Activate your premium subscription today
പാലക്കാട്∙ കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയറെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘കസേര കിട്ടിയില്ലെന്നു പറഞ്ഞ് സന്ദീപ് കോൺഗ്രസിൽ പോയി, ‘മൊഹബത് കാ ദൂക്കാനിൽ’ വലിയ കസേരകൾ കിട്ടട്ടെ’ എന്നും സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട്∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും സംഘവുമാണ് താൻ കോൺഗ്രസിലേക്ക് വരാനുള്ള കാരണമെന്ന് മുൻ ബിജെപി നേതാവ് സന്ദീപ് വാരിയർ. രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായ ബന്ധങ്ങളും മാനവിക അടുപ്പങ്ങളും നിലനിൽക്കണമെന്നാണ് എക്കാലത്തും ആഗ്രഹിച്ചിട്ടുള്ളതെന്നും സന്ദീപ് പറഞ്ഞു. സന്ദീപ് വാരിയറിന്റെ വാക്കുകൾ
പാലക്കാട്∙ വയനാട് ദുരിതാശ്വാസത്തിന് പണം തരില്ലെന്ന കേന്ദ്രസർക്കാരിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മറ്റു സംസ്ഥാനങ്ങൾക്ക് കിട്ടിയതു പോലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. വയനാട് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് ഈ തീരുമാനം വന്നതെന്നത് പ്രധാനപ്പെട്ടതാണെന്നും സതീശൻ പറഞ്ഞു.
കേരളം ഉറ്റുനോക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായ സി.കൃഷ്ണകുമാറാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ കൃഷ്ണകുമാർ കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാർഥിയായിരുന്നു. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചു മികച്ച വോട്ടു നേടിയാണ് കൃഷ്ണകുമാർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പാലക്കാട്ടും മലമ്പുഴയിലും പാർട്ടിയുടെ വോട്ട് ഉയർത്തിയ സ്ഥാനാർഥി എന്ന നിലയിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് ബിജെപി കൃഷ്ണകുമാറിനെ അവതരിപ്പിച്ചതും. എന്നാൽ സ്ഥാനാർഥിത്വം തൊട്ട് ഒരു പിടി വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു. ബിജെപിയുടെ പ്രമുഖ നേതാവായ ശോഭ സുരേന്ദ്രൻ സ്ഥാനാർഥിത്വത്തിനായി സൃഷ്ടിച്ച സമ്മർദം തൊട്ട് കുഴൽപ്പണക്കേസും കടന്ന് സന്ദീപ് വാര്യരുടെ കലാപം വരെ അത് എത്തിനിൽക്കുന്നു. ഈ വിവാദങ്ങളിൽ തനിക്കു പറയാനുള്ളത് എന്തെന്ന് ആദ്യമായി സി.കൃഷ്ണകുമാർ പങ്കുവയ്ക്കുന്നു. മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ (തിരുവനന്തപുരം) സുജിത് നായരുമായി നടത്തിയ സംഭാഷണം.
തിരുവനന്തപുരം ∙ കൊടകര കുഴൽപണക്കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടരന്വേഷണം പ്രഖ്യാപിക്കുകയും കേന്ദ്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്ന സംസ്ഥാനസർക്കാർ 3 വർഷം പാലിച്ച മൗനം സംശയാസ്പദം. തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം തുടരന്വേഷണം തീരുമാനിച്ച സർക്കാരിന്റെ പക്കൽ 3 വർഷമായി ആ വിവരങ്ങളെല്ലാമുണ്ട്.
പാലക്കാട്∙ ശോഭാ സുരേന്ദ്രനെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. കൊടകര കുഴൽപ്പണം സംബന്ധിച്ച ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശിന്റെ വെളിപ്പെടുത്തലിനു
തിരുവനന്തപുരം ∙ തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിനൊപ്പം സംഘടനാ തിരഞ്ഞെടുപ്പിൽ പുതിയ സമവാക്യങ്ങൾക്കു കളമൊരുക്കുകയും ചെയ്യുന്നു. സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നിൽ തനിക്കു പങ്കുണ്ടെന്ന പ്രചാരണമുണ്ടായതിനു പിന്നാലെ ശോഭ സുരേന്ദ്രൻ പിണറായി വിജയനെയും സിപിഎമ്മിനെയും പ്രതിസ്ഥാനത്തു നിർത്തി നടത്തിയ വിമർശനം ബിജെപി സംസ്ഥാനനേതൃത്വത്തിനു കൂടിയുള്ള താക്കീതായാണു പാർട്ടിയിലെ പലരും കാണുന്നത്.
കൽപറ്റ∙ കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട ആരോപണം സത്യമെന്നെ തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് സമയത്ത് പഴയ കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുകയാണെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപെങ്കിലും കേസ് തീർക്കാൻ സർക്കാർ
തിരുവനന്തപുരം∙ വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം ചൂടുപിടിച്ചിരിക്കെയാണ് ബിജെപിയെ വെട്ടിലാക്കി കൊടകര കുഴപ്പണത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ പഴയ വിശ്വസ്തന് തന്നെ പുറത്തുവിട്ടത്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അനുകൂലമായ കാസര്‍കോട് സെഷന്‍സ് കോടതിവിധി ഹൈക്കോടതി സ്റ്റേ ചെയ്തു ദിവസങ്ങള്‍ക്കുളളിലാണ് സംഘടനയെ പ്രതിക്കൂട്ടിലാക്കി കൊടകര കുഴപ്പണക്കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
തിരുവനന്തപുരം∙ കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്, 2021ല്‍ കേസ് അന്വേഷിച്ച പ്രത്യേക സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വര്‍ഷങ്ങളായി ഒരു നടപടിയും സ്വീകരിക്കാതെ അട്ടത്തു വച്ചതിനു ശേഷം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കര്‍ണാടക എംഎല്‍സിയായിരുന്ന ലെഹര്‍ സിങ്ങിനും ഹവാല പണമിടപാടുമായി ബന്ധമുണ്ടെന്ന് പരാമര്‍ശിച്ച് എസിപി വി.കെ.രാജു 2021 ജൂലൈയില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്നേവരെ ഒരു ബിജെപി നേതാവിനെ പോലും കേസില്‍ പ്രതി ചേര്‍ക്കാന്‍ തയാറായിട്ടില്ല.
Results 1-10 of 1267