന്നത് 5% ആയി കുറച്ചിരുന്നു. ഒപ്പം ഇവയുടെ 10% കസ്റ്റംസ് തീരുവ എടുത്തുകളയുകയും ചെയ്തു.
Results 1-10 of 255