Activate your premium subscription today
തിരുവനന്തപുരം ∙ ഒന്നിലേറെ വിശേഷദിവസങ്ങൾ ഒരേ ദിവസവും 5 വിശേഷദിവസങ്ങൾ ഞായറാഴ്ചയും ആണെന്നതിനാൽ 2025ൽ ഒട്ടേറെ പൊതു അവധികൾ നഷ്ടമാവും. തിരുവോണവും നബിദിനവും സെപ്റ്റംബർ 5നാണ്. ഒക്ടോബർ 2നാണ് ഗാന്ധിജയന്തിയും വിജയദശമിയും. ഏപ്രിൽ 14ന് വിഷു ദിവസം തന്നെയാണ് അംബേദ്കർ ജയന്തി. ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി, മുഹറം, നാലാം ഓണം, റിപ്പബ്ലിക് ഡേ എന്നിവയൊക്കെ ഞായറാഴ്ച ആണെന്നതിനാൽ 6 അവധികളാണു നഷ്ടപ്പെടുന്നത്. ഞായറാഴ്ചയിലെ അവധികളെ സർക്കാർ അവധിദിനപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഖത്തർ സെൻട്രൽ ബാങ്ക് ആണ് അവധി പ്രഖ്യാപിച്ചത്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. വെളളി, ശനി വാരാന്ത്യ അവധിയ്ക്ക് ശേഷം 22 മുതൽ പ്രവർത്തനം പുനരാരംഭിക്കും.
ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ജനന രജിസ്ട്രേഷൻ ഓഫിസുകൾ ഡിസംബർ 18, 19 തീയതികളിൽ അവധിയായിരിക്കും. പൊതുജനാരോഗ്യ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.
ആലപ്പുഴ∙ ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 13 ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
കുവൈത്ത് സിറ്റി ∙ പുതുവര്‍ഷത്തോടെ അനുബന്ധിച്ച് കുവൈത്തില്‍ ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.
ടിപ്പു സുല്‍ത്താന്‍ ജയന്തി കര്‍ണാടക സര്‍ക്കാര്‍ വീണ്ടും പൊതു അവധിയായി പ്രഖ്യാപിച്ചു എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവംബര്‍ 20നാണ് അവധി നല്‍കിയിരിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്
കണ്ണൂർ∙ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി.പദ്മചന്ദ്ര കുറുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങൾ ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം പിന്തുടരണം. ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന രീതിയിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി എടുക്കുമെന്നും എഡിഎം അറിയിച്ചു.
തിരുവനന്തപുരം∙ ബീമാപള്ളി ദർഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 3) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അനുകുമാരി പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
ദുബായ് ∙ നാല് ദിവസത്തെ ദേശീയ ദിന വാരാന്ത്യത്തിൽ ദുബായിലെ നാല് പൊതു ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായി പ്രവേശനം നൽകും.
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഐടിഐകളിൽ ശനിയാഴ്ച അവധിയും ആർത്തവ അവധിയും പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. മാസത്തിൽ രണ്ടുദിവസമാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധി അനുവദിച്ചിരിക്കുന്നത്. ഐടിഐ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനും സർക്കാർ തീരുമാനിച്ചു. ഇതുമൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഷിഫ്റ്റുകൾ പുനർനിശ്ചയിക്കും.
Results 1-10 of 124