Activate your premium subscription today
Friday, Apr 18, 2025
തിരുവനന്തപുരം∙ സ്കൂള്‍ കലോത്സവ കാലത്ത് ചടുലമായ നൃത്തച്ചുവടുകള്‍ വച്ച് നാടിനെയാകെ അമ്പരിപ്പിച്ച ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പക്ഷേ ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ ചുവടു പിഴയ്ക്കുമോ? ബി.അശോകും എന്‍.പ്രശാന്തുമാണ് ചീഫ് സെക്രട്ടറിയുടെ നടപടികള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ നിയമ നടപടിയുമായി രംഗത്തിറങ്ങുന്ന അപൂര്‍വതയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
തിരുവനന്തപുരം∙ കോടതിയലക്ഷ്യത്തിനു നടപടിയാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കെതിരെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി.അശോക് രംഗത്തിറങ്ങിയതോടെ, സംസ്ഥാനത്തെ ഭരണ സർവീസ് തലപ്പത്ത് അസാധാരണ നിയമപ്പോര്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോക് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഏപ്രിൽ 1നു മറുപടി നൽകാൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരനു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നോട്ടിസയച്ചു. പുതുതായി രൂപീകരിച്ച തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ അധ്യക്ഷനായി നിയമിച്ചതു ചോദ്യംചെയ്ത് അശോക് തുടക്കമിട്ട നിയമപോരാട്ടമാണ് ചീഫ് സെക്രട്ടറിക്കെതിരായ ഏറ്റുമുട്ടലായി മാറിയിരിക്കുന്നത്. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പിടിച്ചാണ് അശോകിന്റെ ഹർജി. ട്രൈബ്യൂണൽ മുൻപ് പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചെന്നു കാട്ടി, ചീഫ് സെക്രട്ടറിയെ കോടതിയലക്ഷ്യത്തിനു ശിക്ഷിക്കണമെന്നാണു ഹർജിയിലെ ആവശ്യം.
ഷാരോൺ കൊലക്കേസ് വിധി, സെയ്ഫ് അലി ഖാൻ ആക്രമണക്കേസ്, നെയ്യാറ്റിൻകര ഗോപന്റെ സംസ്കാരം, ബി.അശോകിന്റെ നിയമത്തിന് സ്റ്റേ തുടങ്ങിയവയായിരുന്നു ഇന്ന് ചർച്ചയായ പ്രധാനവാർത്തകൾ. പ്രധാനവാർത്തകൾ വിശദമായി ഇവിടെ വായിക്കാം. കോളിളക്കം സൃഷ്ടിച്ച ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്നായിരുന്നു കോടതിയുടെ
ബി. അശോകിനെ തദ്ദേശഭരണ പരിഷ്കരണ കമ്മിഷൻ അധ്യക്ഷനാക്കിയ നടപടി സ്റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. കമ്മിഷൻ രൂപീകരണം എവിടെയെത്തിയെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിനോട് ചോദിച്ചു. ഐഎഎസുകാർക്ക് വെറുതെ ശമ്പളം നൽകാനാണോ നിയമനമെന്നും ട്രൈബ്യൂണൽ ചോദിച്ചു. കാറും ഡ്രൈവറെയും നൽകുന്നുണ്ടെന്ന സർക്കാരിന്റെ മറുപടിക്ക് ഓഫിസല്ലേ ആദ്യം വേണ്ടതെന്നായിരുന്നു ട്രൈബ്യൂണലിന്റെ മറുചോദ്യം.
തിരുവനന്തപുരം∙ തദ്ദേശ ഭരണപരിഷ്കരണ കമ്മിഷന്റെ അധ്യക്ഷനായി തന്നെ നിയമിച്ച നടപടി സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും നിയമന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് ചീഫ് സെക്രട്ടറി ശാരദ മുരളീധരനു കത്തയച്ചു. തന്നെ സെക്രട്ടേറിയറ്റിനു പുറത്തുള്ള തസ്തികയിലേക്കു മാറ്റിയ സർക്കാരിനെതിരെ നിയമപോരാട്ടത്തിനുറച്ചുള്ള നീക്കമാണ് അശോകിന്റേത്. നിയമനം റദ്ദാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ കോടതിയെ അശോക് സമീപിച്ചേക്കും.
തിരുവനന്തപുരം ∙ സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ കൃഷിവകുപ്പിൽനിന്ന് ബി.അശോകിനെയും മാറ്റിയതോടെ ഐഎഎസുകാർക്കിടയിലെ ചേരിപ്പോര് രൂക്ഷമായി. സർക്കാരുമായി ചേർന്നുനിൽക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ ഒരു പക്ഷത്തും സർക്കാരിന്റെ ചില തീരുമാനങ്ങളെ വിമർശിക്കുന്ന ഉദ്യോഗസ്ഥർ മറുപക്ഷത്തുമായി.
തിരുവനന്തപുരം∙ മതാടിസ്ഥാനത്തില്‍ വാട്സാപ് ഗ്രൂപ്പുകള്‍ തുടങ്ങിയെന്ന ആരോപണത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥനെ രണ്ടു മാസം പോലും തികയുന്നതിനു മുന്‍പ് തിരിച്ചെടുക്കുന്നു, ഐഎഎസ് അസോസിയേഷന് പ്രസിഡന്റ് കൂടിയായ ബി. അശോകിനെ മന്ത്രി പോലും അറിയാതെ വകുപ്പില്‍നിന്നു തെറിപ്പിക്കുന്നു, ചീഫ് സെക്രട്ടറിയെ ചോദ്യം ചെയ്ത എന്‍.പ്രശാന്തിന്റെ സസ്പെന്ഷന് 120 ദിവസം കൂടി നീട്ടുന്നു.
തിരുവനന്തപുരം ∙ ബി.അശോകിനെ കൃഷിവകുപ്പിൽ നിന്നു മാറ്റി തദ്ദേശ ഭരണപരിഷ്കരണ കമ്മിഷന്റെ അധ്യക്ഷനായി നിയമിച്ചത് വകുപ്പുമന്ത്രി പോലും അറിയാതെ. മന്ത്രിസഭയിൽ വിഷയം എത്തിയപ്പോഴാണ് മന്ത്രി അറിയുന്നത്. കൃഷിവകുപ്പിൽ ഒട്ടേറെ വൻകിട പദ്ധതികൾക്കു തുടക്കമിട്ടിരിക്കെ ഇതിനു ചുക്കാൻ പിടിക്കുന്ന സെക്രട്ടറിയെ മാറ്റിയതിനാൽ വകുപ്പിനു കടുത്ത അതൃപ്തിയുണ്ട്. സെക്രട്ടറിയെ മാറ്റുന്ന കാര്യം കൃഷിമന്ത്രിയുമായി മുൻകൂട്ടി ചർച്ച ചെയ്യാത്തതിനാൽ നീക്കത്തെ തടയാനും കഴിഞ്ഞില്ല.
കൊല്ലം∙ എസ്.എൻ. വനിതാ കോളജ് സൂവോളജി വകുപ്പധ്യക്ഷയും ദീർഘകാലം വിവിധ എസ്.എൻ. കോളജുകളിൽ അധ്യാപികയും ആയിരുന്ന കൊല്ലം മുണ്ടയ്കൽ ബാലരമയിൽ പി.രമാമണി(80) അന്തരിച്ചു. ആദിച്ചനല്ലൂർ പാലത്തുവിള കുടുംബാംഗമാണ്. സഹകരണ വകുപ്പിൽനിന്നു വിരമിച്ച ഡപ്യൂട്ടി റജിസ്ട്രാർ ബി. ബാലസുന്ദരത്തിന്റെ ഭാര്യയാണ്. മക്കൾ: ഡോ. ബി.
കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. അനി എസ്. ദാസിനെക്കുറിച്ച് കാർഷിക സർവകലാശാല വൈസ് ചാൻസലറും കാർഷികോൽപാദന കമ്മീഷണറുമായ ഡോ. ബി.അശോകിന്റെ ഓർമക്കുറിപ്പ്. കഴിഞ്ഞ ദിവസം അന്തരിച്ച കാർഷിക സർവകലാശാല പ്രഫസറും പ്ലാനിങ് ഡയറക്ടറുമായ ഡോ. അനി എസ്. ദാസിനെ 1991 മുതൽ എനിക്ക് പരിചയമുണ്ട്. മണ്ണുത്തിയിൽ ഞാൻ ബിവിഎസ് സിക്കു
Results 1-10 of 20
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.