Activate your premium subscription today
ന്യൂഡൽഹി ∙ രാജ്യസഭയിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ അടക്കം 12 സ്ഥാനാർഥികളും എതിരില്ലാതെ വിജയിച്ചു. 9 ബിജെപി അംഗങ്ങളടക്കം 11 പേർ എൻഡിഎയിൽ നിന്നും ഒരംഗം കോൺഗ്രസിൽ നിന്നുമാണ്. തെലങ്കാനയിൽനിന്ന് അഭിഷേക് മനു സിങ്വിയാണു ജയിച്ച കോൺഗ്രസ് അംഗം. ഇതോടെ, നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ രാജ്യസഭയിൽ ഭൂരിപക്ഷം നേടാൻ എൻഡിഎക്കു സാധിക്കും.
ന്യൂഡൽഹി∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് മത്സരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽനിന്നു വിജയിച്ച സുരേഷ് ഗോപിയെ കൂടാതെ ജോർജ് കുര്യനും കേരളത്തിൽനിന്നു കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്നു.
പട്ന ∙ രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര ഖുശ്വാഹ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ നിന്ന് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇദ്ദേഹത്തിന് ബിജെപി നേതൃത്വം രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്തിരുന്നു. ബിഹാറിൽ ഒഴിവു വന്ന 2 രാജ്യസഭാ സീറ്റുകളിലേക്കു സെപ്റ്റംബർ 3 ന് തിരഞ്ഞെടുപ്പു നടക്കും. രണ്ടാമത്തെ സീറ്റിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻ ബിജെപി – ജനതാദൾ (യു) നേതാക്കൾ ചർച്ച തുടങ്ങി.
ന്യൂഡൽഹി ∙ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഭരണഘടനയുടെ ആമുഖം നീക്കം ചെയ്തുവെന്നാരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ രാജ്യസഭയിൽ കോൺഗ്രസ് പ്രതിഷേധിച്ചു. 400 സീറ്റെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം ജനം തകർത്തതിലുള്ള അമർഷത്തിൽ ഭരണഘടന തിരുത്താൻ കേന്ദ്ര ശ്രമിക്കുകയാണെന്നും അതിനു പാഠപുസ്തകങ്ങളെ ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി.
ന്യൂഡൽഹി∙ ബംഗാളിൽ ‘നിശബ്ദ ജനസംഖ്യാ അധിനിവേശ’മെന്ന് ബിജെപി എംപി സമിക് ഭട്ടാചാര്യ. സംസ്ഥാനത്തെ വ്യാജ കറൻസി നോട്ടുകൾക്കു കാരണക്കാർ കുടിയേറ്റ തൊഴിലാളികളാണെന്നും രാജ്യസഭയിൽ അദ്ദേഹം പറഞ്ഞു. ‘ബംഗാളിന് ആഭ്യന്തര സുരക്ഷാ ഭീഷണിയുണ്ട്. കുടിയേറ്റ തൊഴിലാളികൾ കാരണം വ്യാജ കറൻസി നോട്ടുകളും വ്യാജ ആധാർ കാർഡും സംസ്ഥാനത്തേക്ക് എത്തുന്നു. ബംഗ്ലദേശുമായി അതിർത്തി പങ്കിടുന്നതിനാൽ സംസ്ഥാനത്ത് നിശബ്ദ ജനസംഖ്യാ അധിനിവേശം ഉണ്ട്’’ – അദ്ദേഹം വ്യക്തമാക്കി.
ന്യൂഡൽഹി ∙പൊതുപരീക്ഷകളിലെയും മത്സരപ്പരീക്ഷകളിലെയും ക്രമക്കേട് ഒഴിവാക്കാൻ പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബിൽ രാജ്യസഭയിൽ. ഹാരിസ് ബീരാൻ അവതരിപ്പിച്ചു. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായ സാഹചര്യത്തിലാണ് ബിൽ കൊണ്ടുവന്നത്.
ന്യൂഡൽഹി ∙ കർഷകർക്കുള്ള മിനിമം താങ്ങുവിലയ്ക്കു നിയമപരിരക്ഷ നൽകണമെന്ന ആവശ്യം അവഗണിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ഉയർത്തിയ പ്രതിഷേധത്തിൽ രാജ്യസഭയിലെ ചോദ്യോത്തരവേള പലവട്ടം തടസ്സപ്പെട്ടു. താങ്ങുവിലയുടെ കാര്യത്തിൽ കൃഷിമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ മറുപടി പറയുന്നതിനിടെ കോൺഗ്രസിലെ രൺദീപ് സിങ് സുർജേവാലയാണ് എതിർപ്പുമായി എഴുന്നേറ്റത്.
ന്യൂഡൽഹി ∙ ഭരണഘടന അനുശാസിക്കുന്നതിനു പുറത്തുള്ള പദവികൾ വഹിക്കുന്നതിലും പ്രവർത്തിക്കുന്നതിലും ഗവർണർമാർക്കു നിയന്ത്രണം ആവശ്യപ്പെട്ട് സിപിഎമ്മിലെ ജോൺ ബ്രിട്ടാസ് തയാറാക്കിയ സ്വകാര്യ ബില്ലിനെച്ചൊല്ലി രാജ്യസഭയിൽ ഭരണപക്ഷ–പ്രതിപക്ഷ ഏറ്റുമുട്ടൽ. അവതരണാനുമതി നൽകരുതെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടതോടെ അവതരണഘട്ടത്തിൽത്തന്നെ ബിൽ വോട്ടിനിട്ടു തള്ളി. സഭയിൽ ഹാജരായവരിൽ 56 പേർ ബില്ലിന്റെ അവതരണത്തെ എതിർത്തപ്പോൾ 21 പേർ അനുകൂലിച്ചു. വോട്ടെടുപ്പിൽ ബിജെഡി അംഗങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിന്നതു കൗതുകമായി.
ന്യൂഡൽഹി ∙ രാജ്യസഭയിൽ കേവലഭൂരിപക്ഷമില്ലാത്തതു ബജറ്റ് സമ്മേളനത്തിൽ എൻഡിഎക്കു തലവേദനയാകും. 245 അംഗ സഭയിൽ നിലവിൽ ബിജെപിയുടെ 86 അംഗങ്ങളടക്കം എൻഡിഎക്ക് 101 അംഗങ്ങളാണുള്ളത്. നിലവിൽ സഭയിൽ 225 അംഗങ്ങളുള്ളതിനാൽ, ഭൂരിപക്ഷമുറപ്പിക്കാൻ 113 അംഗങ്ങൾ വേണം.
തിരുവനന്തപുരം ∙ സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വി.എസ്.സുനിൽകുമാറിനെതിരെ ഒളിയമ്പുമായി പി.പി.സുനീർ എംപി. ‘‘നമ്മള് ആത്മസുഹൃത്തുക്കള് എന്ന് കരുതി കൊണ്ടുനടക്കുന്നവര് നമ്മളെ എത്രമാത്രം
Results 1-10 of 228