Activate your premium subscription today
Saturday, Mar 15, 2025
20 hours ago
ഒറ്റപ്പാലം∙ വാണിയംകുളത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ തൊഴിലാളിയെ മർദിച്ച് മൂന്നംഗ സംഘം. വ്യാഴം രാത്രി 9.30നായിരുന്നു ബൈക്കിൽ പെട്രോളടിക്കാൻ വന്നവരുടെ കയ്യേറ്റം. എത്ര രൂപയ്ക്കു പെട്രോളടിക്കണമെന്ന കാര്യത്തിൽ മൂവർ സംഘത്തിലെ ഓരോരുത്തരും വ്യത്യസ്ത അളവുകൾ പറഞ്ഞു തർക്കിക്കുന്നതു കണ്ട്
Mar 6, 2025
ഒറ്റപ്പാലം ∙ പെൺകൂട്ടായ്മ ഒരുക്കിയ ‘തൊഴിൽ കേന്ദ്രത്തിലേക്ക്’ എന്ന നാടകത്തിലെ പ്രധാന വേഷം അവതരിപ്പിച്ച കാവുങ്കര ഭാർഗവി (94) കൂനത്തറയിലെ വസതിയിൽ അന്തരിച്ചു. ഇന്ത്യയിലെ ആദ്യത്തേതെന്ന് അറിയപ്പെടുന്ന നാടകമാണിത്. അകത്തളങ്ങളിൽ തളച്ചിടപ്പെട്ട അന്തർജനങ്ങളുടെ സമരകാഹളവും നവോത്ഥാന
Jan 13, 2025
പാലക്കാട്∙ ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ 2 യുവാക്കൾക്കു ഗുരുതര പരുക്ക്. കോഴിക്കോട് സ്വദേശികളായ നിർമാണ തൊഴിലാളികള്‍ക്കാണു പരുക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Mar 2, 2024
ഒറ്റപ്പാലം∙ ആർഎസ് റോഡ് പള്ളം പ്രദേശത്തെ ജനങ്ങൾക്കു സുരക്ഷിതമായ കാൽനടയാത്രയ്ക്കു സംവിധാനം ഒരുക്കുന്നതിനു സാധ്യതാ പഠനം നടത്തുന്നു. റോഡിനപ്പുറം റെയിൽവേ ട്രാക്കിനും ഭാരതപ്പുഴയ്ക്കും ഇടയിൽ താമസിക്കുന്ന കുടുംബങ്ങൾക്കു സുരക്ഷിതമായി വീടുകളിലെത്താനുള്ള പദ്ധതിയെ കുറിച്ചാണു പഠനം. നിലവിൽ ട്രാക്ക് കുറുകെ
ഒറ്റപ്പാലം∙ മുൻ ജനപ്രതിനിധി കൂടിയായ രോഗിക്കു താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ സൂപ്രണ്ട് ആരോപണ വിധേയനായ ഡോക്ടറോടു വിശദീകരണം തേടി. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്എംസി) അംഗവും നഗരസഭാ മുൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.ബി.ശശികുമാറിന്റെ പരാതിയിലാണു നടപടി. സംഭവം
Feb 6, 2024
ഒറ്റപ്പാലം ∙ കാർ ഓടിക്കുന്നതിനിടെ ഇടതുകൈ കാെണ്ടു ചെവിയിൽ താെട്ട യുവാവിനു പിഴ ചുമത്തിയ നടപടി മോട്ടർവാഹന വകുപ്പു തിരുത്തി. കയറംപാറ പാതിരിക്കോട് അറയ്ക്കൽ നാലകത്ത് മുഹമ്മദ് കാർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് ആരോപിച്ച് റോഡ് ക്യാമറയിലെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി ചുമത്തിയ 2,000 രൂപ പിഴയാണു
Jan 23, 2024
ഒറ്റപ്പാലം ∙ പേരും പെരുമയുമുള്ള നാടാണ് ഒറ്റപ്പാലം. മഹാരഥന്മാരുടെ നാടെന്നാണു വിശേഷണം. ബ്രിട്ടിഷ് ഭരണകാലത്ത് വൈസ്രോയീസ് കൗൺസിലിൽ എക്സിക്യൂട്ടീവ് അംഗമായിരുന്ന ചേറ്റൂർ ശങ്കരൻ നായർക്കു വേണ്ടി ഒരു ട്രെയിൻ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ കാത്തുകിടന്നിരുന്നെന്നു ചരിത്രം. ഇപ്പോൾ അവഗണനയുടെ മറുപേരാണ് ഒറ്റപ്പാലം
Jan 9, 2024
ഒറ്റപ്പാലം∙ റെയിൽവേ ട്രാക്കിനു സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിനു സമീപമാണ് രണ്ടു പുരുഷൻമാരുടെ മൃതദേഹങ്ങൾ കണ്ടത്. അതിഥി തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. ഇരുവരും ട്രെയിനിൽ നിന്നു വീണതാണെന്നാണ് വിവരം. ഷൊർണൂർ ഭാഗത്തേക്കുള്ള ട്രാക്കിലാണ് മൃതദേഹങ്ങൾ.
Jan 3, 2024
ഒറ്റപ്പാലം∙ ചിനക്കത്തൂരിൽ പെരുമയുടെ പൂരത്തിന്റെ കേളികൊട്ടായ കളമെഴുത്തുപാട്ടിൽ പൈങ്കുളം സജീവ് കുറുപ്പിന് ഇതു കാൽ നൂറ്റാണ്ടിന്റെ പൂർണത. തൃശൂർ പൈങ്കുളം കല്ലാറ്റ് സജീവ് കുറുപ്പ് (53) തുടർച്ചയായ 28–ാം വർഷമാണു ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ കളമെഴുത്തുപാട്ട് അവതരിപ്പിക്കുന്നത്. പരമ്പരാഗതമായി കൈമാറി വന്ന
Dec 23, 2023
സീന്‍ 5. രാത്രി. മംഗലശ്ശേരി തറവാട്. പൂമുഖം. നിറഞ്ഞു കത്തുന്ന ആട്ടവിളക്ക്. അതിനു മുന്പില്നിന്നു ശ്രീകണ്ഠ പൊതുവാളിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യസംഘം തകര്‍ത്തു കൊട്ടുകയാണ്. വലിയ ചാരുകസേരയില്‍ കിടന്ന്, പാതിയടഞ്ഞ കണ്ണുകളില്‍ ഏകാഗ്രതയാവാഹിച്ച്, മേളം ആസ്വദിക്കുകയാണു നീലകണ്ഠന് എന്ന സാക്ഷാല്‍ മംഗലശ്ശേരി നീലകണ്ഠന്. വർഷങ്ങൾക്കു മുമ്പ് പ്രേക്ഷകരുടെ മുന്നിൽ തെളിഞ്ഞ ഈ ചിത്രം ഇന്നും മാഞ്ഞിട്ടില്ല. മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം ദേവാസുരത്തിലേതാണ് ഈ രംഗമെന്ന് പ്രത്യേകം പറയേണ്ട കാര്യവുമില്ല. ആ മംഗലശേരി തറവാട് വരിക്കാശേരി മനയാണെന്നതും. വാസ്തവത്തിൽ മംഗലശ്ശേരി തറവാടിനു യോജിച്ച വീടു തിരഞ്ഞു പലയിടത്തും അന്വേഷിച്ചു നടന്നാണു സംവിധായകന് ഐ.വി.ശശിയും തിരക്കഥാകൃത്തും ഒറ്റപ്പാലം മനിശ്ശേരിയിലെ വരിക്കാശ്ശേേരി മനയിലെത്തിയത്. ഒറ്റനോട്ടത്തില്‍തന്നെ സംവിധായകനു തൃപ്തിയായി. മനയുടെ അനുവാദം വാങ്ങി. തിരക്കഥയിലെ മംഗലശ്ശേരിത്തറവാടിന്റെ പ്രൗഢമുഖം പ്രേക്ഷകര്‍ക്കു പുതുമയായി. ദേവാസുരത്തിനു ശേഷം, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ വരിക്കാശ്ശേരിമന നൂറുകണക്കിനു സിനിമകള്‍ക്കു ലൊക്കേഷനായി. അതില്‍ ഇതരഭാഷാ സിനിമകളുമുണ്ട്. ദേവാസുരത്തിനൊപ്പം വരിക്കാശേരി മനയും സൂപ്പർസ്റ്റാറായി. ഒറ്റപ്പാലം എന്ന ഭൂപ്രദേശം സിനിമാ ചിത്രീകരണങ്ങളുടെ കേന്ദ്രമായി മാറി. വരിക്കാശ്ശേരി മന മാത്രമല്ല, പോഴത്തുമനയും കുന്നത്തുവീടും കയറാട്ടു വീടും ഭാരതപ്പുഴയും കിഴൂരിലെ നീര്‍പ്പാലവും അനങ്ങന്‍മലയും ഒറ്റപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസുമൊക്കെ പ്രേക്ഷകര്‍ക്കു സുപരിചിതമായി. സിനിമയിലേക്കുള്ള ഒറ്റപ്പാലമായി ഒരു നാടു മാറി. എന്നാൽ ആ കാലം ഇന്ന് മലയാള സിനിമയുടെ ഇന്നലെകളിലാണ്. എന്തു കൊണ്ടാണ് ഇന്നും ഗൃഹാതുരതയോടെ ഒറ്റപ്പാലം പ്രേക്ഷകരെ തേടി വരുന്നത്? ഒറ്റപ്പാലത്തിന്റെ ഫ്ലാഷ് ബാക്ക് വായിച്ചാലോ...
Results 1-10 of 18
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.