ADVERTISEMENT

ദോഹ ∙ ഈദുൽ ഫിത്ർ പ്രമാണിച്ച് ഖത്തറിലെ സ്കൂളുകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മാർച്ച് 26, 27 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും കിൻഡർ ഗാർഡനുകൾക്കും അവധി ബാധകമാണ്.

വെള്ളി, ശനി ദിവസങ്ങളിൽ വാരാന്ത്യ അവധിയാണ്.  പെരുന്നാൾ അവധി സംബന്ധിച്ച് ഇതുവരെ അറിയിപ്പുകൾ വന്നിട്ടില്ല. അതു കൂടി വരുന്നതോടെ സ്കൂളുകൾക്ക് ഏതാണ്ട് ഒരാഴ്ച അവധിയായിരിക്കും. ജ്യോതിശാസ്ത്ര കണക്കനുസരിച്ച് ഞായറാഴ്ചയായിരിക്കും ഖത്തറിൽ  പെരുന്നാൾ.

English Summary:

The Ministry of Education and Higher Education has announced two-day holidays for schools in Qatar in observance of Ramadan and the holidays will be Wednesday and Thursday, March 26 and 27.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com