Activate your premium subscription today
Friday, Apr 18, 2025
കാഞ്ഞങ്ങാട് (കാസർകോട്) ∙ മൻസൂർ നഴ്സിങ് കോളജിൽ കഴിഞ്ഞ ഡിസംബറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാം വർഷ വിദ്യാർഥിനി ചൈതന്യ കുമാരി (21) മരിച്ചു. ഡിസംബർ 7ന് ആയിരുന്നു സംഭവം. ആദ്യം കോളജിനോട് ചേർന്നുള്ള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു.
കോട്ടയം∙ ഗാന്ധിനഗർ നഴ്സിങ് കോളജിലെ റാഗിങ് കേസിലെ പ്രതികൾക്ക് എസ്എഫ്ഐ ബന്ധമുണ്ടോ? സംഘടനയുമായി ബന്ധമില്ലെന്ന് എസ്എഫ്ഐ. സത്യം അതല്ലെന്ന് കെഎസ്യുവും എബിവിപിയും. മുറിവുമായി ആശുപത്രിയിൽ എത്തുമ്പോൾ മരുന്ന് വച്ച് കെട്ടേണ്ടവർ മുറിവിൽ ലോഷൻ ഒഴിച്ച് ആനന്ദം കണ്ടെത്തുന്നു.
കോട്ടയം ∙ മെഡിക്കൽ കോളജ് കാർഡിയോളജി ബ്ലോക്കിനു സമീപം നഴ്സിങ് കോളജിനോടു ചേർന്നാണ് വിദ്യാർഥികൾ ക്രൂരറാഗിങ്ങിനിരയായ ഹോസ്റ്റൽ. വിവിധ വിഭാഗങ്ങൾക്കായാണു കെട്ടിടം അനുവദിച്ചിരിക്കുന്നത്. ഇതിൽ ഒരു ഭാഗം പ്രത്യേകം തിരിച്ച് 10 മുറികളാണ് പുരുഷ നഴ്സിങ് വിദ്യാർഥികൾക്കായി മാറ്റിവച്ചിരിക്കുന്നത്.
കോട്ടയം ∙ നഴ്സിങ് കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തരുതെന്നും വിദ്യാർഥികൾ മാധ്യമങ്ങളോടു സംസാരിക്കരുതെന്നും കോളജ് യൂണിയൻ ചെയർപഴ്സൻ നന്ദിനി ബാബുവിന്റെ വാട്സാപ് സന്ദേശം. ഇരകളുടെ വിശദാംശങ്ങൾ പുറത്തുപോകരുത്. ഇവരുമായി ബന്ധപ്പെടാൻ മാധ്യമങ്ങൾ ശ്രമിച്ചാൽ അനുവദിക്കരുത്. എന്തെങ്കിലും ഉണ്ടെങ്കിൽ തന്റെ മൊബൈൽ നമ്പർ നൽകണമെന്നും യൂണിയൻ ചെയർപഴ്സൻ അയച്ച ശബ്ദസന്ദേശത്തിൽ നിർദേശിക്കുന്നു. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷനാണ് യൂണിയൻ ഭരിക്കുന്നത്. പ്രതിപ്പട്ടികയിലുള്ളവരും യൂണിയനിൽ ഉൾപ്പെട്ടവരാണ്. ഡോ. വന്ദന വധക്കേസിലും ആരോഗ്യ പ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും പ്രതിഷേധിച്ച് യൂണിയൻ നടത്തിയ സമരപരിപാടികളിൽ മുന്നിൽ നിന്നവരാണ് പിടിയിലായവർ.
ഗവ. നഴ്സിങ് കോളജിൽ സീനിയർ വിദ്യാർഥികളുടെ റാഗിങ് ആരംഭിച്ചത് കഴിഞ്ഞ നവംബറില്‍. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചത് നവംബറിലായിരുന്നു. അന്നുമുതൽ പ്രതികള്‍ ഇവരെ റാഗിങ്ങിന് വിധേയരാക്കുകയായിരുന്നു. ഒന്നാംവര്‍ഷ ജനറല്‍ നഴ്സിങ് ക്ലാസില്‍ 6 ആണ്‍കുട്ടികളാണുണ്ടായിരുന്നത്. ഇവരാണ് റാഗിങ്ങിന് ഇരയായത്.
കോട്ടയം∙ ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിങില്‍ ക്രൂരമായ റാഗിങ് നടന്നതായി പരാതി. ഒന്നാം വര്‍ഷ വിദ്യാർഥികളെ മൂന്നാം വര്‍ഷ വിദ്യാർഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്നാണു പരാതി. വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടായിരുന്നു ഉപദ്രവം. കോംപസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ടും മുറിവേൽപ്പിച്ചു. 3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർഥികൾ പരാതി നൽകിയതോടെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയതായാണു പരാതി.
മുഴപ്പിലങ്ങാട് ∙ ഒന്നാം വർഷ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ബെംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) യെയാണ് ബെംഗളൂരു ഹരോ ഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രി പത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിക്കാൻ കാണാത്തതിനെ തുടർന്ന് സഹപാഠികൾ ഹോസ്റ്റൽ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അനാമിക അടുത്തിടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സഹപാഠികൾ ഹരോഹള്ളി പൊലിസിനു മൊഴി നൽകിയിട്ടുണ്ട്. കോളജ് അധികാരികളുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് സഹപാഠികളായ വിദ്യാർഥികൾ കോളജിനു മുൻപിൽ പ്രതിഷേധിച്ചതായും റിപ്പോർട്ടുണ്ട്.
അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ നഴ്സിങ് കോളജിന്റെ (ആർസിഎൻ) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യൻ ചുമതലയേറ്റു. ആർസിഎൻ പ്രസിഡന്റ് എന്ന നിലയിൽ ‘ചെയിൻ ഓഫ് ദി ഓഫീസ്’ കഴുത്തിൽ അണിഞ്ഞാണ് ചുമതലയേറ്റത്.
ബെംഗളൂരു∙ മലയാളി നഴ്സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് നെല്ലിപ്പുഴ ജിഎംഎൽപി സ്കൂൾ റോഡ് കക്കാടൻ വീട്ടിൽ സൈനുൽ ആബിദ് (24) ആണു മരിച്ചത്. ആനേക്കൽ സ്പൂർത്തി കോളജിലെ ബിഎസ്സി മൂന്നാം വർഷ വിദ്യാർഥിയാണ്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് കോളജ് അധികൃതർ അറിയിച്ചു. പിതാവ് അസീസ് നെല്ലിപ്പുഴ ഡിഎച്ച്എസ് സ്കൂൾ അധ്യാപകനാണ്. മാതാവ്: സജ്മ. സഹോദരങ്ങൾ: ആയിഷ സിബില, ഹിബ നസ്റിൻ.
കാഞ്ഞങ്ങാട് / മംഗളൂരു ∙ മൻസൂർ നഴ്സിങ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്സിങ് വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ശനിയാഴ്ച വൈകിട്ട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥിനി ഇപ്പോഴും വെന്റിലേറ്ററിലാണ്.
Results 1-10 of 118
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.