Activate your premium subscription today
പ്രിയ സുഹൃത്തേ, ഉറൂബിനും വള്ളത്തോളിനും ഈ കാലത്ത് എന്ത് കാര്യം എന്ന് ചോദിക്കുന്നവരുണ്ടാവാം. താങ്കൾ അങ്ങനെ ചോദിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് അവരെക്കുറിച്ച് ധൈര്യത്തോടെ എഴുതാം. 'ഉറൂബിന്റെ ലേഖനങ്ങൾ' കാഴ്ചയിൽ ചെറുപുസ്തകമാണ്. ഉള്ളടക്കമോ സാഗരവിസ്തൃതിയും ആഴവും!അദ്ദേഹത്തിന്റെ കഥകളും നോവലുകളും മാത്രം
മറക്കാനാവാത്ത പ്രണയം രാച്ചിയമ്മയ്ക്കു മാത്രമാണോ ഉള്ളത്. അസ്ഥിയിൽ അമർത്തിപ്പിടിക്കുകയും ഒരുമിച്ചു ജീവിക്കാനാവാതെ വേർപിരിഞ്ഞിട്ടും ഒരു ജീവിതം മുഴുവൻ കാത്തുനിന്നതിന്റെ തീരാവേദന അനുഭവിച്ചവർ വേറെയുമില്ലേ. അവരും നമ്മൾ എന്നല്ലേ പറയേണ്ടത്. പക്ഷേ എത്ര പേർ ആ സത്യം കാണുന്നു. അറിയുന്നു. പറയുന്നു. പറയാൻ ധൈര്യപ്പെടുന്നു.
ആശുപത്രിയിൽ വച്ചാണ് അവർ ആദ്യമായി കാണുന്നത്. അവസാനമായും. കാൻസർ ബാധിച്ച അദ്ദേഹത്തിന്റെ നാളുകൾ എണ്ണപ്പെട്ടു. എന്നാൽ, രോഗത്തിന്റെ ദൈന്യതയിൽ പുളയുമ്പോഴും ചിരിച്ചും ചിരിപ്പിച്ചുമാണ് ആ മനുഷ്യൻ ജീവിക്കുന്നത്. അതിനു സാക്ഷിയായി അയാൾ സിസ്റ്റർ എന്നു വിളിക്കുന്ന നഴ്സും. ഒരിക്കലയാൾ ചോദിക്കുന്നുണ്ട്, നിങ്ങൾക്ക് പ്രേമ നൈരാശ്യമോ നൈരാശ്യങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന്.
മനുഷ്യനിലും മനുഷ്യത്വത്തിലും വിശ്വസിക്കുകയും മനുഷ്യ നന്മയിൽ പ്രതീക്ഷ അർപ്പിക്കുകയും മനുഷ്യരെല്ലാം സുന്ദരന്മാരും സുന്ദരികളുമാണെന്ന് അടയാളപ്പെടുത്തുകയും ചെയ്ത എഴുത്തുകാരനാണ് പരുത്തുള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണൻ എന്ന ഉറൂബ്. ഒടുങ്ങാത്ത വേദനകളും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഓർമകളും കൊടുത്താൽ മടക്കി തരാത്ത
പലായനമായിരുന്നു മായന്റെ ജീവിതം. പെണ്ണിൽനിന്ന്, കുറ്റബോധത്തിൽനിന്ന്, തിരിച്ചറിയുന്നവരിൽനിന്ന്... പക്ഷേ, വിധി അയാളുടെ ജീവിതംകൊണ്ട് ഒരു കളി കളിച്ചു. പിഴുതെറിഞ്ഞ ചെടി പുതുമഴയിൽ കൂടുതൽ കരുത്തോടെ വേരാഴ്ത്തുന്നതുപോലെ ഭൂതകാലത്തിന്റെ ഓർമകളിൽ അയാൾ തളിർത്തു. ഉറൂബിന്റെ ‘ഉമ്മാച്ചു’വിലെ മായൻകുട്ടിക്ക്
ചരിത്രകാരനായ അഹമ്മദുണ്ണി ഉമ്മാച്ചുവിന്റെയും മായന്റെയും കഥ പറയുകയാണ്. ഉറൂബിന്റെ ഉമ്മാച്ചു. മായനെ ഇഷ്ടപ്പെട്ട ഉമ്മാച്ചുവിന് ബീരാനെ വിവാഹം കഴിക്കേണ്ടിവന്നു. നഷ്ടപ്പെട്ടതിന്റെ നൈരാശ്യം അവൾ ബീരാനുമേൽ തീർത്തു. അവൾക്ക് വഴങ്ങിയും മെരുങ്ങിയും ഒതുങ്ങിയുമായി പിന്നീട് ബീരാന്റെ ജീവിതം.ഉമ്മാച്ചുവിന്റെ വിവാഹം
ഓരോ കംപാര്‍ട്ട്മെന്റിലും തിക്കിത്തിരക്കി ആളുകള്‍ ഇടിച്ചുകയറുന്നതിനിടെ, ലഗേജ് വയ്ക്കാന്‍ അല്പം സ്ഥലം കണ്ടെടുത്ത്, ഒരു കമ്പിയില്‍ ചാരിനില്ക്കുന്ന ചെറുപ്പക്കാരന്. അയാളുടെ പേര് കഥയില്‍ വെളിപ്പെടുത്തുന്നില്ല. അയാള്‍ സീറ്റ് റിസര്‍വ് ചെയിതിട്ടുമില്ല. പെട്ടെന്നുള്ള യാത്രയാണ്. സീറ്റ് തരപ്പെടുത്തുക എന്നത് അസാധ്യമാണെന്ന തിരിച്ചറിവില്‍ സ്വന്തം വിധിയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന അയാളെ
Results 1-7