Activate your premium subscription today
Tuesday, Apr 22, 2025
ഗാർലൻഡ് സെന്റ് തോമസ് സിറോ മലബാർ പള്ളി ദുഃഖ വെള്ളി ആചരിച്ചു. വലിയൊരു വിശ്വാസ സമൂഹം അണി ചേരുകയും ചെയ്തു.
ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവൻഷൻ ഏപ്രിൽ 25, 26 തീയതികളിൽ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റണിൽ വച്ച് നടക്കും.
ഡെന്റൺ (ടെക്സസ്) ∙ ടെക്സസിലെ ഡെന്റണിലെ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ വംഗവൊലു ദീപ്തിയാണ് (23) മരിച്ചത്. രാജേന്ദ്രനഗറിൽ താമസിക്കുന്ന ദീപ്തിയുടെ കോഴ്സ് പൂർത്തിയാക്കാൻ ഇനി വെറും ഒരു മാസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സംഭവം നടന്നത് ഏപ്രിൽ 12ന് ആണ്.
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ വാര പെസഹാ കർമങ്ങൾ പ്രാർഥനാനിർഭരമായി.
കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക ഡാലസ് ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 6 ന് മൗണ്ട് സീനായി ചർച്ച് ഓഫ് ഗോഡ് ഹാളിൽ പ്രസിഡന്റ് പാസ്റ്റർ തോമസ് മുല്ലക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളായി ഷാജി മണിയാറ്റ് (പ്രസിഡന്റ്), എസ്. പി. ജെയിംസ് (സെക്രട്ടറി), രാജു തരകൻ (ട്രഷറർ), വെസ്ലി മാത്യു (മീഡിയ കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെസിസിഎൻഎ)യുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തന പരിപാടികൾക്കുള്ള രൂപരേഖ തയാറാക്കി വരുന്നതായി പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലും ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കലും അറിയിച്ചു. ന്യൂയോർക്കിൽ നിന്നുള്ള ജേക്കബ് കുസുമാലയത്തെ (യൂത്ത് നോമിനി) വൈസ് പ്രസിഡന്റായും അറ്റ്ലാന്റയിൽ നിന്നുള്ള ജെസ്നി കൊട്ടിയാനിക്കൽ ജോയിന്റ് ട്രഷററായും ആദ്യത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി നോമിനേറ്റ് ചെയ്തു.
ടെക്സസ് സംസ്ഥാനത്തെ അമേരിക്കൻ പൗരന്മാർ തങ്ങളുടെ ജന പ്രതിനിധികളെ തിരഞ്ഞെടുക്കുവാൻ ഏപ്രിൽ 22 മുതൽ പോളിങ് ബൂത്തിലേക്ക്. സമ്മതിദാനവകാശം രേഖപ്പെടുത്തുവാൻ ഉള്ള അവസാനദിവസം മെയ് 3 ന് ആറുമണിവരെയാണ്.
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ വാര കർമ്മങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. വിശുദ്ധ വാര കർമ്മങ്ങളിലേക്കു ഇടവക ജനങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ്. വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ അറിയിച്ചു.
ഹൂസ്റ്റൺ ∙ സെന്റ് മേരീസ് ക്നാനായ കാതോലിക്ക ദൈവാലയത്തിൽ സീനിയോഴ്സിനായി ഏകദിന കൂട്ടായ്മ നടത്തപ്പെട്ടു.
ടെക്സസ് ∙ സ്ത്രീകൾമാത്രം സഞ്ചാരികളായ ആദ്യ ബഹിരാകാശയാത്ര വിജയകരം. ബ്ലൂ ഒറിജിന്റെ ബഹിരാകാശ വാഹനത്തിലാണ് പോപ് താരം കെയ്റ്റി പെറി അടക്കം 6 സ്ത്രീകൾ 11 മിനിറ്റ് ബഹിരാകാശ യാത്ര നടത്തിയത്. ബഹിരാകാശയാത്രയുടെ 60 വർഷത്തെ ചരിത്രത്തിൽ ആദ്യമാണ് സ്ത്രീകൾ മാത്രം യാത്രികരായത്. വെസ്റ്റ് ടെക്സസിൽനിന്ന് യുഎസ് സമയം
Results 1-10 of 370
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.