ADVERTISEMENT

ന്യൂഡൽഹി ∙ നെൽവയൽ തണ്ണീർത്തട നിയമപ്രകാരം തരംമാറ്റുന്ന ഭൂമി 25 സെന്റിൽ കൂടുതലാണെങ്കിൽ (ഒരു ഏക്കർ വരെ), മൊത്തം ഭൂമിയുടെ ന്യായവിലയുടെ 10% ഫീസ് അടയ്ക്കണമെന്നു സുപ്രീം കോടതി. അധികഭൂമിയുടെ മാത്രം ന്യായവിലയുടെ 10% ഫീസ് അടച്ചാൽ മതിയെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണിത്. ചെറിയ അളവിൽ മാത്രം ഭൂമി തരംമാറ്റുന്നവരെ സഹായിക്കാനാണ് ഫീസിളവിന് 25 സെന്റ് എന്ന പരിധി നിശ്ചയിച്ചിരിക്കുന്നതെന്നാണ് സർക്കാർ വാദിച്ചത്.

ഫീസ് നിർണയിച്ചുള്ള സർക്കുലറിൽ ഇതുവ്യക്തമാക്കിയിരുന്നതാണെന്നും ചൂണ്ടിക്കാട്ടി. ഇതിനെതിരെ തൊടുപുഴ സ്വദേശി മൗഷ്‌മി ആൻ ജേക്കബ് നൽകിയ ഹർജിയിലാണ് അധിക ഭൂമിക്കു മാത്രം ഫീസ് വാങ്ങിയാൽ മതിയെന്ന് ഹൈക്കോടതി പറഞ്ഞത്. ഒരു ഏക്കറിൽ കുടുതലുണ്ടെങ്കിൽ ന്യായവിലയുടെ 20 ശതമാനമാണ് ഫീസ്.

English Summary:

Kerala Land Conversion: Supreme Court clarifies fee structure for larger plots

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com