Activate your premium subscription today
2020 സെപ്റ്റംബറിൽ ഷിക്കാഗോയിൽ പൊലീസിന്റെ അനാസ്ഥ കാരണം 10 വയസ്സുകാരി മരിച്ച സംഭവത്തിൽ കുടുംബത്തിന് 79.85 മില്യൻ ഡോളർ നഷ്ടപരിഹാരം.
തിരുവനന്തപുരം∙ മനോദൗർബല്യമുള്ള, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചികിത്സക്കിടയിൽ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിൻകര സ്വദേശി ഷിനോജിന് (36) 44 വർഷം കഠിന തടവും 8.5 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.
ന്യൂഡൽഹി ∙ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം, മരണംവരെ കൈവശം വയ്ക്കാനും അനുഭവിക്കാനും മാത്രം അവകാശമുള്ള (ലൈഫ് ഇന്ററസ്റ്റ്) ഭൂമി ഇഷ്ടദാനമായി നൽകാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 14(1) വകുപ്പു വ്യഖ്യാനിച്ചുകൊണ്ടാണ് ജഡ്ജിമാരായ സി.ടി. രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം∙ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധിയെങ്കിൽ താൻ വിചാരണ നേരിടാൻ തയാറാണെന്ന് മുൻ മന്ത്രി ആന്റണി രാജു. തൊണ്ടിമുതൽ കേസിലെ ക്രിമിനൽ നടപടി സുപ്രീം കോടതി പുനഃസ്ഥാപിച്ചതിലാണ് ആന്റണി രാജുവിന്റെ പ്രതികരണം.
വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനത്തിൽ മത–ഭാഷാ ന്യൂനപക്ഷങ്ങൾക്കു ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംബന്ധിച്ചു കൂടുതൽ വ്യക്തത വരുത്തിയുള്ളതാണ് അലിഗഡ് മുസ്ലിം സർവകലാശാല (എഎംയു) കേസിൽ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് നൽകിയിരിക്കുന്ന വിധി. ഭരണഘടനാപരമായ സംരക്ഷണം ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസം പകരാൻ വിഭാവനം ചെയ്യപ്പെട്ടതാണെങ്കിലും, അവയുടെ ആവശ്യകതയെക്കുറിച്ചു ചില കേന്ദ്രങ്ങളിൽനിന്നു സംശയമുയരുന്ന കാലമാണെന്നതിനാൽകൂടി ഇന്നലത്തെ വിധിയുടെ പ്രസക്തി ഏറെയാണ്.
ന്യൂഡൽഹി ∙ ലൈംഗികാതിക്രമ കേസുകളിൽ ഇരയാക്കപ്പെടുന്ന കുട്ടികൾക്കും സ്ത്രീകൾക്കും നൽകേണ്ട നഷ്ടപരിഹാരം വിധിയിൽ ഉൾപ്പെടുത്തണമെന്നു സുപ്രീം കോടതി വിചാരണ കോടതികളോടു നിർദേശിച്ചു.
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന ഇപിഎഫ് പെൻഷൻ അനുവദിക്കണമെന്ന സുപ്രീം കോടതി വിധി വന്ന് രണ്ടു വർഷം കഴിഞ്ഞിട്ടും രാജ്യത്തെ അപേക്ഷകരിൽ ഒരു ശതമാനത്തിനുപോലും പെൻഷൻ ലഭിച്ചിട്ടില്ല. കേരളത്തിലും രണ്ടു ശതമാനത്തോളം അപേക്ഷകർക്കു മാത്രമാണ് ഇതുവരെ ഉയർന്ന പെൻഷൻ കിട്ടിയിട്ടുള്ളത്. പരമോന്നത നീതിപീഠത്തിന്റെ അനുകൂലവിധി ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിൽ എത്രയുംവേഗം ആശ്വാസലേപനമായിത്തീരുമെന്നാണു കരുതിയതെങ്കിലും അതിപ്പോഴും ബഹുഭൂരിപക്ഷംപേർക്കും ദൂരസ്വപ്നം മാത്രം.
സിംഗപ്പൂർ ∙ റിയൽ എസ്റ്റേറ്റ് വമ്പനായ ഓങ് ബെങ് സെങ് ഉൾപ്പെടെയുള്ളവരിൽനിന്ന് വിസ്കിയും ഫുട്ബോൾ കളി കാണാനുള്ള ടിക്കറ്റും ഉൾപ്പെടെ ആനുകൂല്യങ്ങൾ കൈപ്പറ്റിയ കേസിൽ ഇന്ത്യൻ വംശജനായ സിംഗപ്പൂർ മുൻ മന്ത്രി എസ്. ഈശ്വരൻ കുറ്റം സമ്മതിച്ചു. ഒക്ടോബർ മൂന്നിനു ശിക്ഷാവിധി പറയും. ഈശ്വരൻ ആവശ്യപ്പെട്ടതനുസരിച്ചു പാരിതോഷികങ്ങൾ എത്തിച്ചുകൊടുത്ത ഓങ് ബെങ് സെങ്, നിർമാണക്കമ്പനി മേധാവി ലം കോക് സെങ്ങും തുടങ്ങിയവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.
ന്യൂയോർക്ക് ∙ ഹഷ് മണി കേസിൽ ഡോണൾഡ് ട്രംപിന്റെ ശിക്ഷാവിധി നവംബർ 26 വരെ നീട്ടി.
ബഹ്റൈനിൽ ഹോട്ടലിൽ വിവാഹം നടത്താൻ ഏൽപ്പിച്ച ‘വെഡ്ഡിങ് കമ്പനി’ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കരാർ ലംഘനത്തിന് കേസ് നൽകിയ വധുവിന് നഷ്ടപരിഹാരം നൽകാൻ കോടതി വി
Results 1-10 of 28