Activate your premium subscription today
മലപ്പുറം ∙ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നു പി.വി.അൻവർ എംഎൽഎ. പരാമർശങ്ങൾ ദലിത് വിരുദ്ധമാണെന്ന ആരോപണം വ്യക്തിവൈരാഗ്യത്തിന്റെ പുളിച്ചുതികട്ടലല്ലാതെ മറ്റൊന്നുമല്ല. ദലിത് വിഭാഗത്തിൽപെട്ടവർ മേക്കപ്പിട്ടു നടക്കരുതെന്ന നിലപാട് ഇവിടെ ആർക്കുമില്ല.
നല്ലതു വരട്ടെ’ എന്നത് നല്ലൊരു ആശംസയാണ്. പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ തിത്തോറ ഗ്രാമത്തിലെ രാജേന്ദ്ര കുമാർ എന്ന ദിവസക്കൂലിക്കാരന്റെ മകൻ അതുൽ കുമാറിനോടാണ് ‘നല്ലതു വരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കഴിഞ്ഞദിവസം ആശംസിച്ചത്. അതുൽ ചീഫ് ജസ്റ്റിസിനു നന്ദി പറഞ്ഞു. അതുലിനു ധൻബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദ കോഴ്സിനു സീറ്റ് ലഭിച്ചു. പ്രവേശനത്തിന്റെ അവസാനകടമ്പയായ 17,500 രൂപ ഫീസ് അടയ്ക്കൽ സമയപരിധിക്കുള്ളിൽ സാധിക്കാതെ സീറ്റ് നഷ്ടമായപ്പോഴാണ് അതുൽ സുപ്രീം കോടതിയിലെത്തിയത്. പണം അടയ്ക്കേണ്ട അവസാനതീയതിയായ ജൂൺ 24നു രാജേന്ദ്ര കുമാർ പലരോടായി കടം വാങ്ങി 17,500 തികയ്ക്കാൻ നോക്കുന്നതിനിടെ, പ്രവേശന പോർട്ടലിൽ ലോഗിൻ ചെയ്യാൻ അതുൽ പലതവണ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. ഉച്ചകഴിഞ്ഞ് 4.45നു പണം തികഞ്ഞു. പക്ഷേ, അഞ്ചു മണിക്കകം പണം അടയ്ക്കൽ പൂർത്തിയാക്കാൻ സാധിച്ചില്ല. 11 മാസം ദിവസവും 18 മണിക്കൂറെന്ന തോതിൽ പഠിച്ച് പ്രവേശനപരീക്ഷ പാസായ അതുൽ, നഷ്ടപ്പെട്ട സീറ്റിലേക്കുള്ള വാതിൽ നിയമവഴിയിലൂടെ തുറക്കാനുള്ള പല ശ്രമങ്ങൾ പരാജയപ്പെട്ട് ഒടുവിൽ സുപ്രീം കോടതിയിൽ എത്തുകയായിരുന്നു.അതുലിൽനിന്നു പണം സ്വീകരിച്ച് സീറ്റ് നൽകാൻ നിർദേശിക്കുന്നതിനു പൂർണനീതി ഉറപ്പാക്കാനുള്ള സവിശേഷാധികാരം പ്രയോഗിച്ച സുപ്രീം കോടതിയെ വിദേശമാധ്യമങ്ങളുൾപ്പെടെ പ്രകീർത്തിച്ചു. ‘ദരിദ്രവിദ്യാർഥിയുടെ കോളജ് മോഹം സാക്ഷാത്കരിച്ച് ഇന്ത്യയിലെ പരമോന്നത കോടതി’യെന്നു ബിബിസി.
വാഷിങ്ടൻ ∙ ഇന്ത്യയിൽ സംവരണം അവസാനിപ്പിക്കാറായിട്ടില്ലെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വിവേചനങ്ങളില്ലാത്ത സ്ഥിതി ഉണ്ടായാൽ സംവരണം നിർത്തുന്നതു കോൺഗ്രസ് ചിന്തിക്കുമെന്നും ജോർജ്ടൗൺ സർവകലാശാലയിൽ വിദ്യാർഥികളുമായുള്ള സംവാദത്തിൽ അദ്ദേഹം വ്യക്തമാക്കി. സംവരണം എത്രകാലം തുടരുമെന്നായിരുന്നു ചോദ്യം.
പട്ടികജാതി – പട്ടികവർഗ സംവരണപ്പട്ടിക അട്ടിമറിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ആരോപിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് വിവിധ ആദിവാസി – ദലിത് സംഘടനകൾ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഭീം ആർമിയും വിവിധ സംഘടനകളും ദേശീയതലത്തിൽ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഭാഗമായാണു ഹർത്താൽ എന്ന് ഊരുകൂട്ടം ഏകോപന സമിതി ചെയർമാൻ നോയൽ വി. ശാമുവേൽ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാടിനെ ഒഴിവാക്കും.
കടുത്തുരുത്തി ∙ രജനി പാലാംപറമ്പിലിന്റെ ‘ആ നെല്ലിമരം പുല്ലാണ്’ ഇനി എംജി സർവകലാശാലയിൽ പാഠപുസ്തകം. ബിഎ മലയാളം സിലബസിലാണ് ‘ആ നെല്ലിമരം പുല്ലാണ്’ പഠനത്തിനായി ഉൾപ്പെടുത്തുന്നത്. കടുത്തുരുത്തി സ്വദേശിനി രജനിയുടെ ആത്മകഥയാണ്; ആദ്യ പുസ്തകവും. നെല്ലിമരം മലയാളിക്ക് സ്കൂൾ കാലഘട്ടത്തിലെ മധുരിക്കുന്ന ഓർമയാണ്. എന്നാൽ രജനിക്ക് അത് ആഴത്തിലേറ്റ മുറിവാണ്.
ആലപ്പുഴ∙ സഹോദരിമാരെ ആക്രമിച്ചതിനു പൊലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ ദലിത് വിദ്യാർഥിനിക്കു റോഡിൽ ക്രൂരമർദനം. തൈക്കാട്ടുശേരി
ഹൈദരാബാദ് ∙ ഹൈദരാബാദ് സർവകലാശാലയിൽ 2016ൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർഥി രോഹിത് വേമുല മരണം പുനരന്വേഷിക്കാൻ തെലങ്കാന സർക്കാരിന്റെ ഉത്തരവ്. രോഹിത് വേമുല ദലിതനല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വേഷണത്തിന്
ഹൈദരാബാദ് ∙ ഹൈദരാബാദ് സർവകലാശാലയിൽ 2016ൽ ആത്മഹത്യ ചെയ്ത ഗവേഷകവിദ്യാർഥി രോഹിത് വേമുല ദലിതനല്ലെന്നു പൊലീസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദലിത് സർട്ടിഫിക്കറ്റ് ഉപയോഗിച്ചു നേടിയ അക്കാദമിക് നേട്ടങ്ങൾ നഷ്ടപ്പെടുമെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നുമുള്ള ഭയം രോഹിതിനെ ആത്മഹത്യയിലേക്കു
കോഴിക്കോട്∙കണ്ണാടിക്കലിൽ ദലിത് യുവതി അയൽവാസികളുടെ മർദ്ദനത്തിന് ഇരയായ സംഭവത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപഴ്സൻ കെ.ബൈജുനാഥ് അറിയിച്ചു. യുവതിയുടെ അമ്മ സ്വന്തം
ചെന്നൈ ∙അവിനാശി ദേവീന്ദ്രൻ നഗറിൽ ദലിത് വിഭാഗത്തെയും ഇതര ജാതിക്കാരെയും വേർതിരിക്കുന്ന മതിൽ തിരുപ്പൂർ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. ബാക്കി ഭാഗം ഇന്നും നാളെയുമായി പൊളിക്കും. മതിൽ ഇല്ലാതാകുന്നതോടെ അറുപതോളം ദലിത് കുടുംബങ്ങളുടെ സഞ്ചാരം സുഗമമാകും. ഇതിനിടെ, ധർമപുരിയിലെ കൃഷിയിടത്തിൽ ദലിത് വിഭാഗത്തിലുള്ള
Results 1-10 of 61