Activate your premium subscription today
ഇന്ത്യയിലെ പവർ ഗ്രിഡ് വഴി നേപ്പാളിൽ നിന്നു ബംഗ്ലദേശിലേക്കു വൈദ്യുതി കൈമാറുന്ന പദ്ധതിക്കു തുടക്കം. മൂന്നു രാജ്യങ്ങളിലെ ശൃംഖലകൾ ഭാഗമാകുന്ന ലോകത്തിലെ തന്നെ ആദ്യ വൈദ്യുതി വിതരണ സംവിധാനമാണിത്. നേപ്പാൾ മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ (പ്രചണ്ഡ) കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യ സന്ദർശിച്ച ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട ധാരണയായത്.
ധാക്ക ∙ സ്ഥാനഭ്രഷ്ടയായതോടെ ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചെത്തിച്ചു നിയമനടപടിക്കു വിധേയയാക്കാൻ ബംഗ്ലദേശ് ഇടക്കാല സർക്കാർ ഇന്റർപോളിന്റെ സഹായം തേടും. ഹസീനയ്ക്കൊപ്പം പല രാജ്യങ്ങളിലേക്ക് ഒളിവിൽപോയ നേതാക്കളെയും തിരികെയെത്തിച്ച് വിചാരണ ചെയ്യാനാണ് നീക്കം. വംശഹത്യ അടക്കമുള്ള
ന്യൂഡൽഹി ∙ നവംബർ ഏഴിനകം വൈദ്യുതി കുടിശിക അടച്ചില്ലെങ്കിൽ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കുമെന്ന് അദാനി ഗ്രൂപ്പ്. 7200 കോടി രൂപയോളമാണ് കുടിശിക ഇനത്തിൽ കമ്പനിക്ക് ലഭിക്കാനുള്ളത്. കുടിശിക വർധിച്ചതിനെത്തുടർന്ന് ബംഗ്ലദേശിനുള്ള വൈദ്യുതി വിതരണം അദാനി ഗ്രൂപ്പ് ഭാഗികമായി നിർത്തി. ഒക്ടോബർ 31 മുതലാണ് ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് കമ്പനി ഭാഗികമായി നിർത്തിയത്.
ധാക്ക∙ കുടിശ്ശിക വർധിച്ചതിനെത്തുടർന്ന് ബംഗ്ലദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്. 7,120 കോടി രൂപയോളം (84.6 കോടി ഡോളർ) കുടിശ്ശികയായതോടെയാണ് ഒക്ടോബർ 31 മുതൽ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം ഭാഗികമായി അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് കമ്പനി നിർത്തിവച്ചത്.
സാഫ് വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യ 1–3ന് ബംഗ്ലദേശിനോടു തോറ്റു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപിച്ച ഇന്ത്യ ഇതിനോടകം സെമി ഉറപ്പിച്ചിരുന്നു.
ന്യൂഡൽഹി ∙ പ്രശസ്ത ബംഗ്ലദേശ് എഴുത്തുകാരി തസ്ലിമ നസ്റിന് ഇന്ത്യയിൽ ഒരു വർഷത്തേക്കുകൂടി താമസാനുമതി നൽകി. 2004 മുതൽ ഇന്ത്യയിൽ പ്രവാസിയായി കഴിയുന്ന തസ്ലിമയുടെ താമസാനുമതി കാലാവധി ജൂലൈയിൽ അവസാനിച്ചിരുന്നു. ‘3 മാസം കഴിഞ്ഞിട്ടും വീസ പുതുക്കിക്കിട്ടാതിരുന്നതോടെ പ്രയാസത്തിലായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തിങ്കളാഴ്ച രാവിലെ ആഭ്യന്തരമന്ത്രി അമിത് ഷായെ സമൂഹമാധ്യമമായ എക്സിലൂടെ വിവരമറിയിച്ചു.
സാഫ് വനിതാ ഫുട്ബോളിൽ ഇന്ത്യയും നിലവിലെ ജേതാക്കളായ ബംഗ്ലദേശും ഇന്നു നേർക്കുനേർ. വൈകിട്ട് 5.15നാണു കിക്കോഫ്. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഒരു പോയിന്റുമായി ബംഗ്ലദേശ് നിലവിൽ രണ്ടാം സ്ഥാനത്താണ്.
ധാക്ക ∙ ബംഗ്ലദേശിലെ ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ (ഐസിടി) മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 45 പേർക്കും അറസ്റ്റ് വാറന്റ് അയച്ചു.
പ്രാദേശിക വംശീയ ന്യൂനപക്ഷ സമുദായങ്ങളും ബംഗാളി കുടിയേറ്റക്കാരും തമ്മിലുള്ള വിഭാഗീയ സംഘർഷങ്ങൾ കണക്കിലെടുത്ത്, മൂന്ന് തെക്കുകിഴക്കൻ മലയോര ജില്ലകളിൽ യാത്രാ നിരോധനം ഏർപ്പെടുത്തി ബംഗ്ലാദേശ്. അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത വംശീയ സംഘർഷങ്ങൾക്കിടയിൽ വിനോദസഞ്ചാരികളുടെ
ലണ്ടൻ∙ ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്– ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി. 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ്. കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111–ാം സ്ഥാനമായിരുന്നു.
Results 1-10 of 244