അധ്യാപകൻ ക്രൂരമായി മർദിച്ചു; ബാലന്റെ തലയോട്ടിക്ക് ഗുരുതര ക്ഷതം, അടിയന്തര ശസ്ത്രക്രിയ

Mail This Article
×
ചെന്നൈ ∙ തമിഴ്നാട്ടിലെ വിഴുപുരം ജില്ലയിലെ സർക്കാർ സ്കൂളിൽ അധ്യാപകൻ ചൂരൽ കൊണ്ടു പലതവണ തലയ്ക്കടിച്ചതിനെ തുടർന്ന് ആറാം ക്ലാസുകാരന്റെ തലയോട്ടിക്കും ഞരമ്പുകൾക്കും ഗുരുതരമായി ക്ഷതമേറ്റു. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ദലിത് ബാലനെ മർദിച്ച കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പൊലീസ് കേസെടുത്തു.
English Summary:
Teacher Punishing Students: A sixth-grade Dalit student in Villupuram, Tamil Nadu, suffered severe head injuries after a teacher's brutal cane beating. The teacher has been suspended.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.