Activate your premium subscription today
ജയ്പുർ∙ സർക്കാർ കോളജുകളുടെ കവാടങ്ങൾക്ക് ഓറഞ്ച് പെയിന്റ് അടിക്കാൻ രാജസ്ഥാന് സർക്കാരിന്റെ ഉത്തരവ്. ഓറഞ്ച് പെയിന്റ് അടിക്കുന്നത് പഠനത്തിന് അനുകൂലവും സമാധാനപരവുമായ അന്തരീക്ഷം സൃഷ്ടിക്കാനുമാണെന്നാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. അതേസമയം, ഉത്തരവ് കാവിവൽക്കരണ നീക്കത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഹരിയാനയിലെ ആവേശകരമായ വിജയത്തിനു പിന്നാലെ ഉത്തരേന്ത്യയിൽ കോൺഗ്രസിനുമേൽ രാഷ്ട്രീയവും മാനസികവുമായ മറ്റൊരു മത്സരത്തിനു തയാറെടുക്കുകയാണ് ബിജെപി. രാജസ്ഥാനിൽ ഏഴു നിയമസഭാ സീറ്റുകളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് പാർട്ടിക്ക് ഇതിന് അവസരമൊരുക്കുന്നത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു മുതൽ വയനാട്ടിലെ പ്രിയങ്കയുടെ സാന്നിധ്യം വരെ ദേശീയതലത്തിൽ ചർച്ചയാകുമ്പോൾ അതിലൊന്നും പെടാതെ രാജസ്ഥാനിൽ നിശബ്ദമായ ഒരട്ടിമറിക്കാണു പാർട്ടി ലക്ഷ്യമിടുന്നത്. നവംബർ 13നാണ് ഏഴു നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. സംസ്ഥാന ഭരണത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നതാകില്ല രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലം. 200 അംഗ നിയമസഭയിൽ ഇപ്പോൾത്തന്നെ ബിജെപിക്ക് 114 സീറ്റുമായി വ്യക്തമായ ഭൂരിപക്ഷമുണ്ട്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനാകട്ടെ 65 സീറ്റുകൾ മാത്രവും. ഭാരതീയ ആദിവാസി പാർട്ടി (ബിഎപി)– 3, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി)– 2, രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി)– 1, സ്വതന്ത്രർ – 8 എന്നിങ്ങനെയാണ് രാജസ്ഥാനിലെ കക്ഷിനില. ഇതൊക്കെയാണെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ഏറെ വലുതാണെന്നു ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ പ്രധാന കാരണം, മത്സരം നടക്കുന്ന ഏഴു സീറ്റിൽ നാലും കോൺഗ്രസിന്റേതാണ് എന്നതാണ്. മറ്റു രണ്ടെണ്ണം ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഖ്യകക്ഷികളായിരുന്ന ഭാരത് ആദിവാസി പാർട്ടി (ബിഎപി), രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) എന്നിവയുടേതുമായിരുന്നു. ഭരണകക്ഷിയായ ബിജെപി ഈ സീറ്റുകളിൽ ഒന്നിൽ മാത്രമായിരുന്നു വിജയിച്ചത്.
ജയ്പുർ∙ ബിജെപി നേതാവ് സതിഷ് പൂനിയയെ നിരവധി തവണ തലകുമ്പിട്ട് അഭിവാദ്യം ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥ ടിന ഡാബയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. രാജസ്ഥാൻ ബാർമർ ജില്ലയിലെ കലക്ടറായ ടിന ഏഴു സെക്കൻഡുകൾക്കുള്ളിൽ അഞ്ചുതവണയാണ് സതീഷിനു മുന്നിൽ തലകുമ്പിട്ടത്.
ജയ്പുർ∙ മെഡിക്കൽ വിദ്യാർഥിനിയെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജിന്റെ കന്റീനിൽ വച്ച് മകൾ സിയയ്ക്ക് വിഷം നൽകിയെന്നാണ് അമ്മ രാജ്കുമാരിയുടെ പരാതി. സിയയുടെ കണ്ണുകളും നഖങ്ങളും ചുണ്ടും നീലനിറത്തിലായിരുന്നുവെന്നും മരണം വിഷം ഉള്ളിൽച്ചെന്നതു മൂലമാണെന്നും ഡോക്ടർമാർ അറിയിച്ചു
അബുദാബി ∙ ഇന്ത്യയും യുഎഇയും സംയുക്തമായി രാജസ്ഥാനിൽ സംശുദ്ധ ഊർജ പ്ലാന്റ് നിർമിക്കുന്നു.
'കത്തുന്ന ചിതയ്ക്കരികിൽ രണ്ട് പുരുഷൻമാർ നീളമുള്ള മുളയുമായി നിന്നു. ഈ സമയം ഒരു യുവതി സ്വയം ചിതയിലേക്ക് എടുത്തു ചാടി. പൊള്ളലേറ്റ വേദനയാൽ അവൾ പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ ഒരാൾ മുളകൊണ്ട് അവളെ കുത്തി വീണ്ടും ചിതയിലേക്കിട്ടു...' 1822ൽ ബംഗാളിൽ നിന്നും പ്രസിദ്ധീകരിച്ച ‘കൽക്കട്ട റിവ്യൂ’ ദ്വൈവാരികയിൽ വന്ന സതിയെ കുറിച്ചുള്ള റിപ്പോർട്ടാണിത്. ഇതു വായിച്ച്, വളരെ പണ്ട് ഏതോ നൂറ്റാണ്ടിൽ ഇന്ത്യയിൽ ഉണ്ടായിരുന്ന ദുരാചാരങ്ങളിൽ ഒന്നുമാത്രമാണ് സതി എന്ന് കരുതരുത്. അടുത്ത കാലത്തും നമ്മുടെ രാജ്യത്തു സംഭവിച്ചു ഈ ദുരാചാരം. അതെ
മരങ്ങളിലെ ഇലച്ചാര്‍ത്തുകള്‍ മഞ്ഞയില്‍ നിന്നും തുരുമ്പു നിറത്തിലേക്ക് മാറുകയും വേനലിന്റെ ചൂടോ മഴയുടെ നനവോ ഇല്ലാത്ത കുളിരൂറും പകലുകള്‍ സമ്മാനിക്കുകയും ചെയ്യുന്ന കാലമാണ് ശിശിരം. കേരളത്തില്‍ ശിശിരകാലം എന്നത് അത്രയ്ക്ക് വ്യക്തമല്ല. എന്നാല്‍, ഉത്തരേന്ത്യയിലും മറ്റും പലയിടങ്ങളിലും ഈ കാലം അതിമനോഹരമാണ്.
ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയ്ക്കും ആഡംബര ആതിഥേയത്വ മേഖലക്കും അഭിമാനിക്കാംം. ഇന്ത്യയിൽ നിന്നുള്ള ഒരു ഹോട്ടൽ ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടം കണ്ടെത്തി. 2024 ലെ ലോകത്തിലെ മികച്ച 50 ഹോട്ടലുകളുടെ പട്ടിക തയ്യാറാക്കിയപ്പോഴാണ് ഇന്ത്യൻ ഹോട്ടലും അതിൽ ഇടം കണ്ടെത്തിയത്. റിലൈസ് &
ജയ്പുർ ∙ രാജസ്ഥാനിലെ ദൗസയിൽ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരിയെ രക്ഷിച്ചു. 600 അടി താഴ്ചയുള്ള കുഴൽകിണറിൽ 28 അടിയിലാണ് കുട്ടി കുടുങ്ങിക്കിടന്നതെന്നും ഏറെ ശ്രമപ്പെട്ടാണു രക്ഷിച്ചതെന്നും എൻഡിആർഎഫ് അസിസ്റ്റന്റ് കമാൻഡർ യോഗേഷ് കുമാർ പറഞ്ഞു.
ജയ്പുർ∙ രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം. ഫുലേര–അഹമ്മദാബാദ് പാതയിലെ റെയിൽവേ ട്രാക്കിൽ 70 കിലോ വീതം ഭാരമുള്ള രണ്ടു സിമന്റുകട്ടകൾ കണ്ടെത്തി. സിമന്റുകട്ടകൾ തകർത്ത് ട്രെയിൻ മുന്നോട്ടുപോയി. സംഭവത്തിൽ റെയിൽവേ അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Results 1-10 of 702