Activate your premium subscription today
Sunday, Apr 20, 2025
തീരക്കടലിലെ മൺചിറ വെട്ടി കൊച്ചിയിലേക്കു കപ്പൽ കൊണ്ടുവരാൻ സർ റോബർട്ട് ബ്രിസ്റ്റോയെന്ന പോർട്ട് എൻജിനീയർ തുടക്കമിട്ടത് 100 വർഷം മുൻപാണ്. ഒരു മണ്ണുമാന്തിക്കപ്പൽ നിർമിക്കാനുള്ള കരാർ നൽകിക്കൊണ്ടായിരുന്നു അത്, 1925 ൽ. ഒന്നിലധികം പ്രണയങ്ങൾ അടിത്തറയിട്ട കൊച്ചി തുറമുഖത്തിന്റെ ചരിത്രം അവിടെ തുടങ്ങി. കൊച്ചിയുടെ പേരിൽ പ്രണയബദ്ധരായവരാണ് റോബർട്ട് ബ്രിസ്റ്റോയും ഭാര്യ ജെർട്രൂഡും. മക്കളില്ലാതിരുന്ന അവരുടെ കുട്ടിയായിരുന്നു കൊച്ചി തുറമുഖം. വൈസ്രോയിയായിരുന്ന വില്ലിങ്ഡൻ പ്രഭുവിനും ലേഡി വില്ലിങ്ഡനിനും കൊച്ചിയോടുണ്ടായിരുന്നതും തീവ്രമായ പ്രണയം തന്നെ. അതുവരെ ഒന്നായിക്കിടന്ന വൈപ്പിനെയും ഫോർട്ട്കൊച്ചിയെയും രണ്ടായി മുറിച്ചത് 1341 ലെ പ്രളയ ജലമാണ്. കിഴക്കൻ മലവെള്ളം കടലിലേക്ക് ഒഴുകിയപ്പോൾ അതൊരു അഴിമുഖമായി. ആ പ്രളയത്തിൽ മറ്റൊന്നു കൂടി സംഭവിച്ചു, പുരാതനമായ കൊടുങ്ങല്ലൂർ തുറമുഖം ഇല്ലാതായി. കൊച്ചിയിൽ പുതുതായി തുറന്ന, ആഴംകുറഞ്ഞ അഴിയിലൂടെ പത്തേമാരികൾ വന്നു. സുമാർ 5 കിലോമീറ്റർ അകലെ കടലിൽ നങ്കൂരമിട്ടു കിടക്കുന്ന കപ്പലിലേക്കു പത്തേമാരികൾ ചരക്കെത്തിക്കും. വൈപ്പിനിന്റെയും ഫോർട്ട്കൊച്ചിയുടെയും കരയുടെ അത്ര നീളത്തിൽ 5 കിലോമീറ്റർ വീതിയിൽ കടലിൽ ഇന്നും
കൊച്ചി∙ കലൂർ സ്റ്റേഡിയത്തിന് സമീപം ഐഡെലി കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. വെള്ളം തിളപ്പിക്കുന്ന സ്റ്റീമറാണ് പൊട്ടിത്തെറിച്ചത്. പരുക്കേറ്റവരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.
ചോറ്റാനിക്കര ∙ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടി മരിച്ച കേസിൽ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ കുഴിപ്പുറത്ത് അനൂപിനെതിരെ (24) കൊലപാതകമല്ലാത്ത നരഹത്യക്കുറ്റം ചുമത്താൻ പൊലീസ് നിയമോപദേശം തേടി. അടുപ്പക്കാരനായിരുന്ന പ്രതിയുടെ മർദനം സഹിക്കാനാകാതെയാണു പെൺകുട്ടി ഫാനിൽ കെട്ടിത്തൂങ്ങിയത്. പെൺകുട്ടി പിടയ്ക്കുന്നതു കണ്ട പ്രതി ഷോൾ അറുത്ത് താഴെയിടുകയായിരുന്നു. മരണകാരണം കെട്ടിത്തൂങ്ങിയതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കൊലക്കുറ്റം ഒഴിവാക്കാൻ പൊലീസ് തീരുമാനിച്ചത്.
കൊച്ചി ∙ ഇപ്പോഴത്തെ തലമുറയെ ഭാവിയിലേക്ക് ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജെയിൻ യൂണിവേഴ്സിറ്റി നടത്തുന്ന സമ്മിറ്റ് ഓഫ് ഫ്യുച്ചറിന് കൊച്ചിയിൽ തുടക്കം. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസനമെന്ന ആശയത്തിലൂന്നിയാണ് ഉച്ചകോടി. സുസ്ഥിര വികസനത്തിലൂന്നിയ ലക്ഷ്യങ്ങൾ നേടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എന്തൊക്കെ
കൊച്ചി ∙ അഖിലേന്ത്യാ റാങ്കിങ് ടെന്നിസിൽ പുരുഷവിഭാഗത്തിൽ അട്ടിമറി വിജയവുമായി ബംഗാളിന്റെ നിതിൻകുമാർ സിൻഹ. ഫൈനലിൽ ഒന്നാം സീഡും ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവുമായ തെലങ്കാനയുടെ ജെ.വിഷ്ണുവർധനെ 6–3,6–4നു നിതിൻ കീഴടക്കി. വനിതകളിൽ ടോപ് സീഡ് മഹാരാഷ്ട്രയുടെ പൂജ ഇങ്ക്ലെ തെലങ്കാനയുടെ ലക്ഷ്മി ശ്രീദണ്ഡുവിനെ 6–4, 6–1ന് ഫൈനലിൽ തോൽപിച്ചു. നൗഷാദ് മേത്തർ മെമ്മോറിയൽ ട്രോഫിയും പ്രൈസ്മണിയും ഇരുവർക്കും സമ്മാനിച്ചു. കേരള ടെന്നിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോണി നെച്ചൂപ്പാടം, നുറൂദീൻ മേത്തർ ,സുനൈനി മേത്തർ എന്നിവർ ട്രോഫികൾ നൽകി.
കൊച്ചി∙ കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങളും സംഘർഷാവസ്ഥയും. അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൂറു മാറുമെന്നു ഭയന്ന് സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയി. കൗൺസിലർ കലാ രാജുവിനെയാണ് കടത്തിക്കൊണ്ടുപോയത്. എൽഡിഎഫ് ഭരണ സമിതിക്ക് എതിരെ ഇന്ന് അവിശ്വാസം ചർച്ചയ്ക്ക് എടുക്കാനിരിക്കവെയാണു നാടകീയ
കൊച്ചി ∙ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎയ്ക്കു ഗുരുതര പരുക്കേൽക്കാനിടയായ ‘മൃദംഗനാദ’ത്തിനു പിന്നിൽ നയാപൈസ ചെലവില്ലാതെ കോടികൾ വാരാനുള്ള കൗശലമെന്നു സംശയം. നൃത്തപരിപാടിയിൽ പങ്കെടുത്തവരിൽനിന്ന് പണം വാങ്ങുകയും അങ്ങനെ എത്തിയവരെ േചർത്ത് സംഘനൃത്തം നടത്തി ഗിന്നസ് ബുക്കിൽ പേരു വരുത്തുകയും
കൊച്ചി∙ കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എംഎൽഎയ്ക്കു പരുക്ക്. നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. ഗാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്കു വീഴുകയായിരുന്നു. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണു തലയ്ക്കു പരുക്കേറ്റു. എംഎൽഎയെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കലക്ടർ അടക്കമുള്ളവർ ആശുപത്രിയിലെത്തി.
കൊച്ചി∙ തൃപ്പൂണിത്തുറയിൽ ബൈക്ക് അപകടത്തിൽ 2 പേർ മരിച്ചു. നിവേദിത, സുബിൻ എന്നിവരാണ് മരിച്ചത്.
കൊച്ചി∙ വടക്കൻ പറവൂർ– ചേന്ദമംഗലം മേഖലയിൽ തമിഴ് തിരുട്ടുഗ്രാമത്തിൽ നിന്നുള്ള കുറുവ മോഷണ സംഘം എത്തിയെന്ന വാർത്തയ്ക്കു പിന്നാലെ, പെരുമ്പാവൂർ മേഖലയിലും വ്യാപക മോഷണ ശ്രമങ്ങൾ. ഒരു മാസത്തിനിടയിൽ 50ലേറെ കവർച്ചാ ശ്രമങ്ങളാണ് പെരുമ്പാവൂർ ടൗണിലും പരിസരമേഖലകളിലുമായി നടന്നത്. പെരുമ്പാവൂർ ബെഥേൽ സുലോക്കോ യാക്കോബായ പള്ളിയിൽ ഇന്നു രാവിലെ നടന്ന മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Results 1-10 of 958
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.