ബഹ്റൈനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; അഞ്ച് ദിവസം വരെ അവധി?, പ്രവാസികൾക്ക് ഈദ് ആഘോഷമാക്കാം

Mail This Article
×
മനാമ ∙ ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഈദിന്റെ ആദ്യ ദിവസം മുതൽ 3 ദിവസമാണ് പൊതു അവധി. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി പ്രഖ്യാപിച്ചത്. പെരുന്നാൾ ദിനത്തിലും തുടർന്നുള്ള 2 ദിവസവുമാണ് അവധി.
രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. മാസപ്പിറവി ദൃശ്യമാകുന്നതനുസരിച്ച് പെരുന്നാൾ പ്രഖ്യാപിക്കും. 30നാണ് പെരുന്നാൾ എങ്കിൽ 30, ഏപ്രിൽ 1, 2 തീയതികളിലായിരിക്കും അവധി. 28, 29 തീയതികളിലെ വാരാന്ത്യ അവധി കൂടി ചേർത്ത് 5 ദിവസം അവധി ആഘോഷിക്കാം.
English Summary:
Bahrain Announced Eid Al Fitr Holiday.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.