2025 ഏപ്രിൽ 8,9 തീയതികളിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനം. 64 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എഐസിസി സമ്മേളനത്തിന് ഗുജറാത്ത് വേദിയാകുന്നത്. ഗുജറാത്തിലെ ആറാം എഐസിസി സമ്മേളനമാണിത്. ഡിസിസികളുടെ ശാക്തീകരണം ഉൾപ്പെടെ സംഘടനാതലത്തിലുള്ള നവീകരണത്തിനാണ് സമ്മേളനത്തിലെ ഊന്നൽ. വിശാല പ്രവർത്തകസമിതി യോഗത്തിൽ അംഗങ്ങൾക്കും ക്ഷണിതാക്കൾക്കും പുറമേ കോൺഗ്രസ് മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ, പിസിസി അധ്യക്ഷർ, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി അംഗങ്ങൾ, പാർലമെന്ററി പാർട്ടി ഓഫിസ് ഭാരവാഹികൾ, മുൻ മുഖ്യമന്ത്രിമാർ, ഗുജറാത്ത് കോൺഗ്രസിലെ പ്രത്യേക ക്ഷണിതാക്കൾ എന്നിവരടക്കം 169 പേർ പങ്കെടുക്കും.