Activate your premium subscription today
കീവ് ∙ യുക്രെയ്നിലെ ഊർജ ഉൽപാദന കേന്ദ്രങ്ങൾക്കു നേരെ റഷ്യ കനത്ത മിസൈൽ ആക്രമണം നടത്തി. 93 ക്രൂസ് മിസൈലുകളും 200 ഡ്രോണുകളും ഉപയോഗിച്ചാണ് ഇന്ധന, വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയത്. ഊർജ കേന്ദ്രങ്ങൾക്കു നേരെ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. സഖ്യകക്ഷികൾ നൽകിയ എഫ്–16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണത്തെ നേരിട്ടതായും റഷ്യയ്ക്ക് ലോകം തക്ക മറുപടി നൽകണമെന്നും സെലെൻസ്കി പറഞ്ഞു.
പാരിസ് ∙ പുതുക്കിപ്പണിത നോത്രദാം കത്തീഡ്രൽ തുറക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്ൻ സംബന്ധിച്ച ത്രിതല ചർച്ചയും നടത്തി.
പാരിസ് ∙ പുതുക്കിപ്പണിത നോത്രദാം കത്തീഡ്രൽ അഞ്ചര വർഷത്തെ ഇടവേളയ്ക്കു ശേഷം തീർഥാടകർക്കായി തുറന്നുനൽകി. ചടങ്ങിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടനിലെ വില്യം രാജകുമാരൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തുടങ്ങിയ പ്രധാന നേതാക്കൾ പങ്കെടുത്തു. തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം ട്രംപ് പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങാണിത്. കത്തീഡ്രൽ പുതുക്കിപ്പണിയൽ മക്രോയ്ക്കു ഭരണം നിലനിർത്തുന്നതിനുള്ള വഴികൂടിയാണ്. യൂറോപ്പിലെ സമാധാന പ്രശ്നങ്ങൾ ട്രംപുമായി ചർച്ച ചെയ്യാനും നോത്രദാം അവസരമൊരുക്കും.
വാഷിങ്ടൻ∙ റഷ്യൻ ആക്രമണം അതിരുകടന്നതാണെന്നും യുക്രെയ്ൻ ജനതയെ പിന്തുണയ്ക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിലെ വൈദ്യുതി ഉൽപാദന മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് ബൈഡന്റെ പ്രതികരണം. ‘‘ ഈ ആക്രമണം അതിരുകടന്നതാണ്. റഷ്യയ്ക്കെതിരായ പ്രതിരോധത്തിൽ യുക്രെയ്ൻ ജനതയെ അടിയന്തരമായി
ആയിരം ദിനങ്ങൾ... മനുഷ്യചരിത്രത്തിൽ ആയിരം ദിനങ്ങൾ ചെറിയൊരു കാലയളവാണെങ്കിലും യുക്രെയ്ൻ ജനതയെ സംബന്ധിച്ച് ഇതു തീരാദുരിതത്തിന്റെ കാലയളവാണ്. 2022 ഫെബ്രുവരി 24നു പുലർച്ചെ ഒരു പ്രഖ്യാപനത്തിലൂടെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിൻ യുക്രെയ്നെതിരെ ആരംഭിച്ച പ്രത്യേക സൈനിക നടപടി ഇന്ന് 1000 ദിനങ്ങൾ
വാഷിങ്ടൻ ∙ യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയിൽ ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രെയ്നിനു മേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വരുന്ന ദിവസങ്ങളിൽ റഷ്യയ്ക്കെതിരെ ആദ്യമായി ദീർഘദൂര ആക്രമണങ്ങൾ നടത്താൻ യുക്രെയ്ൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസിന്റെ നിലപാടുമാറ്റം. ഇതേകുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായില്ല.
ബര്‍ലിന്‍ ∙ രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ജര്‍മന്‍ ചാന്‍സലര്‍ ഫോണില്‍ സംസാരിച്ചു.
കീവ് ∙ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തിരഞ്ഞെടുപ്പു വിജയത്തിൽ അഭിനന്ദിക്കാനായി വിളിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്ക് ഇലോൺ മസ്കിനോടു സംസാരിക്കാനും അവസരമുണ്ടായി.
ബർലിൻ∙ യൂറോപ്യൻ നേതാക്കളുമായുള്ള ചർച്ചകളുടെ ഭാഗമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വെള്ളിയാഴ്ച ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനെ കണ്ടു. ബര്‍ലിനിലെ ചാന്‍സലറിയില്‍ സംയുക്ത പത്രസമ്മേളനം നടത്തി. ഈ കൂടിക്കാഴ്ചയിൽ യുക്രെയ്ൻ അഭിമുഖീകരിക്കുന്ന കടുത്ത ശൈത്യകാലത്തെ മുന്നിൽക്കണ്ട്, ജർമനിയിൽ നിന്ന് കൂടുതൽ
ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യന്‍ അധിനിവേശത്തില്‍ യുക്രെയ്ന് ജനത നേരിടുന്ന ദുരിതങ്ങളെപ്പറ്റിയായിരുന്നു ഇരുവരും ചർച്ച ചെയ്തത്.
Results 1-10 of 217