ADVERTISEMENT

ന്യൂഡൽഹി ∙ ആദ്യ എഫ്ഐആറിൽ സൂചിപ്പിച്ച സാഹചര്യങ്ങളിൽനിന്നു വ്യത്യസ്തമായി വലിയ ഗൂഢാലോചന അന്വേഷണത്തിൽ വെളിപ്പെട്ടാൽ ഒരേ സംഭവത്തിൽ രണ്ടാമതൊരു എഫ്ഐആർ കൂടി റജിസ്റ്റർ ചെയ്യാമെന്നു സുപ്രീം കോടതി വ്യക്തമാക്കി.

രാജസ്ഥാനിലെ ബയോ-ഫ്യുവൽ അതോറിറ്റിയുടെ സിഇഒയ്ക്കെതിരായ കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. ബയോ-ഡീസൽ വിൽപനയ്ക്കു ലീറ്ററിന് 2 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടതിനു പ്രതി സുരേന്ദ്ര സിങ് റാത്തോഡിനെതിരെ 2022 ഏപ്രിൽ 4ന് ആദ്യ കേസ് ചുമത്തി. പമ്പുകൾക്കു ലൈസൻസ് നൽകുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന പരാതിയിൽ 2022 ഏപ്രിൽ 14നും കേസെടുത്തു. എന്നാൽ, രണ്ടാമത്തെ എഫ്ഐആർ നിയമവിരുദ്ധമാണെന്നു ഹൈക്കോടതി വിധിച്ചതാണ് സുപ്രീം കോടതി റദ്ദാക്കിയത്.

രണ്ടാമത്തെ എഫ്ഐആർ 5 സാഹചര്യങ്ങളിൽ

∙ എതിർപരാതിയോ ആദ്യം റജിസ്റ്റർ ചെയ്തതിൽനിന്നു വ്യത്യസ്തമായ സാഹചര്യങ്ങൾ ഉണ്ടാവുകയോ ചെയ്താൽ.

∙ ഒരേ സാഹചര്യത്തിൽനിന്നു രൂപപ്പെട്ട കുറ്റക‍ൃത്യമെങ്കിൽ.

∙ ആദ്യത്തെ എഫ്ഐആറും അല്ലെങ്കിൽ കേസിലെ വസ്തുതകളും വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണത്തിലോ മറ്റോ തെളിഞ്ഞാൽ.

∙ അന്വേഷണവും കേസുമായി ബന്ധപ്പെട്ട ആളുകളും പുതിയ വസ്തുതയോ സാഹചര്യമോ വെളിച്ചത്തു കൊണ്ടുവന്നാൽ.

∙ കുറ്റകൃത്യം സമാനമായാലും വ്യത്യസ്ത സംഭവങ്ങളെങ്കിൽ.

English Summary:

Supreme Court: If a conspiracy is revealed, a second FIR can be filed for the same incident.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com